കുട്ടികളുടെ അന്താരാഷ്ട്ര പ്രക്ഷേപണദിനം ഞായറാഴ്ച

ഇന്ത്യയിൽ 1927 ലാണ് ഇന്ത്യൻ ബ്രോഡ്കാസ്റ്റിoഗ് കമ്പനിയുടെ ആഭിമുഖ്യത്തിൽ റേഡിയോ പ്രക്ഷപണം ആരംഭിച്ചത്.

author-image
ഇ.എം റഷീദ്
New Update
radio.jpg

ലോകത്തിലെ ഒട്ടുമിക്ക ഭാഗങ്ങളിലും കൂടുതൽ പ്രചാരമുള്ള ബഹുജനമാധ്യമമാണ് റേഡിയോ. അക്ഷരാഭ്യസമില്ലാത്തവർക്ക് മനസ്സിലാക്കാനും വൈദ്യുതിയില്ലാത്തടത്തും ഉപയോഗിക്കാനും കഴിയുന്ന വാർത്താവിനിമയോപാധിയാണ് ഇത്. 

Advertisment

വിനോദത്തിനും ഇതിൽ വലിയ സ്ഥാനമുണ്ട്. റേഡിയോ കണ്ടുപിടിച്ചതോടെ മാർക്കൊണി വലിയ സേവനമാണ് ലോകത്തിന് ചെയ്തത്. ഐക്യരാഷ്‌ടസഭയുടെ അഹ്വാനമാനുസരിച്ച് 1992 മുതൽ ഡിസംബർ ഒൻപതാം തിയതി കുട്ടികളുടെ അന്താരാഷ്ട്ര പ്രക്ഷേപണദിനമായി ആചരിച്ചു വരുന്നു.

ഇലക്ട്രോണിക്ക് മാധ്യമ രംഗത്ത് കുട്ടികളുടെ കർമ്മശേഷി വളർത്തുകയാണ് ലക്ഷ്യം. കേരളത്തിലെ ആകാശവാണി നിലയങ്ങൾ സംയുക്തമായി ഡിസംബർ 9ന് പ്രഭാതപ്രക്ഷേപണം കുട്ടികൾ തന്നെ നടത്തുന്നു. ആസൂത്രകരും അവതാരകരും നിർവ്വഹകരുമെല്ലാം ഈ ദിനത്തിൽ കുട്ടികളായിരിക്കും. 

ഇന്ത്യയിൽ 1927 ലാണ് ഇന്ത്യൻ ബ്രോഡ്കാസ്റ്റിoഗ് കമ്പനിയുടെ ആഭിമുഖ്യത്തിൽ റേഡിയോ പ്രക്ഷപണം ആരംഭിച്ചത്. 1936 -ൽ ഓൾ ഇന്ത്യാ റേഡിയോ (All india redio air) എന്ന പേരിൽ പരുപാടികൾ പ്രക്ഷേപണം ചെയ്യാൻ തുടങ്ങി. 1941 -ൽ എഐആര്‍, ഇൻഫർമേഷൻ ആന്റ്റ് ബ്രോഡ്കാസ്റ്റിഗ് മിനിസ്ട്രിയുടെ കീഴിൽ വന്നു. 

നമുക്കെല്ലാം സുപരിചിതമായ ആകാശവാണി, എന്ന പേര് അഖിലേന്ത്യതലത്തിൽ ഉപയോഗിച്ചത് 1957 മുതലാണ്, എന്നാൽ 1935 -ൽ മൈസൂർ മഹാരാജാവ് ആകാശവാണിയെന്ന പേര് ഉപയോഗിച്ചിരുന്നു. 

ഇന്ത്യയിൽ ഇന്ന് 185ന് മുകളിൽ റേഡിയോ നിലയങ്ങളുണ്ട്. എഫ്എം നിലയങ്ങൾ ഉൾപ്പെടെ കേരളത്തിൽ ഏഴ് നിലയങ്ങളാണുള്ളത്

radio day
Advertisment