Advertisment

അടുക്കള ഉള്‍പ്പെടെ രണ്ട് മുറികള്‍ കുഴിച്ചു, സേഫ്റ്റി ടാങ്ക് ഇളക്കി മാറ്റിയതോടെ അസഹനീയമായ ദുര്‍ഗന്ധം; നൗഷാദിനെ ജീവനോടെ കിട്ടി, ഇനി എന്റെ വീട് ആര് ശരിയാക്കിത്തരും പോലീസിനോട് വീട്ടുടമസ്ഥന്‍ ബിജു

നൗഷാദിനും കുടുംബത്തിനും 1500 രൂപ വാടക പറഞ്ഞിരുന്നെങ്കിലും മൂന്ന് മാസം താമസിച്ചിട്ടും വാടക കിട്ടിയിട്ടില്ലായിരുന്നെന്നും ബിജു പറയുന്നു.

New Update
afsana 12

അടൂര്‍: അഫ്സാനയുടെ ഭര്‍ത്താവ് നൗഷാദിനെ ജീവനോടെ കണ്ടെത്തിയെങ്കിലും  കിടപ്പാടം നഷ്ടമായ വിഷമത്തിലാണ് വാടക വീടിന്റെ ഉടമസ്ഥനായ പരുത്തിപ്പാറ പാലമുറ്റത്ത് ബിജുകുമാര്‍. അന്വേഷണത്തിന്റെ ഭാഗമായി അഫ്സാനയും നൗഷാദും വാടകയ്ക്ക് താമസിച്ചിരുന്ന ബിജുകുമാറിന്റെ വീടിന്റെ അടുക്കള ഉള്‍പ്പെടെ രണ്ട് മുറികള്‍ പോലീസ് കുഴിച്ചു നോക്കിയിരുന്നു. മാലിന്യം തള്ളാനെടുത്ത നീളത്തിലുള്ള കുഴിയിലും പരിശോധന നടത്തിയിരുന്നു. 

പോലീസ് ഉദ്യോഗസ്ഥരോട് ഉള്‍പ്പെടെ ബിജുകുമാറിന്റെ ചോദ്യം ഒന്നേയുള്ളു; ''നൗഷാദിനെ ജീവനോടെ കിട്ടി ഇനി എന്റെ വീട് ആര് ശരിയാക്കി തരും..?'' നടപടിയുണ്ടായില്ലെങ്കില്‍ ജില്ലാ കലക്ടറെയും ജില്ലാ പോലീസ് മേധാവിയേയും സമീപിക്കുമെന്ന് ബിജു പറഞ്ഞു. നാലു മുറിയുള്ള വീട്ടില്‍ മൂന്നിലും പോലീസ് പരിശോധന നടത്തി. അടുക്കളയും കുഴിച്ചു. ഇതോടെ വീട്ടിലെ മുറികള്‍ താമസയോഗ്യമല്ലാതെയായി. അടുക്കളയും ഉപയോഗശൂന്യമായി. 

സേഫ്റ്റി ടാങ്ക് ഇളക്കി മാറ്റിയതോടെ അസഹനീയമായ ദുര്‍ഗന്ധമാണ്. ടാപ്പിങ് തൊഴിലാളിയായ ബിജുകുമാര്‍ തുഛമായ വരുമാനത്തിലാണ് ജീവിക്കുന്നത്. നൗഷാദിനും കുടുംബത്തിനും 1500 രൂപ വാടക പറഞ്ഞിരുന്നെങ്കിലും മൂന്ന് മാസം താമസിച്ചിട്ടും വാടക കിട്ടിയിട്ടില്ലായിരുന്നെന്നും ബിജു പറയുന്നു.

Advertisment