ബൈക്കിലെത്തി മാല മോഷണം കള്ളനെ പിടിച്ചപ്പോൾ കള്ളൻ ഹെഡ് കോൺസ്റ്റബിൾ

New Update
sabarigiri.jpg

പൊള്ളാച്ചി: ബൈക്കിലെത്തി  സ്വർണമാല പൊട്ടിച്ച് കടന്നുകളയുന്ന കളളൻ പിടിയിൽ. തമിഴ്നാട് പൊലീസ് ഹെഡ് കോൺസ്റ്റബിൾ ശബരി​ഗിരി (41)യാണ് പിടിയിലായത്. ഇയാളിൽ നിന്ന് മോഷണ മുതലായ ഏഴുപവൻ സ്വർണവും കണ്ടെടുത്തു.

Advertisment

 പ്രദേശത്തെ അൻപതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇയാളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിലെ ഉദ്യോ​ഗസ്ഥനാണ് ശബരി​ഗിരി. ഒരാഴ്ച മുമ്പാണ് ഇയാൾക്ക് പൊള്ളാച്ചിയിലേക്ക് സ്ഥലം മാറ്റം കിട്ടിയത്. അന്നുമുതൽ ഇയാൾ അവധിയിലായിരുന്നു.

Advertisment