Advertisment

വാക്സിനെടുത്തവരില്‍ ഹൃദയാഘാതം വ്യാപകം; വീണ്ടും വൈറലായി വ്യാജപ്രചാരണം

എം-ആര്‍.എന്‍.എ. വാക്സിന്‍ ഉപയോഗിച്ച അമേരിക്കയിലെ ചില ചെറുപ്പക്കാര്‍ക്ക് ഹൃദയത്തില്‍ നേരിയ നീര്‍ക്കെട്ടുണ്ടായതായി എന്ന് കണ്ടെത്തിയിട്ടുണ്ട്.  ഇത് മരണകാരണമല്ല.

New Update
covid23

കൊച്ചി: കോവിഡ് വാക്സിന്‍ എടുത്തവര്‍ക്കിടയില്‍ ഹൃദയാഘാതം വ്യാപകമാണെന്ന വ്യാജ പ്രചാരണം സമൂഹിക മാധ്യമങ്ങളില്‍ വീണ്ടും വൈറലായതോടെ ജനം ആശങ്കയില്‍.

'കോവിഡ് വാക്സിന്‍ എടുത്തവരില്‍ ഹൃദയാഘാതം കൂടുന്നെന്നും ഡി ഡൈമര്‍ ടെസ്റ്റ് നടത്തി വൈദ്യസഹായം ചെയ്യുക' എന്നുമാണ് പ്രചാരണം. 

Advertisment

എന്നാല്‍, മുമ്പും ഇത്തരം ച്രപാരണമുണ്ടായിരുന്നെന്നും അത് തെറ്റായിരുന്നെന്നും കോവിഡ് വാക്സിനുകളും ഡി ഡൈമര്‍ ലെവലുമായി യാതൊരുവിധ ബന്ധവുമില്ലെന്നും കോവിഡ് രോഗ വിദഗ്ധനും ഐ.എം.എ. കേരള ഘടകം ഉപദേശക സമിതിയംഗവുമായ ഡോ. രാജീവ് ജയദേവന്‍ പറഞ്ഞു. എന്നാല്‍, കോവിഡ് അഡിനോവൈറസ് വെക്ടര്‍ വാക്സിന്‍ എടുത്തവരില്‍ അപൂര്‍വമായി രക്തം കട്ടപിടിക്കുന്നത് കണ്ടിട്ടുണ്ട്. 

എന്നാല്‍, അത് ഹൃദയരക്തക്കുഴലുകളില്‍ അല്ല. കാലിലെയും തലച്ചോറിലെയും രക്തക്കുഴലിലാണ്.   ലക്ഷത്തില്‍ ഒന്നോ രണ്ടോ പേര്‍ക്കു മാത്രമാണ് സംഭവിക്കുക. ഇതിനു മതിയായ ചികിത്സയും ലഭ്യമാണ്. ഡി-ഡൈമര്‍ ടെസ്റ്റ് ചെലവേറിയതാണ്. വിദഗ്ധ നിര്‍ദേശമില്ലാതെ നേരിട്ട് പോയി ലാബുകളില്‍ ടെസ്റ്റ് നടത്തേണ്ടതില്ല. എം-ആര്‍.എന്‍.എ. വാക്സിന്‍ ഉപയോഗിച്ച അമേരിക്കയിലെ ചില ചെറുപ്പക്കാര്‍ക്ക് ഹൃദയത്തില്‍ നേരിയ നീര്‍ക്കെട്ടുണ്ടായതായി എന്ന് കണ്ടെത്തിയിട്ടുണ്ട്.  ഇത് മരണകാരണമല്ല. താനേ മാറുന്നതാണെന്നും ഡോ. രാജീവ് പറഞ്ഞു. 

അതേസമയം കോവിഡ് വന്നവര്‍ക്ക് കോവിഡാനന്തരം ചില വിഷമതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതുമൂലം ഹൃദയാഘാതം, തലച്ചോറിലെ രക്തം കട്ടപിടിക്കല്‍ തുടങ്ങിയ അസുഖങ്ങള്‍ വരുന്നത് കൂടുതലാണ്. കോവിഡ് മാറി ഏറെ നാളുകള്‍ കഴിഞ്ഞും കോവിഡിനെത്തുടര്‍ന്നുള്ള ബുദ്ധിമുട്ടുകള്‍ ചിലരില്‍ മാത്രം നിലനിന്നേക്കാമെന്നും ഡോ. മുഹമ്മദ് യാസിര്‍ പറഞ്ഞു.

Advertisment