വയനാട്: സുൽത്താൻ ബത്തേരി - കൊല്ലൂർ മൂകാംബിക സൂപ്പർ ഡീലക്സ് സർവീസ് ആരംഭിച്ച് കെഎസ്ആർ ടിസി ആഴ്ച്ചയിൽ 3 ദിവസമാണ് സർവ്വീസ് ഉണ്ടാവുകയെന്ന് അധികൃതർ അറിയിച്ചു. സുൽത്താൻ ബത്തേരിയിൽ നിന്നും തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് കൊല്ലൂർ സർവീസ്.
കൊല്ലൂരിൽ നിന്നും ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ തിരിച്ചും ഉണ്ടാവും. ബസ് സർവീസിന്റെ സമയക്രമം ഇങ്ങനെ - 08.00 പിഎം സുൽത്താൻ ബത്തേരി, 08.30 പിഎം കൽപ്പറ്റ, 09.20 പിഎം മാനന്തവാടി, 10.35 പിഎം ഇരിട്ടി, 11.00 പിഎം മട്ടന്നൂർ, 11.25 പിഎം കൂത്തുപറമ്പ്, 12.05 എഎം കണ്ണൂർ, 12.25 എഎം തളിപ്പറമ്പ്, 12.50 എഎം പയ്യന്നൂർ, 01.30 എഎം കാഞ്ഞങ്ങാട്, 02.05 എഎം കാസർഗോഡ്, 03.10 എഎം മംഗലാപുരം, 04.10 എഎം ഉഡുപ്പി, 05.40 എഎം കൊല്ലൂർ മൂകാംബിക.
09.00 പിഎം കൊല്ലൂർ മൂകാംബിക, 10.30 പിഎം ഉഡുപ്പി, 11.35 പിഎം മംഗലാപുരം, 12.45 പിഎം കാസർഗോഡ്, 01.15 പിഎം കാഞ്ഞങ്ങാട്, 01.55 എഎം പയ്യന്നൂർ, 02.20 എഎം തളിപ്പറമ്പ്, 03.10 എഎം കണ്ണൂർ, 03.40 എഎം കൂത്തുപറമ്പ്, 03.55 എഎം മട്ടന്നൂർ, 04.10 എഎം ഇരിട്ടി, 05.25 എഎം മാനന്തവാടി, 06.05 എഎം കൽപ്പറ്റ, 06.35 എഎം സുൽത്താൻ ബത്തേരി എന്നിങ്ങനെയാണ് സർവീസ് സമയക്രമം.