New Update
/sathyam/media/media_files/Nr8ngOzmw4IFBPpoFYdb.jpg)
കോട്ടയം; അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമെത്തും. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള, പശ്ചിമബംഗാൾ ഗവർണർ സി.വി ആനന്ദബോസ് തുടങ്ങിയവരും പങ്കെടുക്കും.
Advertisment
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇന്നലെ രാത്രി തിരുനക്കരയിലെത്തേണ്ട വിലാപയാത്ര നിലവിൽ ചങ്ങനാശ്ശേരിയിൽ മാത്രമേ എത്തിയിട്ടുള്ളൂ എന്നതിനാൽ സംസ്കാരച്ചടങ്ങുകൾ വൈകിയേക്കും. യാത്രയുടെ ഓരോ മിനുട്ടിലും ഉമ്മൻചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാൻ വലിയ ജനക്കൂട്ടമാണ് കാത്തുനിൽക്കുന്നത്. ഇത് മൂലം നിശ്ചയിച്ചതിലും വളരെ വൈകിയാണ് വിലാപയാത്ര പല സ്ഥലങ്ങളിലൂടെയും കടന്നുപോകുന്നത്.