/sathyam/media/media_files/2026/03/06/joy-2026-03-06-19-17-12.jpg)
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ർ​ക്ക​ല​യി​ൽ വി.​ജോ​യി​യെ വീ​ണ്ടും മ​ത്സ​രി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യി​ൽ വി​മ​ർ​ശ​നം.
തു​ട​ർ​ച്ച​യാ​യി ജോ​യി​യെ ത​ന്നെ മ​ത്സ​രി​പ്പി​ക്കു​ന്ന​ത് സ്ഥാ​നാ​ർ​ത്ഥി​യാ​ക്കാ​ൻ മ​റ്റാ​രും ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണോ എ​ന്ന ചോ​ദ്യം യോ​ഗ​ത്തി​ൽ ഉ​യ​ര്‍​ന്നു.
ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ പ്ര​ത്യേ​ക ഇ​ള​വ് ന​ൽ​കി വീ​ണ്ടും ജോ​യി​യെ മ​ത്സ​രി​പ്പി​ക്കു​ന്ന​ത് എ​ന്തി​നെ​ന്നാ​യി​രു​ന്നു എം.​വി.​ഗോ​വി​ന്ദ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ വി​മ​ർ​ശ​നം.
സെ​ക്ര​ട്ട​റി​മാ​രെ മ​ത്സ​രി​പ്പി​ക്കേ​ണ്ട ധാ​ര​ണ തെ​റ്റി​ച്ചെ​ന്നും വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നു. സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം.
അ​ങ്ങ​നെ​യാ​ണ് ജോ​യി​യെ സ്ഥാ​നാ​ർ​ത്ഥി​യാ​കു​ന്ന​തെ​ന്ന് ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു. വ​ർ​ക്ക​ല എം​എ​ൽ​എ​യും ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യി​രി​ക്കെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​റ്റി​ങ്ങ​ലി​ൽ ജോ​യ് സ്ഥാ​നാ​ർ​ത്ഥി​യാ​യി. തോ​റ്റ​തി​ന് പി​ന്നാ​ലെ സെ​ക്ര​ട്ട​റി പ​ദ​ത്തി​ൽ തു​ട​രുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us