/sathyam/media/media_files/2026/02/11/veekshan-2026-02-11-15-44-32.jpg)
തിരുവനന്തപുരം: കോൺഗ്രസിൻ്റെ ജിഹ്വ ആയി മാറേണ്ടിയിരുന്ന 'വീക്ഷണം' അര നൂറ്റാണ്ട് പിന്നിടുകയാണ്.
/filters:format(webp)/sathyam/media/media_files/2026/02/11/veekshanam-2026-02-11-15-48-37.jpg)
മലയാള മനോരമയുടെ നിഴലിൽ ആയിപ്പോയി വളർച്ച മുരടിച്ചു പോയ പത്രമാണിത്.
കോൺഗ്രസിൻ്റെ ഒഫീഷ്യൽ പത്രത്തേക്കാളും പാർട്ടിക്കാർക്കിടയിൽ മനോരമ നേടിയതാണ് വീക്ഷണത്തിൻ്റെ മുന്നേറ്റത്തിന് തടസ്സമായത്.
/filters:format(webp)/sathyam/media/media_files/2026/02/11/manorama-2026-02-11-15-49-17.jpg)
സിപിഎം തങ്ങളുടെ പത്രമായ ദേശാഭിമാനി നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോവുകയാണ്.
പത്രത്തിൻ്റെ സർക്കുലേഷൻ കൂട്ടാൻ സിപിഎമ്മുകാരാണ് മുന്നിട്ട് ഇറങ്ങുന്നത്.
ഓരോ പാർടി കമ്മറ്റിക്കും ക്വാട്ട നൽകിയാണ് ദേശാഭിമാനി സർക്കുലേഷൻ കൂട്ടുന്നത്.
/filters:format(webp)/sathyam/media/media_files/2026/02/11/desabhimani-2026-02-11-15-50-44.jpg)
അതേ സമയം മനോരമയാണ് തങ്ങളുടെ ഔദ്യോഗിക പത്രം എന്ന മട്ടിലാണ് കോൺഗ്രസുകാരുടെ നിലപാട്. ഇതാണ് വീക്ഷണത്തിൻ്റെ തകർച്ചയ്ക്ക് കാരണമായി മാറിയത്.
/filters:format(webp)/sathyam/media/media_files/2026/02/11/v3-2026-02-11-15-51-06.jpg)
അരനൂറ്റാണ്ട് പിന്നിടുന്ന 'വീക്ഷണം' ദിനപത്രത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഫെബ്രുവരി 16 തിങ്കളാഴ്ച തുടക്കമാകും.
രാവിലെ 10.30ന് തിരുവനന്തപുരം ഇന്ദിരാഭവനിൽ നടക്കുന്ന ചടങ്ങിൽ വീക്ഷണത്തിന്റെ സ്ഥാപകനും കോൺഗ്രസ് പ്രവർത്തക സമിതിയംഗവും മുൻ മുഖ്യമന്ത്രിയുമായ എ.കെ ആന്റണി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും.
/filters:format(webp)/sathyam/media/media_files/2026/02/11/av-2026-02-11-15-51-25.jpg)
ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് സുവർണ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്.
/filters:format(webp)/sathyam/media/media_files/2026/01/14/sunny-joseph-4-2026-01-14-17-14-55.jpg)
ഉദ്ഘാടന ചടങ്ങിൽ വീക്ഷണം ചെയർമാനും കെപിസിസി പ്രസിഡൻ്റുമായ അഡ്വ. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും.
എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ചടങ്ങിൽ മുഖ്യാതിഥിയാകും.
എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂർ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി, കെ. സുധാകരൻ എംപി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
/filters:format(webp)/sathyam/media/media_files/2025/06/29/congress-2025-06-29-18-51-34.jpg)
മുൻ കെപിസിസി പ്രസിഡൻ്റുമാരായ കെ. മുരളീധരൻ, എം.എം ഹസൻ, വി.എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, വീക്ഷണം മുൻ എംഡി ബെന്നി ബഹന്നാൻ എംപി, കെപിസിസി വർക്കിങ് പ്രസിഡൻ്റുമാരായ എ.പി അനിൽകുമാർ, പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി, യുഡിഎഫ് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരും എംപിമാർ, എംഎൽഎമാർ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ തുടങ്ങിയവരും സംബന്ധിക്കും.
/filters:format(webp)/sathyam/media/media_files/2026/02/11/vek-2026-02-11-15-59-01.jpg)
ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഭാ​ഗമായി കേരളത്തിലും പുറത്തും വിദേശരാജ്യങ്ങളിലുമായി സെമിനാറുകളും സംവാദങ്ങളും വരും ദിവസങ്ങളിൽ സംഘടിപ്പിക്കും.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിലുള്ള അവാർഡ് വിതരണവും ആഘോഷങ്ങളുടെ ഭാഗമായി നടക്കും.
1976 ഫെബ്രുവരി 11ന് കെപിസിസി നേതൃത്വത്തിന്റെ സ്വപ്നസാക്ഷാത്കാരമായി അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് വീക്ഷണം ഉദ്ഘാടനം ചെയ്തത്.
കെപിസിസി പ്രസിഡൻ്റായിരുന്ന എ.കെ ആന്റണിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫണ്ട് ശേഖരണവും പ്രവർത്തകരുടെ കൂട്ടായ്മയുമാണ് പത്രത്തിന് ശക്തമായ അടിത്തറയിട്ടത്.
കേരളം മുഴുവൻ യാത്ര നടത്തി പത്രത്തിന് വേണ്ടി ഫണ്ട് സമാഹരിക്കാൻ എ.കെ ആന്റണി മുൻകൈ എടുത്തു.
/filters:format(webp)/sathyam/media/media_files/2026/02/11/av-2026-02-11-16-00-57.jpg)
അന്ന് പത്രത്തിന്റെ സ്ഥാപകനായിരുന്ന വ്യക്തി തന്നെ അമ്പതാം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുന്നു എന്നത് അപൂർവമായ മുഹൂർത്തമാണെന്നും അഡ്വ. ജയ്‌സൺ ജോസഫ് പറഞ്ഞു.
ആദ്യ പത്രാധിപർ സി.പി ശ്രീധരന്റെ ബൗദ്ധിക നേതൃത്വവും പത്രപ്രവർത്തക സംഘത്തി
ന്റെ അർപ്പണ മനോഭാവവും വീക്ഷണത്തെ മുഖ്യധാരാ പത്രങ്ങളിലൊന്നായി ഉയർത്തി.
അഞ്ചു ദശകങ്ങളിലായി സാമൂഹികനീതി, ജനാധിപത്യം, മതേതരത്വം എന്നീ മൂല്യങ്ങൾ സംരക്ഷിക്കുന്ന നിലപാടുകളാണ് വീക്ഷണം സ്വീകരിച്ചിട്ടുള്ളത്.
വിവരസാങ്കേതിക വിദ്യയുടെ മാറ്റങ്ങളും മാധ്യമരംഗത്തെ കടുത്ത മത്സരവും നിലനിൽക്കുന്ന കാലഘട്ടത്തിൽ വിശ്വാസ്യതയും വായനക്കാരുമായുള്ള ബന്ധവുമാണ് പത്രത്തെ നിലനിർത്തുന്നത്. വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക പതിപ്പുകൾ പ്രസിദ്ധീകരിക്കുകയും അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us