/sathyam/media/media_files/pGxV60ygF8uX9mmjaREQ.webp)
ല​ക്​നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ മു​സ്‌ലിം വി​ദ്യാ​ര്‍​ഥി​യെ സ​ഹ​പാ​ഠി​ക​ള്‍ ത​ല്ലി​യ സം​ഭ​വ​ത്തി​ല്‍ വി​ചി​ത്ര ന്യാ​യീ​ക​ര​ണ​വു​മാ​യി അ​ധ്യാ​പി​ക. ഗൃ​ഹ​പാ​ഠം ചെ​യ്യാ​ത്ത​തി​നു​ള്ള ശി​ക്ഷ എ​ന്ന രീ​തി​യി​ലാ​ണ് സ​ഹ​പാ​ഠി​ക​ളോ​ട് കു​ട്ടി​യെ അ​ടി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​തെ​ന്നാ​ണ് അ​ധ്യാ​പി​ക ത്രി​പ്ത ത്യാ​ഗി​യു​ടെ വാ​ദം.
"നി​സാ​ര കാ​ര്യം' എ​ന്നാ​ണ​വ​ര്‍ മു​സ​ഫ​ര്‍​ന​ഗ​റി​ല്‍ സ്​കൂ​ളി​ല്‍ ഏ​ഴു​വ​യ​സു​കാ​ര​നെ ത​ല്ലി​യ സം​ഭ​വ​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്. മ​ക​നോ​ട് ക​ര്‍​ശ​ന​മാ​യി പെ​രു​മാ​റ​ണ​മെ​ന്ന് മാ​താ​പി​താ​ക്ക​ള്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യി​രു​ന്ന​താ​യി ത്രി​പ്ത പ​റ​ഞ്ഞു. ക്ലാ​സി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​യു​ടെ ബ​ന്ധു​വാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത്. ശേ​ഷം ദൃ​ശ്യ​ങ്ങ​ളി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്ന് അ​ധ്യാ​പി​ക ആ​രോ​പി​ച്ചു.
അ​വ​രെ​ല്ലാം ത​നി​ക്ക് കു​ട്ടി​ക​ളെ​പ്പോ​ലെ​യാ​ണ്. തെ​റ്റ് അം​ഗീ​ക​രി​ക്കു​ന്നു.പ​ക്ഷേ ഇ​ത് അ​നാ​വ​ശ്യ​മാ​യി വ​ലി​യ പ്ര​ശ്​ന​മാ​ക്കി മാ​റ്റി​യെ​ന്നും അ​ധ്യാ​പി​ക പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ വ​ര്‍​ഗീ​യ വി​ദ്വേ​ഷ​മ​ല്ല. താ​ന്‍ ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​യി​രു​ന്നു കു​ട്ടി​യു​ടെ മ​ര്‍​ദി​പ്പി​ക്കു​ന്ന സം​ഭ​വം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. പി​ന്നാ​ലെ ദേ​ശീ​യത​ല​ത്തി​ല്‍ വ​ലി​യ ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴി​വ​ച്ചി​രു​ന്നു. മു​സാ​ഫ​ര്‍​ന​ഗ​റി​ലെ മ​ന്‍​സൂ​ര്‍​പു​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള ഖ​ബര്‍​പുര്‍ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us