വെള്ളാപ്പള്ളിക്ക് പത്മ പുരസ്‌ക്കാരം നൽകാനുള്ള തീരുമാനം പിൻവലിക്കണം : രാഷ്ട്രപതിക്ക് നിവേദനം ; 'കാലിക്കറ്റ്‌ സർവ്വകലാശാല ' വെള്ളാപ്പള്ളിക്ക് ഓണററി ഡോക്ടറേറ്റ്  നൽകാൻ വിസമ്മതിച്ചിരുന്ന കാര്യവും നിവേദനത്തിൽ

രാഷ്ട്രം പ്രശസ്ത വ്യക്തികളെ ആദരിക്കുന്നതിന് നൽകുന്ന പത്മാ പുരസ്കാരത്തെ മാധ്യമങ്ങളിലൂടെ പരസ്യമായി അധിക്ഷേപിച്ചിരുന്ന വെള്ളാപ്പള്ളി നടേശന് പത്മഭൂഷൻ പുരസ്കാരം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് രാഷ്ട്രപതിക്കുള്ള നിവേദനത്തിൽ പറയുന്നു

New Update
vellappally nadesan kottayam

തിരുവനന്തപുരം : എസ്.എൻ.ഡി. പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മ ഭൂഷൻ നൽകാനുള്ള തീരുമാനത്തിനെതിരെയാണ് രാഷ്ട്രപതിക്ക് നിവേദനം.

Advertisment

രാഷ്ട്രം പ്രശസ്ത വ്യക്തികളെ ആദരിക്കുന്നതിന്  നൽകുന്ന പത്മാ പുരസ്കാരത്തെ  മാധ്യമങ്ങളിലൂടെ പരസ്യമായി അധിക്ഷേപിച്ചിരുന്ന വെള്ളാപ്പള്ളി നടേശന് പത്മഭൂഷൻ പുരസ്കാരം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് രാഷ്ട്രപതിക്കുള്ള നിവേദനത്തിൽ പറയുന്നു.

കേന്ദ്ര സർക്കാറിന്റെ പ്രത്യേക പദ്ധതി പ്രകാരം ദരിദ്രരേഖയ്ക്ക് താഴെയുള്ളവർക്ക്‌   മൈക്രോ ഫിനാൻസിലൂടെ തുച്ഛമായ പലിശയിൽ  സ്വന്തം സമുദായഅംഗങ്ങൾക്ക്  വായ്പയായി നൽകേണ്ട  കോടിക്കണക്കിന് രൂപയിൽ കൃത്രിമം  കാട്ടിയതായ തെളിവുകളുടെ  അടിസ്ഥാനത്തിൽ ഒരു കൊലപാതക കേസ് ഉൾപ്പടെ 127  ക്രിമിനൽ കേസുകളിൽ പ്രതിചേർക്കപെട്ട , നിലവിൽ 21 കേസുകൾ കുറ്റപത്രം  നൽകുന്ന  ഘട്ടത്തിലായ വെള്ളാപ്പള്ളി നടേശന്  രാഷ്ട്രത്തിൻറെ ഉന്നത ബഹുമതി പുരസ്‌ക്കാരം നൽകുന്നത് ഇതിനകം പദ്മ പുരസ്കാരം നേടിയവരോട്  കാട്ടുന്ന അനാദരവും അനീതിയുമാണ് എന്ന് നിവേദനം ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന സർക്കാരിലെ രാഷ്ട്രീയ സ്വാധീനത്തിന്റെ തണലിലാണ് ഇദ്ദേഹത്തിനെതിരായുള്ള ക്രിമിനൽ കേസ്  നടപടികൾ നീട്ടി കൊണ്ട് പോകുന്നതെന്ന് പരക്കെ  ആരോപണമുണ്ട് എന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ദരിദ്രരേഖയ്ക്ക് താഴെയുള്ള വർക്ക് ലഭിക്കേണ്ട വായ്പകളിൽ തിരിമറി കാട്ടിയതിന്റെ പേരിൽ അർഹരായവർക്ക് ലഭിക്കേണ്ട വായ്പതുകകൾ നഷ്ടപ്പെടുന്നതിന് കാരണക്കാരനായ കുറ്റവാളിയാണ് ഇവിടെ പദ്മപുരസ്കാരം നൽകി ആദരിക്കപെട്ടിരിക്കുന്നത്. 

രണ്ടു വർഷം മുൻപ് വെള്ളാപ്പള്ളി നടേശന് ഓണററി ഡോക്ടറേറ്റ് ബിരുദം നൽകുവാനുള്ള  നിർദ്ദേശം കാലിക്കറ്റ്  സർവ്വകലാശാല തന്നെ തള്ളിയിരിക്കുമ്പോഴാണ്  രാഷ്ട്രം  പത്മാ പുരസ്കാരം നൽകി ആദരിക്കുന്നതെന്നും  നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.

പദ്മ പുരസ്‌ക്കാരത്തെ പരസ്യമായി അധി ക്ഷേപിച്ച, മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസുകളിൽ പ്രതിയായ ഒരു വ്യക്തിയെ  പദ്മ പുരസ്‌കാരം നൽകി ആദരിക്കാനുള്ള തീരുമാനം പുന: പരിശോധിക്കണ മെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ  രാഷ്ട്രപതിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത് .

Advertisment