Advertisment

നാല് ലയങ്ങളിലായി 21 കുടുംബങ്ങള്‍, നാല് ലയങ്ങള്‍ പൂര്‍ണമായി മണ്ണിനടിയില്‍, പൊലിഞ്ഞത് 66 ജീവന്‍, ഇനിയും കണ്ടെത്താനാകാതെ നാലു ജീവനുകള്‍; പെട്ടിമുടി ദുരന്തത്തിന് ഇന്നു മൂന്നു വയസ്

കെ.ഡി.എച്ച്.പി കമ്പനിയുടെ ഉടമസ്ഥതയിലുള്ള രാജമല മൈതാനത്താണ് എല്ലാവരെയും സംസ്‌കരിച്ചിരിക്കുന്നത്.

New Update
pettimudii345

മൂന്നാര്‍: നാടിനെ കണ്ണീരണിയിച്ച പെട്ടിമുടി ദുരന്തത്തിന് ഇന്ന് മൂന്നു വര്‍ഷം. ഇരവികുളം രാജമലയ്ക്ക് സമീപം 2020 ഓഗസ്റ്റ് ആറിനായിരുന്നു നാടിനെ നടുക്കിയ ദുരന്തം. മൂന്നു കിലോ മീറ്റര്‍ ഉയരത്തില്‍ നിന്ന് മലയിടിഞ്ഞ് വന്‍ പാറകളും മണ്ണും ചെളിയും കുത്തിയൊലിച്ച് എത്തുകയായിരുന്നു. പിറ്റേന്ന് രാവിലെയാണ് ദുരന്തവിവരം നാട്ടുകാര്‍ അറിയുന്നത്.

Advertisment

നാല് ലയങ്ങളിലായി 21 കുടുംബങ്ങളാണ് താമസിച്ചിരുന്നത്. ഇവ പൂര്‍ണമായി മണ്ണിനടിയില്‍പ്പെട്ടു. കെ.ഡി.എച്ച്.പി കമ്പനിയുടെ ഉടമസ്ഥതയിലുള്ള രാജമല മൈതാനത്താണ് എല്ലാവരെയും സംസ്‌കരിച്ചിരിക്കുന്നത്. അവിടെ തന്നെയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയന്നതും.

അപകട വിവരമറിഞ്ഞയുടന്‍ തന്നെ എന്‍.ഡി.ആര്‍.എഫ്, അഗ്നിശമനാ സേനാംഗങ്ങള്‍, മൂന്നാറില്‍ നിന്നും യുവജന സംഘങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പെട്ടിമുടിയിലെത്തി രണ്ടാഴ്ചയോളം രക്ഷാ പ്രവര്‍ത്തനം നടത്തി. 

ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപ വീതം സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നു.  വീട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി കുറ്റിയാര്‍വാലിയില്‍ കെ.ഡി.എച്ച്.പി കമ്പനിയുടെ സഹായത്തോടെ എട്ട് വീടുകള്‍ നിര്‍മിച്ചു നല്‍കിയിരുന്നു. 

 

Advertisment