/sathyam/media/media_files/2025/05/27/7tzc61iQeCLNRqO0JtgB.jpg)
.   ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …  
    **************
.                    ' JYOTHIRGAMAYA '
.                   ്്്്്്്്്്്്്്്്
.                    🌅ജ്യോതിർഗ്ഗമയ🌅
കൊല്ലവർഷം 1200
എടവം 13,
രോഹിണി / അമാവസി
2025 മെയ് 27, 
ചൊവ്വ
ഇന്ന്;
       
*ജവഹർലാൽ നെഹ്രുവിന്റെ ചരമദിനം ![ആധുനിക ഇന്ത്യയുടെ ശില്പിയായ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും, ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാക്കളിൽ ഒരാളും, പ്രശസ്ത രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം സ്വന്തമായ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിയുമായ ജവഹർലാൽ നെഹ്രുവിൻ്റെ വിയോഗത്തെ അനുസ്മരിയ്ക്കാൻ ഒരു ദിനം.രാജ്യാന്തരതലത്തിൽ ശ്രദ്ധനേടിയ ചേരിചേരാനയം അവതരിപ്പിച്ചും. 1947 മുതൽ 1964ൽ മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചും, നമുക്ക് ലോക പ്രശസ്തി നേടിക്കൊടുത്ത ഭാരതത്തിൻ്റെ ഈ പ്രിയപുത്രന് സ്മരണാഞ്ജലി !]/sathyam/media/media_files/2025/05/27/9eff5fc8-4210-426e-9651-99f48ce5d94c-703051.jpg)
*ലോക മാർക്കറ്റിംഗ് ദിനം ![World Marketing Day ; ഏതൊരു ഉൽപന്നവും ഉപഭോക്താവിലേയ്ക്കെത്തണമെങ്കിൽ കൃത്യമായ മാർക്കറ്റിംഗ് ആവശ്യമാണ്. അതിനെക്കുറിച്ചറിയാൻ ഒരു ദിവസം.]
* നിക്കാരഗ്വ : സശസ്ത്ര ദിനം
* നൈജീരിയ :ശിശു ദിനം
* ബൊളീവിയ : മാതൃ ദിനം
* ജപ്പാൻ: നാവിക ദിനം
* സെന്റ് മാർട്ടിൻ: അടിമത്തം നിർത്തലാക്കൽ ദിനം
* ആസ്ട്രേലിയ: അനുരഞ്ജന ദിനം !
/sathyam/media/media_files/2025/05/27/14ce4d1f-a3b5-40d4-91f8-7d36c39c06eb-668399.jpg)
* യു. കെ ; സ്പ്രിംഗ് ബാങ്ക് അവധി! [ Spring Bank Holiday;  വിശ്രമത്തിനും വിനോദത്തിനും ഒരുങ്ങുക.  റീചാർജ് ചെയ്യാനും ആസ്വദിക്കാനുമുള്ള മികച്ച അവസരമാണ് സ്പ്രിംഗ് ബാങ്ക് ഹോളിഡേ!. യുണൈറ്റഡ് കിംഗ്ഡത്തിലെ ഒരു പൊതു അവധി, മെയ് മാസത്തിലെ അവസാന തിങ്കളാഴ്ചയാണ് സ്പ്രിംഗ് ബാങ്ക് അവധി.   ഈ ദിവസം  ബിസിനസ്സുകളും ഓർഗനൈസേഷനുകളും അടച്ചിടും.  ഇത് മെയ് അവസാനത്തെ ബാങ്ക് അവധി എന്നും അറിയപ്പെടുന്നു.]/sathyam/media/media_files/2025/05/27/66ac8a33-e8a5-4301-91a5-3eff79e1a136-358993.jpg)
* ഗ്ലൗസെസ്റ്റർ ചീസ് റോൾ [Cheese Rolling Gloucester; ഗ്ലൗസെസ്റ്റർ ചീസ് റോളിൻ്റെ വന്യമായ സ്വാദറിയാൻ ഒരു ദിനം.]
* USA;
* ഭയപ്പെടാൻ ഒന്നുമില്ലാത്ത ദേശീയ ദിനം ![Nothing to Fear Day;ഒരു ദിവസം കൊണ്ട് നിങ്ങളുടെ ഭയത്തെ കീഴടക്കാൻ നിങ്ങൾ എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ? മേയ് 27-ന് ആഘോഷിക്കുന്ന ഭയപ്പെടേണ്ടാത്ത ദിനം, സ്വന്തം ഭയത്തെ നേരിട്ടഭിമുഖീകരിക്കാൻ ഏതൊരാളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ളതാണ്.]
