Advertisment

സെറിലാക്കിലെ അമിത പഞ്ചസാര: നെസ്ലെ പ്രതിനിധികളോട് വിശദീകരണം തേടും

എഫ്.എസ്.എസ്.എ.ഐയുടെ ശാസ്ത്രീയ പാനലിന് മുന്നിലാകും കമ്പനി പ്രതിനിധികള്‍ ഹാജരാവുക. മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിച്ചാണ് ബേബി ഫുഡിന്റെ നിര്‍മ്മാണമെന്നാണ് നെസ്ലെ ഇന്ത്യയുടെ വിശദീകരണം.

author-image
shafeek cm
New Update
cerelac nestle.jpg

ഡല്‍ഹി: നെസ്ലെ ബേബി ഫുഡില്‍ അമിത പഞ്ചസാരയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിട്ടി ഒഫ് ഇന്ത്യ നെസ്ലെയുടെ പ്രതിനിധികളെ വിളിച്ചുവരുത്തി വിശദീകരണം തേടിയേക്കും.

എഫ്.എസ്.എസ്.എ.ഐയുടെ ശാസ്ത്രീയ പാനലിന് മുന്നിലാകും കമ്പനി പ്രതിനിധികള്‍ ഹാജരാവുക. മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിച്ചാണ് ബേബി ഫുഡിന്റെ നിര്‍മ്മാണമെന്നാണ് നെസ്ലെ ഇന്ത്യയുടെ വിശദീകരണം. ഇക്കാര്യം കമ്പനി ശാസ്ത്രീയ പാനലിനെയും അറിയിച്ചേക്കും. കമ്പനിയുടെ വിശദീകരണം കൂടി കേട്ടശേഷമാകും തുടര്‍നടപടികളിലേക്ക് എഫ്.എസ്.എസ്.എ.ഐ കടക്കുക. ബേബി ഫുഡിന്റെ സാമ്പിളുകള്‍ ഇതിനകം ശേഖരിച്ച് പരിശോധന ലാബിലേക്ക് അയച്ചതായും സൂചനയുണ്ട്.

സ്വിസ് അന്വേഷണസംഘടനയായ പബ്ലിക് ഐ ആണ് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അന്വേഷണം നടത്താന്‍ സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിട്ടിയും ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷനും എഫ്.എസ്.എസ്.എ.ഐക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. വിഷയത്തില്‍ ഉപഭോക്തൃകാര്യ മന്ത്രാലയവും ഇടപെട്ടിരുന്നു.

nestle
Advertisment