Advertisment

പാകിസ്ഥാന്‍, ചൈനാ അതിര്‍ത്തിയില്‍ ഇല അനങ്ങിയാല്‍ ഇന്ത്യ തല്‍സമയം അറിയും. വേണ്ടിവന്നാല്‍ ആക്രമണവും നടത്തും. വ്യോമസേനയ്ക്ക് ആകാശത്തെ ചാരക്കണ്ണായി ഇസ്രായേല്‍ നിര്‍മ്മിത ഹെറോണ്‍ മാര്‍ക്ക് -2 ഡ്രോണ്‍. 35,000 കിലോമീറ്റര്‍ ഉയരത്തില്‍ 36 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കുന്ന ഇന്ത്യയുടെ പുതിയ ചാരക്കണ്ണിന്റെ വിശേഷങ്ങള്‍ അറിയാം

ആകാശത്ത് നിരീക്ഷണം നടത്താന്‍ മാത്രമല്ല, ആക്രമണത്തിനും ഈ അത്യാധുനിക ഡ്രോണിന് സാധിക്കും. അതിര്‍ത്തി കടക്കാതെ ശത്രുരാജ്യത്തിന്റെ നിരവധി കിലോമീറ്ററുകള്‍ ഉള്ളിലേക്ക് നിരീക്ഷിക്കാന്‍ ആധുനിക സെന്‍സറുകള്‍ ഇവയില്‍ ഘടിപ്പിച്ചിട്ടുണ്ട്.

New Update
drone 4567

ഡല്‍ഹി: പാകിസ്ഥാന്‍, ചൈനാ അതിര്‍ത്തിയില്‍ ഇല അനങ്ങിയാല്‍ ഇന്ത്യ തല്‍സമയം അറിയും. വേണ്ടിവന്നാല്‍ ആക്രമണവും നടത്തും. അതിര്‍ത്തിയില്‍ ഇന്ത്യയുടെ പുതിയ ചാരക്കണ്ണാണ് ഇസ്രായേല്‍ നിര്‍മ്മിത ഹെറോണ്‍ മാര്‍ക്ക് -2 ഡ്രോണ്‍. 35,000 കിലോമീറ്റര്‍ ഉയരത്തില്‍ 36 മണിക്കൂര്‍ തുടര്‍ച്ചയായി പറന്ന് അതിര്‍ത്തിയിലെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ മാര്‍ക്ക്-2 ന് കഴിയും. ഇത്തരം നാല് ഡ്രോണുകള്‍ വടക്കന്‍ സെക്ടറിലെ വ്യോമസേനാ താവളത്തില്‍ വിന്യസിച്ചു കഴിഞ്ഞു. ഇനി അതിര്‍ത്തി പൂര്‍ണമായി നിരീക്ഷണത്തിലാക്കാന്‍ ഇന്ത്യയ്ക്ക് കഴിയും.

Advertisment

അടിക്കടി ചൈനീസ് പട്ടാളം അതിര്‍ത്തി കൈയ്യേറുന്നതും അതിര്‍ത്തിയില്‍ സൈനിക ഗ്രാമങ്ങള്‍ നിര്‍മ്മിക്കുന്നതുമെല്ലാം ഇന്ത്യയ്ക്ക് തലവേദനയായിരുന്നു. ദുര്‍ഘടമായ ഭൂമേഖലകളിലെ ചൈനയുടെ കൈയ്യേറ്റം കണ്ടെത്തുക മിക്കപ്പോഴും ഏറെ വൈകിയായിരിക്കും. ഇതിനെല്ലാം പരിഹാരമാണ് ആകാശത്തെ ചാരക്കണ്ണായ ഡ്രോണ്‍. ഒറ്റ പറക്കലില്‍ പാകിസ്ഥാന്റെയും ചൈനയുടെയും അതിര്‍ത്തി 24 മണിക്കൂറും നിരീക്ഷിക്കാന്‍ മാര്‍ക്ക് ഡ്രോണിന് കഴിയും.

