കേരളത്തിൽ ഇനി ഉണ്ടാകാൻ പോകുന്നത് യുഡിഎഫ് തരം​ഗം...ജനങ്ങൾ യുഡിഎഫിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ ആളുകളെ അമ്പരിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

New Update
satheesan

കൊച്ചി: ജനങ്ങൾ യുഡിഎഫിന്‍റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

Advertisment

രണ്ട് കാരണങ്ങളാകും യുഡിഎഫിന്‍റെ വിജയത്തിന് കാരണമാകുക. സർക്കാരിനെതിരായ ശക്തമായ ജനവികാരം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ ആളുകളെ അമ്പരിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പറവൂരിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയശേഷമായിരുന്നു സതീശന്‍റെ പ്രതികരണം.

Satheesan

ശബരിമലയിൽ അയ്യപ്പന്‍റെ സ്വർണം കട്ടവരിൽ സിപിഎമ്മിന്‍റെ ഉന്നതരായ നേതാക്കൾ ഉണ്ട്. അവർക്കെതിരെ ഒരു നടപടി പോലും സിപിഎം എടുത്തിട്ടില്ല. അവരെ ഇപ്പോഴും സിപിഎം സംരക്ഷിക്കുകയാണ്. സർക്കാർ അതിന് കുടപിടിക്കുകയാണെന്നും അദ്ദേഹം പറയുന്നു. 


യുഡിഎഫ് ഇത്തവണ വലിയ മുന്നോരുക്കം നടത്തി. അതിന്‍റെ വിജയം കൂടി ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

Advertisment