Advertisment

കുനോ ദേശീയ ഉദ്യാനത്തിലെ ഒരു ചീറ്റ കൂടി ചത്തു; ഇതുവരെ ചത്തത് ഏഴ് മുതിര്‍ന്ന ചീറ്റകളും മൂന്ന് കുഞ്ഞുങ്ങളും

നാല് മാസം മുമ്പ്, മാര്‍ച്ചില്‍, സാഷ എന്ന നമീബിയന്‍ ചീറ്റ കിഡ്നി തകരാറിനെ തുടര്‍ന്ന് ചത്തിരുന്നു. മറ്റൊരു ചീറ്റയായ ഉദയ് ഏപ്രില്‍ 13-ന് ചത്തു.

author-image
shafeek cm
New Update
ആഘാതം താങ്ങാനായില്ല; കുനാ നാഷണല്‍ പാര്‍ക്കില്‍ ചത്ത ചീറ്റയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ നമീബിയയില്‍ നിന്ന് കൊണ്ടുവന്ന മറ്റൊരു ചീറ്റ കൂടി ചത്തു. ശൗര്യ എന്ന ചീറ്റയാണ് ചത്തത്. കുനോ ദേശീയ ഉദ്യാനത്തില്‍ ഇതുവരെ ഏഴ് മുതിര്‍ന്ന ചീറ്റകളും മൂന്ന് കുഞ്ഞുങ്ങളുമാണ് ചത്തത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പ്രോജക്ട് ചീറ്റ ഡയറക്ടര്‍ പ്രസ്താവനയില്‍ പറഞ്ഞു. രാവിലെ 11 മണിയോടെ ചീറ്റയുടെ മരണം സ്ഥിരീകരിച്ചത്. സര്‍ക്കാരിന്റെ പ്രോജക്ട് ചീറ്റ പദ്ധതിയ്ക്ക് കീഴില്‍ നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും കുനോ നാഷണല്‍ പാര്‍ക്കിലേക്ക് 20 ചീറ്റകളെ രണ്ട് ബാച്ചുകളായാണ് കൊണ്ടുവന്നത്. ആദ്യ ബാച്ച് 2022 സെപ്റ്റംബറിലും രണ്ടാമത്തേത് 2023 ഫെബ്രുവരിയിലും ഇന്ത്യയിലെത്തി.

Advertisment

ജനുവരി ആദ്യം നമീബിയന്‍ ചീറ്റപ്പുലികളില്‍ ഒന്നായ 'ആശ' മൂന്ന് കുഞ്ഞുങ്ങള്‍ക്ക് കൂടി ജന്മം നല്‍കിയിരുന്നു. 2023 മാര്‍ച്ചില്‍ സിയയ്യ എന്ന ചീറ്റയ്ക്ക് ജ്വാല എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടിരുന്നു. കൂടാതെ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ആ കുഞ്ഞുങ്ങളില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. 2023 ഓഗസ്റ്റില്‍ കുനോ നാഷണല്‍ പാര്‍ക്കില്‍ 'ധാത്രി' എന്ന പെണ്‍ ചീറ്റയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.

നാല് മാസം മുമ്പ്, മാര്‍ച്ചില്‍, സാഷ എന്ന നമീബിയന്‍ ചീറ്റ കിഡ്നി തകരാറിനെ തുടര്‍ന്ന് ചത്തിരുന്നു. മറ്റൊരു ചീറ്റയായ ഉദയ് ഏപ്രില്‍ 13-ന് ചത്തു. ഒരു മാസത്തിനുശേഷം, ദക്ഷിണാഫ്രിക്കയില്‍ നിന്ന് കൊണ്ടുവന്ന ദക്ഷ എന്ന പെണ്‍ചീറ്റ, ഇണചേരല്‍ സമയത്ത് ചത്തു. ജൂലൈ 11, 14 തീയതികളില്‍ തേജസ്, സൂരജ് എന്നീ രണ്ട് ആണ്‍ ചീറ്റകള്‍ ഒന്നിലധികം അവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് ചത്തിരുന്നു. പെട്ടെന്നുള്ള ചീറ്റകളുടെ മരണത്തിന് പിന്നില്‍ വിദഗ്ധര്‍ വിവിധ കാരണങ്ങളാണ് ചൂണ്ടികാണിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 17ന് നമീബിയയില്‍ നിന്ന് കൊണ്ടുവന്ന ഒരു കൂട്ടം ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ തുറന്ന് വിട്ടതോടെയാണ് പ്രോജക്ട് ചീറ്റ പദ്ധതിയുടെ ആരംഭം. നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും കുനോയിലേക്ക് രണ്ട് ബാച്ചുകളിലായി ഇരുപത് ചീറ്റകളെയാണ് ഇറക്കുമതി ചെയ്തത്. ആദ്യഘട്ടം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും, രണ്ടാമത്തേത് ഫെബ്രുവരിയിലുമായിരുന്നു. മാര്‍ച്ച് മുതല്‍, ഇവയില്‍ പ്രായപൂര്‍ത്തിയായ ആറ് ചീറ്റകള്‍ വിവിധ കാരണങ്ങളാല്‍ ചത്തു. മെയ് മാസത്തില്‍, ഒരു പെണ്‍ നമീബിയന്‍ ചീറ്റയ്ക്ക് ജനിച്ച നാല് കുഞ്ഞുങ്ങളില്‍ മൂന്നെണ്ണം കൊടും ചൂടിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങി. ശേഷിക്കുന്ന ഒരു കുഞ്ഞിനെ മനുഷ്യ സംരക്ഷണത്തിലാണ് വളര്‍ത്തുന്നത്.

കുനോ നാഷണല്‍ പാര്‍ക്കില്‍ ചീറ്റകള്‍ തുടര്‍ച്ചയായി ചാകുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. 70 വര്‍ഷംമുമ്പ് വംശനാശം സംഭവിച്ച ചീറ്റവിഭാഗത്തെ വീണ്ടും ഇന്ത്യയില്‍ പുനരുജ്ജീവിപ്പിക്കാനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമായാണ് നമീബിയയില്‍നിന്നും ദക്ഷിണാഫ്രിക്കയില്‍നിന്നും 20 ചീറ്റകളെ കുനോ ദേശീയോദ്യാനത്തിലെത്തിച്ചത്. ഇന്ത്യ, ഇറാന്‍, അഫ്ഗാനിസ്താന്‍, ആഫ്രിക്കന്‍ ഭൂഖണ്ഡം എന്നിവിടങ്ങളിലായിരുന്നു ചീറ്റപ്പുലികള്‍ ഉണ്ടായിരുന്നത്. ഇറാനില്‍ 200 എണ്ണത്തില്‍ താഴെ മാത്രമേ അവശേഷിക്കുന്നുള്ളു. ആഫ്രിക്കയിലാകട്ടെ ആയിരത്തിന് അടുത്തും. ഇവിടെയെല്ലാം ചീറ്റകളുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

 

 

kuno national park
Advertisment