/sathyam/media/media_files/bZcQNu1Fo76OXyChenYb.jpg)
1199 ചിങ്ങം 11
മൂലം / ഏകാദശി
2023 ആഗസ്റ്റ് 27, ഞായർ
ഏകാദശി വ്രതം
ഇന്ന് ;
അന്തഃദേശീയ വവ്വാൽ രാത്രി !
< International Bat Night ; Find the nearest bat habitat and see if you can spot some of these eco-system-sustaining, adorable, awe-inspiring flying critters on International Bat Night.>
/sathyam/media/media_files/2XHj6R3pXLTQXCtsHFfI.jpg)
* റഷ്യ: ഫിലം ആൻഡ് മൂവിസ് ഡേ !
* ടെക്സാസ്: ലിൻഡൻ ബി ജോൺസൺ
ഡേ !
* മൊൾഡോവ - സ്വാതന്ത്ര്യദിനം !
In USA :
*The Duchess Who Wasn’t Day !
**********
* National Petroleum Day
*National Tug of War Day
* National Banana Lovers Day
* National Just Because Day
* National Pots De Creme Day
<പോ ഡി ക്രീം, ഒരു തരം ഫ്രെഞ്ച് കസ്റ്റാർഡ് ആണ് >
. മാന്നാർ മഹാത്മ വള്ളംകളി
.
*ഇന്നത്തെ മൊഴിമുത്ത്
''മര്‍ത്ത്യാകാരേണ ഗോപീ വസനനിര കവര്‍ന്നോരു ദൈത്യാരിയേത്തന്‍
ചിത്തേ ബന്ധിച്ച വഞ്ചീശ്വര തവ നൃപനീതിക്കു തെറ്റില്ല പക്ഷേ
പൊല്‍ത്താര്‍ മാതാവിതാ തന്‍ കണവനെവിടുവാനാശ്രയിക്കുന്നു ദാസീ-
വൃത്ത്യാ നിത്യം ഭവാനേ, കനിവിവളിലുദിക്കൊല്ല കാരുണ്യരാശേ.''
< - ഒറവങ്കര നീലകണ്ഠന്‍ നമ്പൂതിരി>
മുൻ കെപിസിസി പ്രവർത്തക സമിതി അംഗവും, തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും ഇപ്പോൾ ബി.ജെ.പി നേതാവും സംസ്ഥാന ഉപാധ്യക്ഷനുമായ അഡ്വ. ജി രാമൻ നായരുടേയും (1951),
ദിൽ ചാഹ്താ ഹെ, ലെഗാ ചുനരി മെയ്ൻ ദാഗ്, ഫാഷൻ, പേജ് 3 തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച നടിയും മോഡലും അവതാരകയും, പോപ് സിംഗറുമായ സുചിത്ര പിള്ളയുടെയും (1970),
/sathyam/media/media_files/uIMFhQTgsTeHhlg9hdop.jpg)
തൂവാനത്തുമ്പികൾ, ന്യൂ ഡൽഹി, താഴ്വാരം, ഇസബെല്ല, ഈ തണുത്ത വെളുപ്പാൻ കാലത്ത് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച സുമലതയുടെയും (1963),
ബാലതാരമായി ചലച്ചിത്രരംഗത്തേക്ക് കടന്നുവരികയും തുടര്‍ന്ന് ഒരു യാത്രയില്‍, കുഞ്ഞനന്തന്റെ കട, മല്ലൂസിംഗ്, ഡോക്ടര്‍ ലൗ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും 2013ല്‍ പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം 'ദൃശ്യ' ത്തിലൂടെ ചലച്ചിത്രരംഗത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത നടി എസ്തർ അനിലിന്റേയ്ം (2001),
/sathyam/media/media_files/dMkH2kdLbVtWflrYfZFW.jpg)
"അന്ധേരേ മേ സുലഗ്‌തീ വർണ്ണമാലാ", "ഭഗത്‌സിംഹ് കേ രാജ്‌നീതിക് ദസ്താവേശ് " തുടങ്ങിയ കൃതികൾ രചിച്ച പഞ്ചാബി സാഹിത്യകാരൻ ചമൻ ലാലിന്റെയും (1947),
ചലചിത്ര നടിയും, മോഡലും, 2002-ലെ ഫെമിന മിസ് ഇന്ത്യ ജേതാവുമായ നേഹ ധൂപിയയുടെയും (1980),
പ്രൊഫഷണൽ റെസ്‌ലിംഗ് മേഖലയിൽ ദ ഗ്രേറ്റ് ഖലി എന്നറിയപ്പെടുന്ന ദിലീപ് സിംഗ് റാണയുടെയും (1972),
/sathyam/media/media_files/S6qCRXSK2zeRULqdvO6E.jpg)
കൊളംബിയൻ ഫുട്ബോൾ ടീമിന്റെ മുൻ ഗോൾ കീപ്പർ ജോസെ റെനെ ഹിഗ്വിറ്റ സപാറ്റ എന്ന ഹിഗ്വിറ്റയുടെയും (1966),
ഒരു അമേരിക്കൻ നടനും നിർമ്മാതാവുമായ ആരോൺ പോൾൻ്റേയും (1979), ജന്മദിനം !
