/sathyam/media/media_files/qmuc6TKRmXqoy7e597zy.webp)
parliament
ഡൽഹി: മണിപ്പൂർ വിഷയത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. ഇരുസഭകളിലും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. കോൺഗ്രസ് എംപിമാരോട് കറുത്ത വസ്ത്രം ധരിച്ച് എത്താൻ മല്ലികാർജുൻ ഖാർഗെ നിർദേശം നൽകി. രാജ്യസഭാംഗങ്ങൾക്ക് കോൺഗ്രസ് വിപ്പ് നൽകി. രാവിലെ 11 മണി മുതൽ സഭ പിരിയും വരെ എല്ലാവരും സഭയിൽ ഹാജരായിരിക്കണം എന്നാണ് വിപ്പ്.
പാർട്ടി നിലപാടിനൊപ്പം നിൽക്കണമെന്നും വിപ്പിൽ നിർദേശം നൽകി. പ്രധാനപ്പെട്ട വിഷയം ചർച്ചയ്ക്ക് എടുക്കുന്നതിനാലാണ് നിർദേശമെന്നും വിപ്പിൽ പറയുന്നു. കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം ബുധനാഴ്ച നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്സഭ സ്പീക്കർ ഓം ബിർള അംഗീകരിച്ചിരുന്നു. അടുത്തയാഴ്ചയാണ് പ്രമേയത്തിൽ ചർച്ച നടക്കുക. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയും ബിആർഎസ് എംപി നമോ നാഗേശ്വർ റാവുവുമാണ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്.
അവിശ്വാസ പ്രമേയ നോട്ടീസിൽ അടുത്തയാഴ്ച ചർച്ചയ്ക്ക് തയ്യാറെന്നാണ് ബിജെപി സ്പീക്കറെ അറിയിച്ചിരിക്കുന്നത്. പ്രതിപക്ഷ സഖ്യത്തിന്റെ അംഗസംഖ്യ തെളിയിക്കാനല്ല, മണിപ്പൂരിന് നീതി ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നാണ് ഗൗരവ് ഗൊഗോയി പറഞ്ഞിരിക്കുന്നത്. പ്രതിപക്ഷത്തിന് 2023ലും അവിശ്വാസത്തിന് താൻ അവസരം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞതിന്റെ വീഡിയോ പ്രചരിപ്പിച്ച് ബിജെപി പ്രതിപക്ഷ നീക്കത്തെ പരിഹസിച്ചു. നരേന്ദ്ര മോദി അവിശ്വാസ പ്രമേയത്തെ നേരിടാൻ പോകുന്നത് ഇത് രണ്ടാം തവണയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us