കനത്തമഴയിൽ വിറച്ച് സംസ്ഥാനം; പ്രശസ്തമായ ഉത്രാളിക്കാവ് ക്ഷേത്രത്തിൽ വെള്ളം കയറി

വയനാട്ടിലുണ്ടായ വലിയ ഉരുൾപൊട്ടലിനെ തുടർന്ന് ചാലിയാർ പുഴയിൽ വെള്ളം വൻതോതിൽ ഉയരുകയാണ്

author-image
shafeek cm
New Update
uthralikkavu water

തൃശ്ശൂരിലെ പ്രശസ്തമായ ഉത്രാളിക്കാവ് ക്ഷേത്രത്തിൽ വലിയ തോതിൽ വെള്ളം കയറി. ഉത്രാളി പാട ശേഖരം നിറഞ്ഞു കവിഞ്ഞു. വടക്കാഞ്ചേരി തൂമാനം വെള്ളച്ചാട്ടത്തിൽ മല വെള്ളപ്പാച്ചിലുണ്ടായതായി റിപ്പോർട്ടുണ്ട്. എങ്കക്കാട് തെക്കേ പാടശേഖരം മുങ്ങി റോഡിലൂടെയാണ് ഇപ്പോൾ വെള്ളമൊഴുകുന്നത്. അതേസമയം വടക്കാഞ്ചേരി പുഴയും കരകവിഞ്ഞൊഴുകുകയാണ്. കുമ്മായച്ചി പരിസരത്തും മറ്റും വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ചാലിപ്പാടത്തും വീടുകളിൽ വെള്ളം കയറിയ അവസ്ഥയിലാണ്.

Advertisment

വയനാട്ടിലുണ്ടായ വലിയ ഉരുൾപൊട്ടലിനെ തുടർന്ന് ചാലിയാർ പുഴയിൽ വെള്ളം വൻതോതിൽ ഉയരുകയാണ്. അതേസമയം പുഴയിൽ പോത്തുകല്ല് ഭാഗത്തു നിന്നാണ് പത്തോളം മൃതദേഹങ്ങൾ കണ്ടെടുത്തത്.

സംസ്ഥാനത്തു മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് ഇപ്പോൾ പ്രവചിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്, 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ യെൽലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Advertisment