ഇന്നത്തെ സ്മരണ !!!
ഒറവങ്കര നീലകണ്ഠന്‍ നമ്പൂതിരി മ.
(1857 -1916)
ടി പി ബാലകൃഷ്ണൻ നായർ മ. (1923-1993)
വി. എസ്. ആൻഡ്രൂസ് മ. (1872-1968)
കെ.ടി. രാമവർമ്മ മ. (1931-1993)
കെ.എസ്. നമ്പൂതിരി മ. (1937-2008 )
മുകേഷ് (ഗായകൻ) മ. (1923 -1976)
ആനന്ദമയി മാ മ. (1896-1982 )
ഋഷികേശ് മുഖർജി മ. (1922-2006)
"അബി" നഥാൻ മ. (1927-2008)
ടിഷ്യൻ വെസല്ലി മ. (1485 -1576)
ഹെഗൽ ജ. (1770-1831)
ഡൊണ്‍ ബ്രാഡ്മാൻ ജ. (1908 -2001)
ലിൻഡൻ ബി.ജോൺസൺ ജ. (1908-1973)
ചരിത്രത്തിൽ ഇന്ന്
1859 - ലോകത്തെ ആദ്യഎണ്ണക്കിണറായ പെൻസിൽവാനിയയിലെ റ്റിറ്റുസ്‌വില്ലയിൽ പെട്രോളിയം കണ്ടെത്തി.
1962 - മാരിനർ 2 ശുക്രനിലേക്ക് വിക്ഷേപിക്കുന്നു.
1991 - മൊൾഡോവ സോവിയറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.
2003 - ഏതാണ്ട് 60,000 വർഷങ്ങൾക്കുശേഷം ചൊവ്വ
ഭൂമിയോട് ഏറ്റവും അടുത്തു
2009 - മ്യാൻമറിലെ ആഭ്യന്തര സംഘർഷം : ബർമീസ് സൈനിക ഭരണകൂടവും വംശീയ സൈന്യവും കൊകാങ് പ്രത്യേക മേഖലയിൽ മൂന്ന് ദിവസത്തെ അക്രമാസക്തമായ ഏറ്റുമുട്ടലുകൾ ആരംഭിച്ചു .
2011 - ഐറിൻ ചുഴലിക്കാറ്റ് യുണൈറ്റഡ് സ്റ്റേറ്റ്സ് കിഴക്കൻ തീരത്ത് ആഞ്ഞടിച്ചു, 47 പേർ കൊല്ലപ്പെടുകയും 15.6 ബില്യൺ ഡോളറിന്റെ നാശനഷ്ടം സംഭവിക്കുകയും ചെയ്തു.
