കൊച്ചി: റാപ്പർ വേടനെതിരെ വനിത ഡോക്ടർ നൽകിയ ബലാത്സംഗ പരാതിയിൽ നിന്നും രക്ഷപ്പെടുത്താൻ ഇത്തവണ സംരക്ഷകരാരും എത്തിയേക്കില്ല. അത്രമേൽ ഗൗരവതരമായ വെളിപ്പെടുത്തലുകളാണ് യുവതി പരാതിയിൽ ഉന്നയിച്ചിരിക്കുന്നതും.
പ്രണയത്തിലാവുന്ന പെൺകുട്ടികളുമായി ലൈംഗികബന്ധത്തിലേർപ്പെടുകയും, ഇത് ചോദ്യം ചെയ്യുമ്പോൾ വിവാഹവാഗ്ദാനം നൽകുകയും ചെയ്താണ് വേടൻ വർഷങ്ങളായി ദുരുപയോഗം ചെയ്തിരുന്നതെന്നുമാണ് ആരോപണം.
വേടൻ ദുരുപയോഗം ചെയ്തതായി യൂട്യൂബ് ചാനലിലൂടെ ഒരു പെണ്‍കുട്ടി വെളിപ്പെടുത്തിയ പോസ്റ്റ് കാണാനിടയായതോടെയാണ് യുവതിക്ക് ഇയാളുടെ തനിനിറം മനസിലാകുന്നത്.
കൂടാതെ അടുത്തയിടെ തൻറെ ആദ്യ പ്രണയമെന്ന് പറഞ്ഞ് പങ്കുവച്ച വിഡിയോയും കണ്ടതോടെ തട്ടിപ്പ് തിരിച്ചറിഞ്ഞു. ഇതോടെയാണ് തൻറെ ദുരനുഭവം വെളിപ്പെടുത്താൻ തയ്യാറായതെന്ന് പെണ്‍കുട്ടി പറയുന്നു.
ഒരു മാസികയില്‍ ഏതാനും മാസം മുൻപ് വേടനെതിരെ പീഡനത്തിനിരയായ ഒരു യുവതി ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതോടെയാണ് കോട്ടയം സ്വദേശിനി ഇതുസംബന്ധിച്ച് അന്വേഷിക്കാൻ തീരുമാനിച്ചത്.
ഇതോടെയാണ് തനിക്കുണ്ടായതിന് സമാനമായ ക്രൂരമായ ലൈംഗിക ബന്ധത്തിന്റെ അനുഭവങ്ങളാണ് മാസികയിലൂടെ വെളിപ്പെടുത്തിയ യുവതിക്കുമുണ്ടായത് എന്ന് ബോധ്യമായി.
സമാന ദുരനുഭവങ്ങള്‍ നേരിട്ട മറ്റു ചിലരോടും സംസാരിക്കാൻ കഴിഞ്ഞതോടെയാണ് നിയമനടപടിക്ക് തീരുമാനിച്ചതെന്നും യുവതി പരാതിയില്‍ പറയുന്നു. പലയിടങ്ങളില്‍ നിന്നായി കൂടുതല്‍ പരാതികള്‍ പുറത്തു വന്നേക്കാം.
വളരെ ദേഷ്യത്തിലെത്തിയ വേടൻ തന്നോട് മോശമായി പെരുമാറിയെന്നും താൻ ടോക്സിക് ആണെന്നും, മറ്റുള്ള പെണ്‍കുട്ടികളുമായി സെക്സ് ചെയ്യാൻ അനുവദിക്കുന്നില്ലെന്നും വേടൻ സുഹൃത്തുക്കളോട് പറഞ്ഞുവെന്നാണ് യുവതി ആരോപിക്കുന്നത്.
തുടർച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തില്‍നിന്ന് വേടൻ പിന്മാറി. വേടന്റെ പിന്മാറ്റം തന്നെ ഡിപ്രഷനിലേക്ക് നയിച്ചുവെന്നും ആളുകള്‍ എങ്ങനെ പ്രതികരിക്കും എന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നല്‍കാതിരുന്നത് എന്നും യുവതി പരാതിയില്‍ വ്യക്തമാക്കി
തന്റെ ബന്ധങ്ങളുടെ ബലത്തില്‍ ഇതുവരെ പരാതിക്കാരെ പരോക്ഷമായി സമ്മർദ്ദത്തിലാക്കി നിർത്താൻ വേടന് കഴിഞ്ഞു. ഇത് പക്ഷെ പരാതിയായി പുറത്തുവരാൻ തുടങ്ങിയാല്‍ ഇപ്പോള്‍ സംരക്ഷിക്കുന്നവർക്കും കൈവിടേണ്ടി വരും.