Advertisment

കുട്ടിക്കടത്തില്‍ രാജ്യത്ത് ഉത്തര്‍പ്രദേശും ബിഹാറും ആന്ധ്രയും മുന്നില്‍; കോവിഡിന് ശേഷം ഉയര്‍ന്നത് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍

21 സംസ്ഥാനങ്ങളിലെ 262 ജില്ലകളില്‍നിന്നായി ശേഖരിച്ച ഡേറ്റയുടെ അവലോകനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പഠനം. 

New Update
child23

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവുമധികം കുട്ടിക്കടത്ത് നടക്കുന്ന മൂന്നു സംസ്ഥാനങ്ങള്‍ ഉത്തര്‍പ്രദേശും ബിഹാറും ആന്ധ്രാപ്രദേശുമാണെന്നു പഠനറിപ്പോര്‍ട്ട്. 2016നും 2022 നുമിടയില്‍ ഏറ്റവുമധികം കുട്ടികളെ കടത്തിയത് ഈ സംസ്ഥാനങ്ങളാണ്. ഡല്‍ഹിയില്‍ കോവിഡിനുശേഷം ഇക്കാര്യത്തില്‍ 68 ശതമാനം വര്‍ധനയുണ്ടായെന്നും പഠനം. 

Advertisment

ഗെയിംസ് 24 ഇന്റു 7, കൈലാഷ് സത്യാര്‍ഥി ചില്‍ഡ്രന്‍സ് ഫൗണ്ടേഷന്‍ (കെ.എസ്.സി.എഫ്) എന്നീ സര്‍ക്കാരിതര സംഘടനകള്‍ ചേര്‍ന്നാണു പഠനം നടത്തിയത്. യു.പി, ബിഹാര്‍, ആന്ധ്ര എന്നിവ കുട്ടിക്കടത്തില്‍ മുന്നിലായ സംസ്ഥാനമാകുമ്പോള്‍ ജയ്പുര്‍ സിറ്റി മുന്‍നിര ജില്ലയാണെന്നു പഠനം പറയുന്നു. കുട്ടിക്കടത്തില്‍ രാജ്യത്തെ ഹോട്ട്സ്പോട്ടായി ഇവിടം ഉയര്‍ന്നു. മറ്റു നാല് മുന്‍നിര സ്ലോട്ടുകള്‍ രാജ്യതലസ്ഥാനത്താണെന്നുമാണ് റിപ്പോര്‍ട്ട്. 21 സംസ്ഥാനങ്ങളിലെ 262 ജില്ലകളില്‍നിന്നായി ശേഖരിച്ച ഡേറ്റയുടെ അവലോകനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പഠനം. 

2016 മുതല്‍ 2022 വരെയുള്ള ഡേറ്റകളാണ് പഘനസംഘം വിലയിരുത്തിയത്. ഈ കാലയളവില്‍ 18 വയസിനു താഴെയുള്ള 13,549 കുട്ടികളെ രക്ഷപ്പെടുത്തി. ഇവരില്‍ 80 ശതമാനവും 13നും 18നുമിടയില്‍ പ്രായമുള്ളവരാണ്. ഒമ്പതു മുതല്‍ 12 വരെ വയസുള്ളവര്‍ 13 ശതമാനം വരും. ഒമ്പത് വയസിനു താഴെയുള്ളവര്‍ രണ്ടു ശതമാനത്തിലധികമുണ്ടെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തി.  

 ഉത്തര്‍പ്രദേശില്‍ 2016-2019 കാലയളവില്‍ 267 കുട്ടിക്കടത്തുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, 2021-2022 കാലയളവിലിത് അത് 1214 ആയി. കര്‍ണാടകയില്‍ 18 മടങ്ങാണു വര്‍ധന. ആറില്‍നിന്ന് 110 ആയി ഉയര്‍ന്നു. ബോധവത്കരണ കാമ്പയിനുകളും ഇടയ്ക്കിടെയുള്ള ഇടപെടലുകളും സംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ കാരണമായത്. 

'ഇന്ത്യയിലെ ചൈല്‍ഡ് ട്രാഫിക്കിങ്: സ്ഥിതിവിവരക്കണക്കുകളുടെ വിശകലനവും ടെക് അധിഷ്ഠിത ഇടപെടല്‍നയങ്ങളുടെ ആവശ്യകതയും' എന്ന തലക്കെട്ടിലുള്ള പഠനറിപ്പോര്‍ട്ട് ലോക മനുഷ്യക്കടത്ത് വിരുദ്ധ ദിനത്തോടനുബന്ധിച്ചാണ് പുറത്തിറക്കിയത്. നെബേല്‍ പുരസ്‌കാരജേതാവ് കൈലാഷ് സത്യാര്‍ഥിയാല്‍ സ്ഥാപിതമായതാണ് പഠനം നടത്തിയ സംഘടനകളിലൊന്നായ കെ.എസ്.സി.എഫ്.

Advertisment