/sathyam/media/media_files/YeTTpq0wSRLcYgVq2ORE.jpg)
ആലപ്പുഴ: ലോട്ടറി അങ്ങനെയാണ്. ചിലപ്പോള്‍ സമ്മാനം തലനാരിഴയ്ക്ക് കൈവിടേണ്ടി വരും. ആലപ്പുഴക്കാരന്‍ സുഗുണനും അത്തരമൊരു അനുഭവത്തിലൂടെയാണ് കടന്നുപോകുന്നത്. വിഷു ബമ്പറിലെ ഒന്നാം സമ്മാനം സുഗുണന്‍ കൈവിട്ടത് തലനാരിഴയ്ക്ക്. നഷ്ടപ്പെട്ടത് 12 കോടി നേടാനുള്ള അവസരവും.
വി.സി. 490987 നമ്പറിനായിരുന്നു ഇത്തവണത്തെ വിഷു ബമ്പര്‍ അടിച്ചത്. വി.സി. 490988, വി.സി. 490986 എന്ന നമ്പറിലുള്ള ടിക്കറ്റുകള്‍ എടുത്തത് സുഗുണനായിരുന്നു. ആലപ്പുഴ പഴവീട് പ്ലാംപറമ്പിൽ വിശ്വംഭരൻ (76) എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
എന്നാല്‍ കോടീശ്വരനായപ്പോഴും വിശ്വംഭരനും ചെറിയ പേടിയുണ്ട്. വാർത്തയറിഞ്ഞ് ആളുകൾ എത്തുമോയെന്നതാണ് അദ്ദേഹത്തിന്റെ ഭയം. ‘ഇതൊക്കെ കണ്ട് ആള്‍ക്കാരെല്ലാം ഓടിയെത്തുമോ വീട്ടിലുള്ളവരെ ഉറക്കത്തില്ല ഇനിയെന്നും നാടുവിടേണ്ടി വരുമെന്നാ തോന്നുന്നേ’യെന്നും വിശ്വംഭരൻ ആശങ്കപ്പെടുന്നു.
സിആർഎഫ് വിമുക്തഭടനായ വിശ്വംഭരൻ ഇപ്പോൾ വിശ്രമജീവിതത്തിലാണ്. കുറച്ചുനാൾ എറണാകുളത്തെ ഒരു ബാങ്കിൽ സെക്യൂരിറ്റി ജോലിയും ചെയ്തിരുന്നു. സമ്മാനത്തുക കൊണ്ട് എന്തുചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us