വന്ദേഭാരത് എക്‌സ്പ്രസ് ശൃംഖല സൃഷ്ടിക്കാന്‍ തമിഴ്‌നാട്; മൂന്നാം ട്രെയില്‍ ഈ ആഴ്ച്ച മുതല്‍ ഓടി തുടങ്ങും

മൂന്നാം ട്രെയില്‍ ഈ ആഴ്ച്ച മുതല്‍ ഓടി തുടങ്ങും

author-image
shafeek cm
New Update
vande bharat tamilnadu

തമിഴ്‌നാടിന് മൂന്നാം വന്ദേഭാരത് ട്രെയിന്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ. ഓഗസ്റ്റ് ആറിന് സര്‍വീസ് ആരംഭിക്കുന്ന ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്യും. ചെന്നൈയില്‍ നിന്ന് തിരുനെല്‍വേലിയിലേക്കാണു സര്‍വീസ്. സാധാരണ എക്‌സ്പ്രസ് ട്രെയ്‌നുകളെക്കാള്‍ യാത്രാ സമയം രണ്ടു മണിക്കൂര്‍ കുറയ്ക്കാന്‍ പുതിയ സര്‍വീസിനാകും. എട്ടു കോച്ചുകളുള്ള വണ്ടിക്ക് ട്രിച്ചിയിലും മധുരയിലും മാത്രമാകും സ്റ്റോപ്പുകള്‍.

Advertisment

ട്രെയ്നിന്റെ അറ്റകുറ്റപ്പണിക്കായി കല്ലൂര്‍, പാളയംകോട്ട, ചേരന്‍മഹാദേലി എന്നീ സ്റ്റേഷനുകള്‍ പരിഗണിക്കുന്നുണ്ട്. ചെന്നൈയില്‍ നിന്നു കോയമ്പത്തൂരിലേക്കുളള വന്ദേഭാരത് കഴിഞ്ഞ ഏപ്രില്‍ എട്ടിന് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തിരുന്നു. ചെന്നൈയില്‍ നിന്ന് മൈസൂരുവിലേക്കുള്ള മറ്റൊരു വന്ദേഭാരത് സര്‍വീസിനും റെയ്ല്‍വേ ആരംഭിച്ചിരുന്നു.

latest news vande bharat tamilnadu
Advertisment