സാരിയുടുത്തുള്ള റീൽസിന് നേരെ വിദ്വേഷ കമന്റുകൾ; ക്വീർ ആർട്ടിസ്റ്റ് ജീവനൊടുക്കിയ നിലയിൽ

ദീപാവലി ദിനത്തില്‍ സാരിയുടുത്ത് ഒരു ഇന്‍സ്റ്റാഗ്രാം ട്രാന്‍സിഷന്‍ റീല്‍ പ്രാംഷു പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെയാണ് വിദ്വേഷ കമ്മന്റുകള്‍ നിറഞ്ഞ്

author-image
shafeek cm
New Update
queer bhopal.jpg

ഭോപാല്‍: സൈബറിടത്തിലെ വിദ്വേഷ കമന്റുകളെ തുടര്‍ന്ന് ഉജ്ജയിനില്‍ നിന്നുളള ക്വീര്‍ ആര്‍ട്ടിസ്റ്റിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മേക്കപ്പ് ആര്‍ട്ടിസ്റ്റായ പ്രാംഷു (16) ആണ് തന്റെ ഇന്‍സ്റ്റഗ്രാം റീല്‍സിന് താഴെ വന്ന വിദ്വേഷ കമന്റുകളെ തുടര്‍ന്ന് ജീവനൊടുക്കിയത്. 'മെയ്ഡ് ഇന്‍ ഹെവന്‍' എന്ന വെബ് സീരീസ് നടി ത്രിനേത്ര ഹല്‍ദാര്‍ ഗുമ്മരാജുവാണ് പതിനാറുകാരന്‍ ജീവനൊടുക്കിയതായി അറിയിച്ചത്.

Advertisment

പ്രാംഷുവിന്റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലെ കമന്റ് ബോക്‌സില്‍ വന്ന 4000ലധികം സ്വവര്‍ഗ്ഗാനുരാഗ പരാമര്‍ശങ്ങളാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് നടി ത്രിനേത്ര ഹല്‍ദാര്‍ ഗുമ്മരാജു ആരോപിച്ചു. 16,500-ലധികം ഫോളോവേഴ്സുളള 'ഗ്ലാമിറ്റുപ്വിത്ത്പ്രാന്‍ഷു' എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡില്‍ ഉടമയാണ് പ്രാംഷു.

ദീപാവലി ദിനത്തില്‍ സാരിയുടുത്ത് ഒരു ഇന്‍സ്റ്റാഗ്രാം ട്രാന്‍സിഷന്‍ റീല്‍ പ്രാംഷു പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെയാണ് വിദ്വേഷ കമ്മന്റുകള്‍ നിറഞ്ഞ്. എല്‍ജിബിടിക്യൂ കമ്മ്യൂണിറ്റിയില്‍ നിന്നുളളവര്‍ക്ക് സുരക്ഷിത ഇടം നല്‍കുന്നതില്‍ മെറ്റ ഉടമസ്ഥതയിലുളള ഇന്‍സ്റ്റഗ്രാം പോലുളള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ടുവെന്നും നടി കുറ്റപ്പെടുത്തി. ചില കമ്മ്യൂണിറ്റി മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതിനാല്‍ #ജസ്റ്റിസ് ഫോര്‍ പ്രാംഷു എന്ന ഹാഷ്ടാഗില്‍ പോസ്റ്റുകളൊന്നുമില്ലെന്നും നടി പറഞ്ഞു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

bhopal news
Advertisment