ജമാ അത്തെ ഇസ്സാമിയുടെ പിന്തുണയില്‍ കേരളം സിപിഎം പലതവണ ഭരിച്ചല്ലോ? അന്നെല്ലാം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തത് ജമാ അത്തെ ഇസ്ലാമിയായിരുന്നോ? എ.കെ ബാലനോട് ചോദ്യം ഉന്നയിച്ച് വി.ഡി സതീശന്‍

സംഘ്പരിവാര്‍ തന്ത്രമാണ് ഇത്തരമൊരു പ്രസ്താവനയിലൂടെ എകെ ബാലന്‍ നടത്തിയത്. ഇത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്നും വിഡി സതീശന്‍ പറഞ്ഞു

New Update
Satheesan

കൊച്ചി: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തരം കൈകാര്യം ചെയ്യുക ജമാ അത്ത് ഇസ്സാമിയായിരിക്കുമെന്ന സിപിഎം നേതാവ് എകെ ബാലന്റെ പ്രസ്താവന ഇന്ത്യയിലെ സംഘപരിവാര്‍ നടത്തുന്ന തീവ്രലൈനിന് സമാനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 

Advertisment

ഗുജറാത്തിലെ ഒരു നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രിയാകുമെന്നായിരുന്നു ബിജെപിയുടെ പ്രചരണം.

മുസ്ലീം വിരുദ്ധവികാരം ഭൂരിപക്ഷ സമുദായത്തില്‍ ഉണ്ടാക്കി രണ്ടു സമൂഹങ്ങളെ ഭിന്നിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു അത്തരം പ്രചാരണം. 

അതേ സംഘ്പരിവാര്‍ തന്ത്രമാണ് ഇത്തരമൊരു പ്രസ്താവനയിലൂടെ എകെ ബാലന്‍ നടത്തിയത്. ഇത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്നും വിഡി സതീശന്‍ പറഞ്ഞു. 

ജമാ അത്തെ ഇസ്സാമിയുടെ പിന്തുണയില്‍ കേരളം സിപിഎം പലതവണ ഭരിച്ചല്ലോ? അന്നെല്ലാം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തത് ജമാ അത്തെ ഇസ്ലാമിയായിരുന്നോയെന്നും സതീശന്‍ ചോദിച്ചു.

ഇത് മനഃപൂര്‍വം സമൂഹത്തില്‍ വര്‍ഗീയവിഭജനം ഉണ്ടാക്കാന്‍ വേണ്ടി സംഘപരിവാര്‍ ശൈലിയില്‍ സിപിഎം പ്രചാരണം നടത്തുകയാണെന്നും സതീശന്‍ പറഞ്ഞു.

Advertisment