/sathyam/media/media_files/2025/05/27/5f02c9a2-e0be-4f8e-a5ff-e21b9cbcd9d4-698703.jpg)
*ദേശീയ സെലോഫെയ്ൻ ടേപ്പ്  ദിനം ![National Cellophane Tape Dayനമ്മുടെ നിത്യോപയോഗ വസ്തുക്കളിൽ ഒന്നായ സെലോഫെയ്ൻ ടേപ്പിനും ഒരു ദിവസം.]
*ദേശീയ സൺസ്ക്രീൻ  ദിനം  ![National Sunscreen Day; 
സൂര്യാഘാതം ശരീരത്തിൽ ഏൽക്കാതിരിയ്ക്കാൻ വേണ്ടി ഉപയോഗിയ്ക്കുന്ന സൺസ്ക്രീനിനും ഒരു ദിവസം.]
/sathyam/media/media_files/2025/05/27/1f519537-3e09-4c7c-84d5-1d969648364d-661506.jpg)
*പഴയകാല പിയാനോ വായനക്കാരുടെ ദിനം!
       ഇന്നത്തെ മൊഴിമുത്ത്
        ്്്്്്്്്്്്്്്്്്്്്
''സ്വയം കാണാൻ ശ്രമിക്കുക, പലപ്പോഴും നമ്മുടെ ജീവിതം വികൃതമാണെന്ന് നാം അറിയുന്നില്ല. അറിഞ്ഞാൽത്തന്നെ ആ വൈകൃതം നമ്മുടെതാണെന്നു അംഗീകരിക്കാൻ നാം വിമുഖരുമാണ്.
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസ്സിനു ചുറ്റും നാം പണിയുന്നതാണ്''
. [ - ജവഹർലാൽ നെഹ്റു ]
/sathyam/media/media_files/2025/05/27/3bb078f7-9ee4-4cc4-aa4b-316e2c80a606-962009.jpg)
            **********
ഇന്നത്തെ പിറന്നാളുകാർ
***********
 2014 മെയ് 26 മുതൽ ഉപരിതല ഗതാഗത വകുപ്പിൻ്റെ ചുമതലയുള്ള കേന്ദ്ര കാബിനറ്റ് മന്ത്രിയും 2014 മുതൽ നാഗ്പൂരിൽനിന്നുള്ള ലോക്സഭാംഗവും മഹാരാഷ്ട്രയിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവുമായ നിതിൻ ജയറാം ഗഡ്കരി എന്നറിയപ്പെടുന്ന നിതിൻ ഗഡ്കരിയുടേയും (1957),
 പ്രമുഖ ഇടതുപക്ഷ സഹയാത്രികനും കൊടുവള്ളി നിയമസഭാ മണ്ഡലത്തിൽ  നിന്നുള്ള നിയമസഭാ സമാജികനുമായ കാരാട്ട് റസാഖിന്റേയും,(1965),/sathyam/media/media_files/2025/05/27/0b1201a3-a551-4244-baf0-e877835ef783-309391.jpg)
സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റിയംഗവും പതിനാലാം കേരള നിയസഭയിൽ തൃപ്പൂണിത്തുറയെ പ്രതിനിധീകരിച്ചിരുന്ന അംഗവുമായ എം. സ്വരാജ് (1977)ന്റേയും,
പതിനെട്ടാം വയസിൽ സ്പിൻ ബൗളറായി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച, പ്രതിരോധാത്മക ബാറ്റിംഗ് ശൈലിയിലൂടെ പേരെടുത്ത രവിശങ്കർ ജയദ്രഥ ശാസ്ത്രി അഥവാ രവി ശാസ്ത്രിയുടെയും (1962),
ശ്രീലങ്കൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനായിരുന്ന മഹേല ജയവർദ്ധനെയുടെയും (1977)ജന്മദിനം !
