വയനാട് ഉരുള്‍പൊട്ടല്‍: കാണാതായവരെ കണ്ടെത്താന്‍ മുങ്ങൽ വിദഗ്ദ്ധരുടെ സഹായം തേടി പൊലീസ്

രണ്ടു ദിവസം മുക്കം, കോടഞ്ചേരി, തിരുവമ്പാടി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ പുഴയില്‍ പൊലീസ് തിരച്ചില്‍ നടത്തും.

author-image
shafeek cm
New Update
wayanad urul real two

കോഴിക്കോട്: വയനാട് ഉരുള്‍പൊട്ടലിലില്‍ കാണാതായവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി പുഴയില്‍ തിരച്ചില്‍ നടത്താന്‍ മുങ്ങല്‍ വിദഗ്ദരുടെ സഹായം തേടി പോലീസ്. ഇരവഴിഞ്ഞി പുഴ, ചാലിയാര്‍ എന്നിവിടങ്ങളില്‍ വയനാട് ദുരന്തത്തില്‍പ്പെട്ടവരെ കണ്ടെത്താനാണ് ശ്രമം. രണ്ടു ദിവസം മുക്കം, കോടഞ്ചേരി, തിരുവമ്പാടി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ പുഴയില്‍ പൊലീസ് തിരച്ചില്‍ നടത്തും.

Advertisment

ഇതിനായി മുങ്ങല്‍ വിദഗ്ദരുടെ സഹായം തേടി പൊലീസാണ് രംഗത്ത് വന്നത്. ഇതിന് തയ്യാറുള്ളവര്‍ മേല്‍പ്പറഞ്ഞ പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യുകയോ താമരശ്ശേരി ഡി.വൈ.എസ്.പി പി പ്രമോദുമായി ഫോണില്‍ (നമ്പര്‍ – 9497990122) ബന്ധപ്പെടുകയോ ചെയ്യണം. ആവശ്യമായ സഹായങ്ങള്‍ പോലീസ് നല്‍കും. അതിനിടെ ചാലിയാറിലെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ എളമരം കടവില്‍ തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. വാഴക്കാട് പൊലീസിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുന്നത്.

Advertisment