ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ വി.എം വിനുവിനെ അപമാനിച്ചു. അദ്ദേഹത്തിന് വോട്ടില്ലെന്ന കാര്യം കോൺ​ഗ്രസ് നേതൃത്വത്തിന് നേരത്തെ അറിയാമായിരുന്നു. കോൺ​ഗ്രസ്  വിനുവിനോട് മാപ്പ് പറയണം: സിപിഎം

വിനു അറിയപ്പെടുന്ന സിനിമാ പ്രവർത്തകനാണ്. അദ്ദേഹം ഇന്നുവരെ ഒരു രാഷ്ട്രീയ പാർട്ടികളോടൊപ്പവും നിന്നിട്ടില്ല.

New Update
CPM

കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥിയും സംവിധായകനുമായ വി.എം. വിനുവിന് വോട്ടില്ലെന്ന കാര്യം കോൺ​ഗ്രസ് നേതൃത്വത്തിന് നേരത്തെ അറിയാമായിരുന്നെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. മോഹനൻ.

Advertisment

വിനു അറിയപ്പെടുന്ന സിനിമാ പ്രവർത്തകനാണ്. അദ്ദേഹം ഇന്നുവരെ ഒരു രാഷ്ട്രീയ പാർട്ടികളോടൊപ്പവും നിന്നിട്ടില്ല.

രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന്‍റെ വീട്ടിൽ പോയി സമ്മർദം ചെലുത്തി സ്ഥാനാർഥിയാക്കിയതാണ്.

കോൺഗ്രസ് നേതൃത്വത്തിന് നേരത്തെ തന്നെ അറിയാം അദ്ദേഹത്തിന് വോട്ടില്ലെന്ന്. ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ അപമാനിക്കുകയാണ് ചെയ്തത്.

കോൺഗ്രസ് നേതൃത്വം സാംസ്കാരിക കേരളത്തോട് മാപ്പുപറയണമെന്നും ഇതിനെതിരെ വിനു ഒരു നിലപാടെടുത്ത് മുന്നോട്ടുവന്നാൽ പിന്തുണക്കുമെന്നും മോഹനൻ പറഞ്ഞു.

Advertisment