/sathyam/media/media_files/xCFRPtSBLNKhIydPBalT.jpg)
ഇന്ന്, ലക്ഷ്മീസ്തവം, അംബാസ്തവം, അംബികാവിംശതി, കാളീസ്തവം, ദേവീസ്തവം തുടങ്ങിയ ദേവി സ്തുതികളും ,കുമാരസംഭവം, അഴകാപുരിവര്‍ണനം, ദേവീമാഹാത്മ്യം തുടങ്ങിയ പരിഭാഷകളും, സരസ്വതീസ്തുതി, നാരദചിന്ത, കാളീയമര്‍ദനം തുടങ്ങിയ കൈകൊട്ടിക്കളിപ്പാട്ടുകളും ,രചിച്ച കൊടുങ്ങല്ലൂര്‍ കവിസദസ്സിലെ ഒരു പ്രധാന അംഗമായിരുന്ന ഒറവങ്കര നീലകണ്ഠന്‍ നമ്പൂതിരിയെയും (1857- ഓഗസ്റ്റ് 27,1916),
23 സംഗീതനാടകങ്ങൾ അടക്കം മിശിഹാചരിത്രം,ജ്ഞാനസുന്ദരി, പറുദീസാനഷ്ടം, അക്ബർ മഹാൻ, രാമരാജ്യം, പ്രമാദം, വിശ്വാസവിജയം, സുപ്രതീക്ഷാവിജയം തുടങ്ങി 46ൽപ്പരം മലയാളകൃതികൾ രചിച്ച സംഗീതനാടകരചയിതാവായ വി. എസ്. ആൻഡ്രൂസിനെയും ( 1872 മെയ് 5 - 1968 ആഗസ്റ്റ് 7)
കാലിക്കറ്റ് സർവ്വകലാശാലയുടെ തുടക്കം രസതന്ത്രവിഭാഗത്തിന്റെ. വകുപ്പു തലവനും,സഞ്ചാര സാഹിത്യം , ശാസ്ത്ര സാഹിത്യം, നോവലുകൾ , ചെറുകഥകൾ,ജീവചരിത്രങ്ങൾ ,ചിത്രകല,സാഹിത്യപഠനങ്ങൾ, അനുഭവ കഥകൾ, തർജ്ജമകൾ, തുടങ്ങി സാഹിത്യത്തിലെ എല്ലാ ശാഖകളിലും ശ്രദ്ദേയമായ സംഭാവനകൾ നൽകിയ കെ.ടി. രാമവർമ്മയെയും(1931- ഓഗസ്റ്റ് 27, 1993),
മഹാകാവ്യ പ്രസ്ഥാനം, കേരളോദയ, ഗീതാഗോവിന്ദം, ആദി.ശങ്കരാചായ്യർ - ചരിത്രവും തത്വദർശനവും,. രാമകഥ മലയാളത്തിൽ, ആർഷ പ്രകാശം, ഭാഷ പ്രദീപം, പ്രബന്ധ പൂർണ്ണിമ തുടങ്ങിയ കൃതികൾ രചിച്ച നിരുപകനും വിവർത്തകനും ആയിരുന്ന ടി പി ബാലകൃഷ്ണൻ നായരെയും (ജൂലൈ 24, 1923- ഓഗസ്റ്റ് 27, 1993),
പതിനൊന്നോളം നാടകങ്ങൾ രചിക്കുകയും, ‘യാഗം’ എന്ന ദേശീയ അവാർഡു നേടിയ ചലച്ചിത്രത്തിന്റെ തിരക്കഥയും, മുത്ത് എന്ന ചലച്ചിത്രത്തിന്റെ ഗാനരചനയും നിർവഹിച്ച കെ.എസ്. നമ്പൂതിരിയെയും ( 1937 നവംബർ 6-2008 ആഗസ്‌റ്റ് 27),
രാജ് കപൂറിന്റെ ആവാരാ, മേര നാം ജോക്കർ തുടങ്ങിയ സിനിമകളിലും മറ്റു പല പടങ്ങളിലും അനശ്വരമായ പാട്ടുകൾ നമുക്ക് പാടി കേൾപ്പിച്ച പ്രമുഖ ബോളിവുഡ് പിന്നണിഗായകനായിരുന്ന മുകേഷ് ചാന്ദ് മാഥൂർ എന്ന മുകേഷിനെയും (ജൂലൈ 22, 1923 - ഓഗസ്റ്റ് 27, 1976),
ഭാരതത്തിലെ യോഗാത്മക പാരമ്പര്യത്തിൽ അസാധാരണമായ ഒരു സാന്നിദ്ധ്യവും പ്രമുഖയായ ഒരു ആത്മീയ വ്യക്തിത്വവുമായിരുന്ന ബംഗാളിലെ ആനന്ദമയി മായെയും(1896 ഏപ്രിൽ 30-1982 ആഗസ്റ്റ് 27 )
ചുപ്കെ ചുപ്കേ, അനുപമ, ആനന്ദ് തുടങ്ങി ഏകദേശം അൻപതോളം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്യുകയും മലയാളത്തിൽ ചെമ്മീൻ, നെല്ല് അടക്കം15 ചിത്രങ്ങളുടെ ചിത്രസംയോജകനായും പ്രവർത്തിച്ച ഋഷികേശ് മുഖർജിയെയും (സെപ്റ്റംബർ 30, 1922 – ഓഗസ്റ്റ് 27, 2006)
