Advertisment

സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട സ​ര്‍​വ​ക​ലാ​ശാ​ല​ക​ളെ രാ​ഷ്ട്രീ​യ താ​ല്‍​പ​ര്യ​ങ്ങ​ള്‍​ക്കു വേ​ണ്ടി ദു​രു​പ​യോ​ഗി​ക്കാനുള്ള നീക്കത്തെ ചെറുക്കണം. വി​.സി നി​യ​മനത്തി​ലെ യു​ജി​സി ഭേ​ദ​ഗ​തി​ക്കെ​തി​രെ നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്ക​ണമെന്ന് വി ഡി സ​തീ​ശ​ൻ. വി​.സി​മാ​രെ ക​ണ്ടെ​ത്താ​നു​ള്ള ബ​ദ​ല്‍ മാ​ര്‍​ഗ​ത്തെ കു​റിച്ച് ആ​ലോ​ചി​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സ​തീ​ശ​ന്റെ കത്ത്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
353535355

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍​മാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും അ​ക്കാ​ദ​മി​ക് സ്റ്റാ​ഫു​ക​ളു​ടെ​യും നി​യ​മ​ന​ത്തി​ലെ യു​ജി​സി നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ കേ​ര​ള നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്ക​ണ​മെ​ന്ന് വി.​ഡി. സ​തീ​ശ​ന്‍.

Advertisment

സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട സ​ര്‍​വ​ക​ലാ​ശാ​ല​ക​ളെ രാ​ഷ്ട്രീ​യ താ​ല്‍​പ​ര്യ​ങ്ങ​ള്‍​ക്കു വേ​ണ്ടി ദു​രു​പ​യോ​ഗി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് യു​ജി​സി ക​ര​ട് ച​ട്ട​ങ്ങ​ള്‍ പു​തു​ക്കി​യ​ത്. 


സ്വ​ത​ന്ത്ര​വും നി​ക്ഷ്പ​ക്ഷ​വു​മാ​യി വി​സി​മാ​രെ ക​ണ്ടെ​ത്ത​നാ​കി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് യു​ജി​സി ഭേ​ദ​ഗ​തിയെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കി.


ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ഏ​തൊ​രു ന​ട​പ​ടി​യെ​യും ശ​ക്ത​മാ​യി എ​തി​ര്‍​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​സി​മാ​രെ ക​ണ്ടെ​ത്താ​നു​ള്ള ബ​ദ​ല്‍ മാ​ര്‍​ഗ​ത്തെ കു​റി​ച്ചും കേ​ര​ളം ആ​ലോ​ചി​ക്ക​ണ​മെ​ന്നും സ​തീ​ശ​ൻ ക​ത്തി​ല്‍ അ​ഭ്യ​ർ​ഥി​ച്ചു.

 

 

 

Advertisment