'നാടോടുമ്പോള്‍ നടുവേ ഓടണം'. കേന്ദ്ര സര്‍ക്കാറിന്റെ കോടിക്കണക്കിന് രൂപ നമുക്ക് കിട്ടേണ്ടത് വാങ്ങിച്ചെടുത്തേ പറ്റൂ...ബിനോയ് വിശ്വം പറഞ്ഞതില്‍ ഒരു കഥയുമില്ല : സിപിഐയെ പരിഹസിച്ച് വെള്ളാപ്പള്ളി നടേശൻ

സിപിഎം-ബിജെപി അന്തര്‍ധാരയെന്നല്ല, പ്രായോഗിക ബുദ്ധി എന്നാണ് പറയേണ്ടത്

New Update
vellappally nadesan

ആലപ്പുഴ: കേന്ദ്രത്തിന്റെ  ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട സിപിഐ നിലപാടിനെതിരെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

Advertisment

ജീവിച്ചിരിക്കുന്നുണ്ടെന്ന് കാണിക്കാനാണ് സിപിഐ എതിര്‍പ്പ് ഉയര്‍ത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ട് പറയുമ്പോള്‍ സിപിഐയുടെ പ്രശ്‌നമെല്ലാം അവിടെ തീരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

'നാടോടുമ്പോള്‍ നടുവേ ഓടണം. കേന്ദ്ര സര്‍ക്കാറിന്റെ കോടിക്കണക്കിന് രൂപ നമുക്ക് കിട്ടേണ്ടത് വാങ്ങിച്ചെടുത്തേ പറ്റൂ. അതിന് നയ രൂപീകരണം വേണം'.

vellappally natesan11

 'കേരളത്തിന് അവകാശപ്പെട്ട പണമാണത്. കാലഘട്ടത്തിന് അനുസരിച്ച് മാറേണ്ടതുണ്ട്. ആദര്‍ശം പറഞ്ഞ് നശിപ്പിക്കാതെ അവസരത്തിനൊത്ത് ഉയരണം', വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

binoy viswam1

സിപിഎം-ബിജെപി അന്തര്‍ധാരയെന്നല്ല, പ്രായോഗിക ബുദ്ധി എന്നാണ് പറയേണ്ടത്. ബിനോയ് വിശ്വം പറഞ്ഞതില്‍ ഒരു കഥയുമില്ല.

ഇതിനു മുമ്പ് പറഞ്ഞ പല കാര്യങ്ങളിലും പറഞ്ഞ പടി തന്നെ നിന്നോ?. അവസാനം എല്ലാം പത്തി താഴ്ത്തി പിണറായി വിജയന്റെ കൂടെ യോജിച്ച് പോകും. അല്ലാതെ അവര്‍ എവിടെ പോകാനാണ് എന്നും സിപിഐയെ പരിഹസിച്ചുകൊണ്ട് വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

Advertisment