/sathyam/media/media_files/ugRZcIkJvKoZOVxvs8TW.jpg)
വോയ്സ് ഓഫ് പീസ് എന്ന റേഡിയോ നിലയം സ്ഥാപിക്കുകയും പലസ്‌തീൻ പ്രശ്‌നത്തിന്റെ പേരിൽ ഇസ്രയേൽ അറബ് ബന്ധം ഏറെ വഷളായിരുന്നപ്പോൾ ഈജിപ്‌തിലേക്കും പലസ്‌തീനിലേക്കും യാത്രചെയ്‌ത് ജയിൽശിക്ഷ ഏറ്റുവാങ്ങിയ ഇറാനിൽ ജനിച്ച് ഇന്ത്യയിൽ വളർന്ന് ഇസ്രയേലിൽ സമാധാനപ്രവർത്തകനായി മാറിയ അവ്രഹാം "അബി" നഥാൻ എന്ന അബിനാഥനെയും (ഏപ്രിൽ 29, 1927 – ഓഗസ്റ്റ് 27, 2008),
അസംപ്ഷൻ ഒഫ് ദ് വെർജിൻ, ഡത്ത് ഒഫ് സെന്റ്പീറ്റർ മർട്യർ,മർട്യർഡം ഒഫ് സെന്റ് ലാറൻസ്, ആദം ആന്റ് ഈവ് തുടങ്ങിയ വിശ്വ പ്രശസ്ത ചിത്രങ്ങൾ വരച്ച പ്രമുഖ ഇറ്റാലിയൻ ചിത്രകാരനായിരുന്ന ടിഷ്യൻ വെസല്ലിയെയും (1485 - ഓഗസ്റ്റ് 27, 1576),
ശുദ്ധ ആശയവാദചിന്തയിൽ നിന്നും വൈരുദ്ധ്യാത്മക ആശയവാദം രൂപപ്പെടുത്തുകയും, യുക്ത്യധിഷ്ഠിതമായ തുടക്കത്തിൽ നിന്ന് സമഗ്രവും ക്രമബദ്ധവുമായ സത്താമീമാംസ (സത്താശാസ്ത്രം - Ontology) വികസിപ്പിച്ചെടുക്കാൻ തന്റെ രചനകളിലും പ്രസംഗങ്ങളിലും ശ്രമിക്കുകയും, ക്രമവും കെട്ടുറപ്പുമുള്ള ഒരു തത്ത്വചിന്താ വ്യവസ്ഥയുടെ സമഗ്രമായ ചട്ടക്കൂടിനുള്ളിൽ പ്രകൃതിയും മനസ്സും തമ്മിലും, അറിയുന്നവനും അറിവിന്റെ വിഷയവും തമ്മിലും, രാഷ്ട്രം, ചരിത്രം, കല, മതം, ദർശനം എന്നിവകൾ തമ്മിലുമുള്ള ബന്ധം വിശദീകരിക്കാൻ ശ്രമിക്കുകയും, പ്രകൃതി-സ്വാതന്ത്ര്യം, അനുഭവം-അതീന്ദ്രിയത (immanence-transcendence) തുടങ്ങിയവ പോലെ, ഒന്നൊന്നിനെ ഇല്ലാതാക്കാതെ രമ്യപ്പെടുകയും സംയോജിക്കുകയും ചെയ്യുന്ന വൈരുദ്ധ്യങ്ങളുടേയും വൈപരീത്യങ്ങളുടേയും കൂട്ടായ്മയായി മനസ്സിനെ ആല്ലെങ്കിൽ ആത്മാവിനെ സങ്കല്പിക്കുകയും ചെയ്ത ജർമ്മനിയിൽ ജീവിച്ചിരുന്ന പ്രമുഖ യൂറോപ്യൻ തത്ത്വചിന്തകൻ ജോർജ് വിൽഹെം ഫിഡ്രിച്ച് ഹെഗൽ എന്ന ഹെഗലിനെയും (ഓഗസ്റ്റ് 27, 1770-നവംബർ 14, 1831),
ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തുന്ന സുപ്രസിദ്ധനായ ഓസ്ട്രേലിയൻ ക്രിക്കറ്റ്കളിക്കാരന്‍ സർ ഡൊണാൾഡ് ജോർജ് ബ്രാഡ്മാൻ എന്ന ഡൊണ്‍ ബ്രാഡ്മാനെയും (ജനനം:ഓഗസ്റ്റ് 27 1908 –ഫെബ്രുവരി 25 2001)
അമേരിക്കൻ ഐക്യനാടുകളുടെ മുപ്പത്തിയാറാം പ്രസിഡന്റായിരുന്ന ലിൻഡൻ ബി. ജോൺസണിനെയും (ഓഗസ്റ്റ് 27, 1908 – ജനുവരി 22, 1973) ,
ഓർമ്മിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us