*********
/sathyam/media/media_files/2025/05/27/4bcd00b2-5bc4-49a7-8aaa-ad26bf85ca5b-550962.jpg)
ഇന്ന് ജന്മദിനം ആചരിയ്ക്കേണ്ട ഇപ്പോൾ നമ്മോടൊപ്പമില്ലാത്ത നമ്മുടെ പൂർവ്വികരിൽ പ്രമുഖരായ ചിലർ
************"
നിധീരിക്കൽ മാണിക്കത്തനാർ ജ.(1842)
മലയാറ്റൂർ രാമകൃഷ്ണൻ ജ. (1927-1997)
പി.വി.കൃഷ്ണവാര്യർ ജ. (1877-1958)
കെ.ജി. നീലകണ്ഠൻ നമ്പൂതിരിപ്പാട് ജ.(1924-2012)
 മടവൂർ ഭാസി ജ. (1927-2007)
ഒ.എൻ.വി കുറുപ്പ് ജ. ( 1931-  2016)
ബിപൻ ചന്ദ്ര ജ.( 1928 - 2014)
ഹെൻറി കിസിഞ്ജർ ജ. (1923- 2023) 
ക്രിസ്റ്റഫർ ലീ ജ. (1922 -2015 )
ലൂയി ഫെർഡിനൻഡ് സെലിൻ ജ. (1894-1961)/sathyam/media/media_files/2025/05/27/a6e8f9a6-c515-41aa-90b6-6fe1f8f8e6e2-775327.jpg)
സിറിയൻ ക്രിസ്ത്യാനികളുടെ ഐക്യത്തിനും ഉന്നമനത്തിനുമായി ജാതൈക്യസംഘം രൂപികരിക്കുകയും, പിൽക്കാലത്ത് ദീപികയായി മാറിയ നസ്രാണി ദീപികയുടെ സ്ഥാപക പത്രാധിപരാകുകയും, ഹോമിയോപ്പതി ചികിത്സാരീതി കേരളത്തിൽ പ്രചരിപ്പിക്കുകയും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുകയും ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിപ്പിക്കുകയും , മാതാവിന്റെ വണക്കമാസം, സൂസൻ ചരിതം, സാംസോൺ ചരിതം, കൃപാവതി, ശോഭരാജവിജയം തുടങ്ങിയ കൃതികൾ രചിച്ച മലയാള സാഹിത്യകാരനും പത്രപ്രവർത്തകനും വൈദികനും ആയിരുന്ന നിധീരിക്കൽ മാണിക്കത്തനാർ (1842 മെയ് 27–1904 ജൂൺ 20),
ധന്വന്തരി എന്ന മാസികയുടെ ചുമതലയും ലഷ്മി വിലാസം മാസികയും, ജന്മി എന്ന മാസികയുo, ലക്ഷ്മി സഹായം അച്ചുകൂടവും, കവന കൗമുദി മാസികയും വാർഷിക പതിപ്പും, പല ശാഖകളിലായി വളരെയേറെ പുസ്തകങ്ങളും രചിച്ച കോട്ടക്കൽ പി.വി. കൃഷ്ണവാര്യർ (1877 മെയ് 27-1958 നവംബർ 18 )/sathyam/media/media_files/2025/05/27/793168f1-dda4-4966-95b2-4fd8a4649676-973560.jpg)
മൂന്നാം കേരളനിയമസഭയിൽ ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച സി പി ഐ നേതാവായിരുന്ന കെ.ജി. നീലകണ്ഠൻ നമ്പൂതിരിപ്പാട് (27 മേയ് 1924 - 20 സെപ്റ്റംബർ 2012),
മലയാള നാടകവേദിയുടെ കഥ’, ‘ലഘുഭാരതം’, ‘അര്‍ത്ഥം’, ‘അനര്‍ത്ഥം’, ‘നാട്യശാസ്ത്രം’, ‘അഴിയാത്ത കെട്ടുകള്‍’, ‘അഗ്‌നിശുദ്ധി’ തുടങ്ങിയ കൃതികൾ എഴുതുകയും ആകാശവാണിയിൽ ധാരാളം നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്ത മടവുർ ഭാസി (1927 മെയ് 27,-മാർച്ച് 17, 2007),
വേരുകൾ, യന്ത്രം, യക്ഷി, എന്റെ ഐ.എ.എസ്.ദിനങ്ങൾ (സർവ്വീസ് സ്റ്റോറി) തുടങ്ങിയ കൃതികൾ എഴുതിയ
മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും ഐ.എ.എസ്. ഓഫീസറുമായിരുന്ന മലയാറ്റൂർ എന്ന് അറിയപ്പെട്ടിരുന്ന മലയാറ്റൂർ രാമകൃഷ്ണൻ (1927 മേയ് 27 – 1997 ഡിസംബർ 27),/sathyam/media/media_files/2025/05/27/a045206b-d86e-4f11-b934-860bef2dad6f-688462.jpg)
