/sathyam/media/media_files/DjpT2GN2CWafZNQzC3WD.jpg)
കോട്ടയം: പിണറായി സര്‍ക്കാര്‍ പറയുന്നതൊന്നും പ്രവർത്തിക്കുന്നത് മറ്റൊന്നുമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ഇതുപോലെ കാപട്യം മുഖമുദ്രയാക്കിയ ഭരണം കേരളത്തിലുണ്ടായിട്ടില്ല. ആചാരലംഘനം നടത്തിയവർ തന്നെ ആഗോള അയ്യപ്പസംഗമം നടത്തിയത് ഇതിന് ഏറ്റവും വലിയ ഉദാഹരണമെന്നും വി.മുരളീധരൻ പറഞ്ഞു.
ശബരിമലയിലെ ഭഗവാന്‍റെ കാവൽക്കാരായ ദ്വാരപാലകരെ വരെ അടിച്ചുമാറ്റുന്നതാണ് പിണറായി ഭരണത്തിൽ കാണുന്നതെന്നും മുന്‍ കേന്ദ്രമന്ത്രി വിമര്‍ശിച്ചു.
ബിജെപി കോട്ടയം വെസ്റ്റ് ജില്ലയുടെ, സമ്പൂർണ ജില്ലാ കമ്മിറ്റി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യമടക്കം സമസ്തമേഖലയും പിന്നോട്ടടിക്കുന്ന ദുർഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നും വി.മുരളീധരൻ പറഞ്ഞു. ചികിത്സാപിഴവ് മൂലം ബാലികയുടെ കൈമുറിച്ചു മാറ്റിയ സംഭവം ഞെട്ടിക്കുന്നതാണ്.
സർവകലാശാലകളിൽ സിപിഎം മേധാവിത്വം ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
പോലീസിനെ മുഖ്യമന്ത്രി ഭയന്നുതുടങ്ങിയതോടെ ക്രമസമാധാനനില തകർന്നു. സിപിഎം നേതാക്കൾ മാത്രം തടിച്ചുകൊഴുക്കുന്ന ഭരണമാണ് ഒന്‍പത് വർഷമായി കാണുന്നതെന്നും മുരളീധരന്‍ പറഞ്ഞു.