/sathyam/media/media_files/2025/12/29/vk-prasanth-r-sreelekha-2025-12-29-14-34-23.jpg)
തിരുവനന്തപുരം: വി കെ പ്രശാന്ത് എംഎല്‍എയ്ക്ക് വാടക അലവന്‍സ് ഇല്ലെന്ന് വിവരാവകാശ രേഖകള്‍.
ഓഫീസ് പ്രവര്‍ത്തിപ്പിക്കാന്‍ അലവന്‍സ് നല്‍കുന്നില്ലെന്ന് നിയമസഭാ സെക്രട്ടറിയുടെ മറുപടിയില്‍ പറയുന്നു.
25,000 രൂപ നല്‍കുന്നത് മണ്ഡല അലവന്‍സ് എന്ന നിലയില്‍ മാത്രമെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.
ഓഫീസ് മുറിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയാണെന്നാണ് വി കെ പ്രശാന്ത് എംഎല്‍എ പറയുന്നത്.
നടക്കുന്നത് വട്ടിയൂര്‍കാവ് മണ്ഡലം ലക്ഷ്യമിട്ടുള്ള ആസൂത്രിത ആക്രമണത്തിലാണ്. കെ മുരളീധരനും ശബരിനാഥനും വിഷയം മുതലെടുക്കാന്‍ ശ്രമിക്കുന്നുവെന്നും എംഎല്‍എ പറഞ്ഞു.
കോര്‍പ്പറേഷന്‍ കെട്ടിടം ഒഴിയണമെങ്കില്‍ സെക്രട്ടറി നോട്ടീസ് നല്‍കണം. കൗണ്‍സിലാണ് കെട്ടിടം വാടകയ്ക്ക് നല്‍കിയത്.
വിഷയത്തെ വീണ്ടും കുത്തിപ്പൊക്കി വ്യക്തിഹത്യ നടത്തുകയാണ്. ഇതിന് പിന്തുണ നല്‍കുന്നത് ബിജെപി - കോണ്‍ഗ്രസ് നേതാക്കളാണ്.
വട്ടിയൂര്‍ക്കാവ് എംഎല്‍എയെ അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ കഴിയുമോ എന്നാണ് ഈ വിഷയത്തിലൂടെ ശ്രമിക്കുന്നത്. ടാര്‍ജറ്റ് ചെയ്തുള്ള ആക്രമണമെന്നും വി കെ പ്രശാന്ത് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us