/sathyam/media/media_files/2025/05/18/6KRtyeJEvJcfpRyl6xZh.jpg)
ന്യൂഡൽഹി: വോട്ട് കൊള്ളയ്ക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ്.
ന്യൂഡൽഹിയിലെ രാം ലീല മൈതാനത്ത് നടന്ന പ്രതിഷേധ പരിപാടിയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്തു.
കേന്ദ്ര സർക്കാരിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രൂക്ഷ വിമർശനമാണ് നേതാക്കൾ ഉന്നയിച്ചത്. കമ്മീഷൻ എന്ത് ചെയ്താലും അതിൽ ശിക്ഷ ഒഴിവാക്കാൻ കേന്ദ്രം നിയമം കൊണ്ടുവന്നുവെന്നും രാഹുൽ പ്രതിഷേധ പരിപാടിയിൽ ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ആരോപിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ത്യയുടെതാണ് മോദിയുടേതല്ല. ഹരിയാനയിൽ വോട്ട് കൊള്ള നടന്നു.
ബ്രസീൽ വനിത ഹരിയാനയിലെ വോട്ടർ പട്ടികയിൽ ഇടം പിടിച്ചു. ഇതിലെല്ലാം ഉന്നയിച്ച ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയില്ല.
വോട്ട് കൊള്ളയെ കുറിച്ച് ചോദിച്ചപ്പോൾ അമിത് ഷായ്ക്ക് പാർലമെന്റിൽ കൈ വിറച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അമിത് ഷായെ ചർച്ചയ്ക്ക് വെല്ലുവിളിച്ച രാഹുൽ, മോദിയും ഷായും രണ്ടു മൂന്ന് കോടീശ്വരന്മാർക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നതെന്നും ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us