Advertisment

വന്ദന കൊലക്കേസ്, കേസന്വേഷണം നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത് ; സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ കോടതിയിൽ

മറ്റൊരു ഏജൻസി അന്വേഷണം നടത്തേണ്ട സാഹചര്യം നിലവിൽ ഇല്ല

author-image
shafeek cm
New Update
vandana case

vandana das

കൊട്ടാരക്കര: ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് കേരള ഹൈക്കോടതിയെ അറിയിച്ച് കേരള സർക്കാർ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദനയുടെ മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

കേസന്വേഷണം നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത്. മറ്റൊരു ഏജൻസി അന്വേഷണം നടത്തേണ്ട സാഹചര്യം നിലവിൽ ഇല്ല. അതിനാൽ അന്വേഷണം സിബിഐയ്ക്ക് കൈമാറേണ്ടതില്ലെന്നും വന്ദനയുടെ കുടുംബം നൽകിയ ഹർജിയെ എതിർത്തുക്കൊണ്ട് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

കൊട്ടാരക്കര താലുക്ക് ആശുപത്രിയിൽ പോലീസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ച സന്ദീപ് എന്നയാളുടെ ആക്രമണത്തിൽ മെയ് 10 നായിരുന്നു ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെടുന്നത്. സർജറിക്കുപയോഗിക്കുന്ന കത്രിക ഉപയോഗിച്ചായിരുന്നു പ്രതി വന്ദനയെ മാരകമായി കുത്തി പരിക്കേൽപ്പിച്ചത്. സംഭവത്തിൽ പോലീസിനെതിരെ വൻ പ്രതിഷേധമുയർന്നിരുന്നു.

cbi vandana das
Advertisment