കാടും വളരട്ടെ, വിത്തേറുമായി വനപാലകർ; രണ്ടരലക്ഷം വിത്തെറിഞ്ഞ് ഉദ്യോഗസ്ഥർ

കാടിനെ വളർത്താനായി വിത്തേറ് നടത്തിയിരിക്കുകയാണ് വനപാലകർ. വന്യജീവികളുടെ വർദ്ധനവിന് അനുസരിച്ച് കാടും സംമ്പുഷ്ടമായി വളരാനാണ് ഈ ഉദ്യമം.

author-image
shafeek cm
New Update
seed forest.jpg

വയനാട്; കാട് എന്ന് കേൾക്കുമ്പോൾ തന്നെ കൂട്ടമായി നിൽക്കുന്ന വന്മരങ്ങളാണ് മനസിൽ പെട്ടെന്ന് വരിക. ഓരോ മരവും വളർന്ന് വന്മരമാകാൻ വർഷങ്ങളാണ് എടുക്കുന്നത്. ഭൂമിയോട് പോരാടിയും സ്‌നേഹിച്ചും മത്സരിച്ചുമെല്ലാമാണ് കാട് വളരുന്നത്.

Advertisment

കാടിനെ വളർത്താനായി വിത്തേറ് നടത്തിയിരിക്കുകയാണ് വനപാലകർ. വന്യജീവികളുടെ വർദ്ധനവിന് അനുസരിച്ച് കാടും സംമ്പുഷ്ടമായി വളരാനാണ് ഈ ഉദ്യമം. വിവിധ മരങ്ങളുടെ വിത്തുകൾ ഉരുളകളാക്കി എറിഞ്ഞും പാകിയും തൈകൾ നട്ടുമാണ് വനപാലകർ കാട് വളർത്തുന്നത്. വയനാട് വന്യജീവി സങ്കേതത്തിൽ ബത്തേരി, തോൽപെട്ടി, കുറിച്യാട്, മുത്തങ്ങ റേഞ്ചുകളിലെ എല്ലാ ഫോറസ്റ്റ് സ്റ്റേഷനുകൾ വഴിയും വിത്തേറും തൈ നടീലും നടന്നു വരികയാണ്.വിത്തും മണ്ണും വളവും കുഴച്ചുരുട്ടി പന്തു പോലെയാക്കി ഉണക്കിയ ശേഷമാണ് വിത്തേറ് നടത്തിയത്.

രണ്ടര ലക്ഷത്തോളം വിത്തുകളാണ് ഉരുളകളായും അല്ലാതെയും ഇതുവരെ കാട്ടിൽ നിക്ഷേപിച്ചത്. ഇനിയും വിതറാനുള്ള വിത്തുകളും നടാനുള്ള തൈകളും തയാറായി വരികയാണ്. തോൽപെട്ടി റേഞ്ചിൽ 30,000 വിത്തുരുളകൾ നിക്ഷേപിച്ചപ്പോൾ മുത്തങ്ങയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ 20,000 വിത്തുണ്ടകളെറിഞ്ഞു. ഇതിനു പുറമേ തോൽപെട്ടിയിൽ ഉരുളകളാക്കാത്ത 48,500 വിത്തുകളും മുത്തങ്ങയിൽ 56,500 വിത്തുകളും കുറിച്യാട് 50,000 വിത്തുകളും വിതറി. മുളയ്ക്കു പുറമേ നെല്ലി, പേര, കുന്നിവാക, താന്നി, വേങ്ങ, ഉങ്ങ്, വാളൻപുളി, നീർമരുത് തുടങ്ങിയവയുടെ വിത്തുകളാണ് വിതറിയത്.

WAYANAD
Advertisment