ആകാശത്ത് നിരീക്ഷണം നടത്താന്‍ മാത്രമല്ല, ആക്രമണത്തിനും ഈ അത്യാധുനിക ഡ്രോണിന് സാധിക്കും. അതിര്‍ത്തി കടക്കാതെ ശത്രുരാജ്യത്തിന്റെ നിരവധി കിലോമീറ്ററുകള്‍ ഉള്ളിലേക്ക് നിരീക്ഷിക്കാന്‍ ആധുനിക സെന്‍സറുകള്‍ ഇവയില്‍ ഘടിപ്പിച്ചിട്ടുണ്ട്. വളരെ ദൂരെ നിന്ന് ശത്രു കേന്ദ്രങ്ങള്‍ മാര്‍ക്ക് ചെയ്യാനും ലേസര്‍ രശ്മികളുപയോഗിച്ച് ഈ ടാര്‍ഗറ്റുകള്‍ പ്രകാശിപ്പിക്കാനും ഡ്രോണിന് കഴിയും. പോര്‍വിമാനങ്ങളുടെ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ച് അവ തകര്‍ക്കാന്‍ വ്യോമസേനയ്ക്ക് സാധിക്കും. ഭൂമിയിലേക്ക് തൊടുക്കാവുന്ന മിസൈലുകള്‍, ടാങ്ക് വേധ മിസൈലുകള്‍, ബോംബുകള്‍ എന്നിവ ഘടിപ്പിക്കുകയും ചെയ്യാം. അത്തരത്തില്‍ നിരീക്ഷണത്തിനും ആക്രമണത്തിനും ഒരുപോലെ ഉപയോഗിക്കാനാകുന്ന ഡ്രോണുകളാണിവ.

ശത്രുക്കളുടെ ഭീഷണി നേരിടാന്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കുകയാണ് വ്യോമസേന. നിലവില്‍ 70 ഹെറോണ്‍ ഡ്രോണുകള്‍ ഇന്ത്യയ്ക്കുണ്ട്.അതിന്റെ ആധുനിക പതിപ്പാണ് മാര്‍ക്ക് 2. പഴയ ഡ്രോണുകള്‍ ഉപഗ്രഹ ലിങ്കും, ആയുധങ്ങളും സഹിതം അപ്‌ഗ്രേഡ് ചെയ്യുന്ന 'പ്രോജക്ട് ചീറ്റ' പദ്ധതി പുരോഗമിക്കുകയാണ്. അമേരിക്കയില്‍ നിന്ന് വാങ്ങുന്ന 31 പ്രിഡേറ്റര്‍ ഡ്രോണുകള്‍ക്കൊപ്പം ഹെറോണും ഇന്ത്യയുടെ ദേശീയ സുരക്ഷ കൂടുതല്‍ ശക്തമാക്കും. പ്രിഡേറ്റര്‍ ഡ്രോണുകളില്‍ 15 എണ്ണം നാവിക സേനയ്ക്കാണ്. 

കരസേനയ്ക്കും വ്യോമസേനയ്ക്കും എട്ട് വീതവും. ഒരു ടാര്‍ഗറ്റ് 24 മണിക്കൂറും നിരീക്ഷിക്കാനും മൈനസ് ഡിഗ്രി തണുപ്പിലും പറക്കാനും ഏത് ദുര്‍ഘട പ്രദേശത്തിന്റെയും വിവരങ്ങള്‍ വ്യോമ സേനയ്ക്ക് കൈമാറാനും ഹെറോണ്‍ മാര്‍ക്ക് -2 ഡ്രോണിന് സാധിക്കും. ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് അതിര്‍ത്തിയിലെ നിരീക്ഷണവും സുരക്ഷയും കൂടുതല്‍ ശക്തമാക്കുകയാണ് പ്രതിരോധ മന്ത്രാലയം.

Advertisment