New Update
/sathyam/media/media_files/CabkZL40jOdzlyLImyYH.jpg)
തിരുവനന്തപുരം: വയനാട്ടിൽ സംഭവിച്ച കാലവർഷ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജൂലായ് 31 മുതൽ ഓഗസ്റ്റ് രണ്ട് വരെ പി.എസ്.സി. നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു എന്ന് അറിയിച്ച്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Advertisment
അതേസമയം, നേരത്തെ നിശ്ചയിച്ച അഭിമുഖങ്ങൾക്ക് മാറ്റമുണ്ടാകില്ല.ദുരന്തബാധിത പ്രദേശങ്ങളിൽനിന്ന് അഭിമുഖത്തിൽ പങ്കെടുക്കാൻ പറ്റാത്തവർക്ക് മറ്റൊരവസരം നൽകുമെന്നും പി.എസ്.സി. വാർത്താക്കുറിപ്പിൽ അറിയിച്ചു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ബുധനാഴ്ച (ജൂലായ് 31) നടത്താനിരുന്ന രണ്ടാമത് കോൺവോക്കേഷൻ മറ്റൊരുദിവസത്തേക്ക് മാറ്റിവെച്ചതായും അറിയിപ്പ്.