Advertisment

കുറ്റകൃത്യം ചെയ്യുമ്പോള്‍ അസ്ഫാക്ക് മദ്യ ലഹരിയിലായിരുന്നില്ലെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; കുട്ടി അനുഭവിച്ചത് കൊടുംക്രൂരത

കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ സാധ്യതയുള്ള ആളാണു പ്രതി. ജാമ്യം ലഭിച്ചാല്‍ ഇയാള്‍ ഒളിവില്‍ പോകാനുള്ള സാധ്യതയുണ്ട്. മറ്റു സംസ്ഥാനങ്ങളിലും പ്രതി സമാന കുറ്റകൃത്യങ്ങള്‍ നടത്തിയോ എന്നു വിശദമായി അന്വേഷിക്കും. 

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
asfaq12

ആലുവ: പ്രതി അസ്താഫ് കുട്ടിയോട് ചെയ്തത് കൊടുംക്രൂരതയെന്നും സംഭവ സമയം പ്രതി മദ്യ ലഹരിയിലായിരുന്നില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട്. കുട്ടിയെ പ്രതി അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി. കുട്ടി നിലവിളിച്ചപ്പോള്‍ വാ പൊത്തി അക്രമിക്കുകയുമായിരുന്നു. 

Advertisment

കുഞ്ഞിന്റെ ഉടുപ്പ് കൊണ്ട് കഴുത്തു മുറുക്കി കൊന്നശേഷം മൃതദേഹം ചെളിയില്‍ താഴ്ത്തി പുറത്ത് മൂന്നു കല്ലുകളെടുത്തു വയ്ക്കുകയായിരുന്നു. ദേഹത്ത് മാലിന്യവും വിതറിയെന്നുമാണ്  റിപ്പോര്‍ട്ട്. കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ സാധ്യതയുള്ള ആളാണു പ്രതി. ജാമ്യം ലഭിച്ചാല്‍ ഇയാള്‍ ഒളിവില്‍ പോകാനുള്ള സാധ്യതയുണ്ട്. മറ്റു സംസ്ഥാനങ്ങളിലും പ്രതി സമാന കുറ്റകൃത്യങ്ങള്‍ നടത്തിയോ എന്നു വിശദമായി അന്വേഷിക്കും. 

പ്രതിയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. വെള്ളിയാഴ്ച 5.30ന് മുമ്പാണ് കൊല നടന്നതെന്നാണ് പോലീസ് സ്ഥിരീകരിച്ചത്. കുട്ടിയുമായി അസ്ഫാക്ക് പോകുന്നതൊക്കെയും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. പ്രതി ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തില്‍ മാറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നതും അന്വേഷിക്കും. കൂടുതല്‍ സാക്ഷി മൊഴികളെയും തെളിവുകളും ശേഖരിക്കുന്നതിന്റെ ഭാഗമായി തിരിച്ചറിയല്‍ പരേഡ് നടത്തും. 

കൊലപാതകത്തിലെ തുടരന്വേഷണത്തിനായി അന്വേഷണ സംഘം ബിഹാറിലേക്കു തിരിക്കും. പ്രതിക്കെതിരേ കൊലപാതകം, പോക്സോ, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം എന്നീ വകുപ്പുകളാണു  ചുമത്തിയിട്ടുള്ളത്. ഒമ്പതു വകുപ്പുകളാണു പ്രതിക്കെതിരേ ചുമത്തിയിട്ടുള്ളത്.  

 

Advertisment