New Update
/sathyam/media/media_files/GClYyt0gOcRzTUPBMZHK.jpg)
ശ്രീനഗർ: ജമ്മു കശ്മീരിലെ കത്‌വയിൽ അഞ്ച് സൈനികർ വീരമൃത്യുവരിച്ച ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രദേശവാസികളടക്കം 50പേരെ കസ്റ്റഡിയിലെടുത്തു. ഒരു ട്രക്ക് ഡ്രൈവറേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കരസേനയും ജമ്മു കശ്മീർ പൊലീസും നടത്തിയ തിരച്ചിലിലാണ് ഇത്രയുമാളുകളെ കസ്റ്റഡിയിലെടുത്തത്.
Advertisment
കഴിഞ്ഞ തിങ്കളാഴ്ചയാണ് സൈനികർ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. തീവ്രവാദികൾക്ക് പ്രദേശവാസികളുടെ സഹായം ലഭിച്ചുവെന്നാണ് സൈനികർ സംശയിക്കുന്നത്. ആക്രമണം നടക്കുമ്പോൾ സമീപത്ത് ഒരു ട്രക്ക് നിർത്തിയിട്ടിരുന്നു. ട്രക്ക് ഡ്രൈവർക്കും ആക്രമണത്തിൽ പങ്കുണ്ടെന്നാണ് സൈന്യത്തിന്റെ നിഗമനം.