/sathyam/media/media_files/2026/02/23/mahila-2026-02-23-08-55-37.jpg)
തി​രു​വ​ന​ന്ത​പു​രം: സ്ഥാ​നാ​ര്‍​ഥി സം​ഗ​മം പ​രി​പാ​ടി​ക്കി​ടെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ വേ​ദി​യി​ൽ വ​ച്ച് ല​ഭി​ച്ച നി​വേ​ദ​നം കീ​റി​ക്ക​ള​ഞ്ഞെ​ന്ന ആ​രോ​പ​ണ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി റം​ല​ത്ത്.
റം​ല​ത്ത് ന​ൽ​കി​യ കു​റി​പ്പാ​ണ് വി.​ഡി. സ​തീ​ശ​ന്‍ വേ​ദി​യി​ൽ കീ​റി​ക്ക​ള​ഞ്ഞ​ത്.
സം​ഭ​വ​ത്തി​ൽ റം​ല​ത്ത് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണ​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളാ​ണ് കോ​ണ്‍​ഗ്ര​സ് അ​നു​കൂ​ലി​ക​ൾ പു​റ​ത്തു​വി​ട്ട​ത്.
നി​വേ​ദ​നം കീ​റി​ക്ക​ള​ഞ്ഞെ​ന്ന​ത് വ്യാ​ജ പ്ര​ചാ​ര​ണ​മാ​ണെ​ന്ന് റം​ല​ത്ത് വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.
സ്ഥാ​നാ​ര്‍​ഥി സം​ഗ​മം എ​ന്ന പ​രി​പാ​ടി​ക്കി​ടെ ത​ന്‍റെ സ്ഥ​ല​ത്ത് ന​ട​ക്കു​ന്ന ഒ​രു പ്ര​ശ്ന​ത്തെ​പ്പ​റ്റി ചെ​റി​യൊ​രു നി​ർ​ദേ​ശം പ്ര​തി​പ​ക്ഷ നേ​താ​വി​നെ അ​റി​യി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു.
ഒ​രു ചെ​റി​യ തു​ണ്ട് പേ​പ്പ​റി​ലെ​ഴു​തി​യാ​ണ് അ​ത് താ​ന്‍ വി.​ഡി. സ​തീ​ശ​ന് ന​ൽ​കി​യ​തെ​ന്ന് റം​ല​ത്ത് പ​റ​യു​ന്നു.
എ​ന്നാ​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ത് വാ​യി​ച്ചെ​ന്നും ശേ​ഷം അ​ത് കൈ​വ​ശം സൂ​ക്ഷി​ക്കേ​ണ്ടെ​ന്ന് ക​രു​തി കീ​റി ന​ശി​പ്പി​ച്ച​താ​ണെ​ന്ന് റം​ല​ത്ത് വ്യ​ക്ത​മാ​ക്കി.
സ​തീ​ശ​ന്‍റെ പ​രി​പാ​ടി​യി​ലെ ജ​ന​പ​ങ്കാ​ളി​ത്തം ക​ണ്ടാ​ണ് എ​തി​ർ ക​ക്ഷി​ക​ൾ ഇ​ത്ത​ര​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തെ​ന്നും റം​ല​ത്ത് ആ​രോ​പി​ച്ചു.
ത​നി​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന യാ​തൊ​രു കാ​ര്യ​വും പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും റം​ല​ത്ത് കൂ​ട്ടി​ച്ചേ​ർ​ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us