പ്രശസ്ത കവിയും, നിരവധി സിനിമകൾക്കും നാടകങ്ങൾക്കും ടെലിവിഷൻ സീരിയലുകൾക്കും ഗാനങ്ങൾ രചിക്കുകയും, കുറച്ചു കാലം കേന്ദ്ര സാഹിത്യ അക്കാഡമി മെംമ്പറും, കേരള കലാമണ്ഡലത്തിന്റെ ചെയർമാനും ആയിരുന്ന, ജ്ഞാനപീഠ പുരസ്കാരവും, കേന്ദ്ര സർക്കാരിന്റെ പത്മശ്രീയും, പത്മവിഭൂഷണും, ലഭിച്ചിട്ടുള്ള ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്ന ഒ.എൻ.വി കുറുപ്പ് (27 മെയ് 1931- 13 ഫെബ്രുവരി 2016)
ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും നിരവധി പുസ്തകങ്ങൾ രചിച്ച ചരിത്രകാരൻ  ബിപൻ ചന്ദ്ര (27 മേയ് 1928 - 30 ഓഗസ്റ്റ് 2014),/sathyam/media/media_files/2025/05/27/95807a67-7c85-47d0-b2f1-003ab4294d57-388821.jpg)
ജർമനിയിൽ ജനിച്ച് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും സ്റ്റേറ്റ് സെക്രട്ടറിയുമായി പ്രവർത്തിക്കുകയും 1969 - 1977 കാലഘട്ടത്തിൽ അമേരിക്കൻ ഐക്യനാടുകളുടെ വിദേശകാര്യനയത്തിൽ പ്രധാന പങ്കുവഹിക്കുകയും ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനുമായുള്ള സംഘർഷത്തിൽ അയവുവരുത്തിയ ഡീറ്റെ(Détente) നയം, ചൈനയുമായുള്ള ബന്ധങ്ങൾ പുനഃസ്ഥാപിക്കൽ, വിയറ്റ്നാം യുദ്ധത്തിന്റെ അവസാനം കുറിച്ച് പാരീസ് സമാധാന ഉടമ്പടി എന്നിവയിൽ പ്രധാന പങ്ക് വഹിക്കുകയും പാരീസ് സമാധാന ഉടമ്പടിയിൽ ഉൾക്കൊണ്ടിട്ടുള്ള വെടിനിർത്തൽ നടപ്പിലാക്കാൻ പരിശ്രമിച്ചതിന് 1973-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടുകയും ചെയ്ത ഹെൻറി കിസിഞ്ജർ (ഹെൻറി കിസിഞ്ജർ) (മേയ് 27, 1923 – നവംബർ 29, 2023),
250ലധികം സിനിമകളിൽ അഭിനയിക്കുകയും ഡ്രാക്കുള ചലച്ചിത്രങ്ങളിലെ ഡ്രാക്കുള വേഷങ്ങളിലൂടെ പ്രശസ്തി ആർജ്ജിച്ച നടനും ഗായകനും ആയിരുന്ന ക്രിസ്റ്റഫർ ലീ എന്ന ക്രിസ്റ്റഫർ ഫ്രാങ്ക് കാരൻഡി ലീ (1922 മേയ് 27-2015 ജൂൺ 7),
/sathyam/media/media_files/2025/05/27/0534b44c-9612-4996-95c4-4153e4b189c1-939944.jpg)
അന്ത്യയാമങ്ങളിലേക്കുള്ള യാത്ര, മരണം തവണകളായി മുതലായ തന്റെ രചനകളിലൂടെ  അലങ്കാരഭാഷ കൈവിട്ട്, നിത്യസാധാരണമായ സംസാരശൈലി കൈക്കൊണ്ട് ഒരു പുതിയ ആഖ്യാനശൈലി അവതരിപ്പിക്കുകയും, ഭാഷക്കാണ് ജീവസ്സുള്ളതെന്നും, ആലങ്കാരികഭാഷ ജഡതുല്യമാണെന്നും അഭിപ്രായപ്പെടുകയും,  ആക്ഷേപ പൂർണവും വിവാദാത്മകവുമായ പദങ്ങളും വ്യംഗങ്ങളും രചനകളിൽ നിറയ്ക്കുകയും പൊടിപ്പും തൊങ്ങലുമില്ലാത്ത സംസാരഭാഷയെ ഒറ്റയടിക്ക്  അച്ചടിഭാഷയാക്കുകയും ചെയ്ത ഫ്രഞ്ചു സാഹിത്യകാരൻ  ലൂയി ഫെർഡിനൻഡ് സെലിൻ എന്ന ലൂയി ഫെർഡിനൻഡ് ഒഗസ്റ്റ് ഡെട്ടൂഷ് (27 മെയ് 1894 – 1 ജൂലൈ 1961),
*********
/sathyam/media/media_files/2025/05/27/84a75f1c-46e4-4e65-97a4-3d96387d7855-264270.jpg)
ഇന്നത്തെ സ്മരണ !!!"
*********
ജവഹർലാൽ നെഹ്രു മ. (1889-1964)
ഐ.സി. ചാക്കോ മ. (1875-1966)
പി. കുഞ്ഞിരാമൻ നായർ മ. (1905-1978),
ഐ.സി.പി. നമ്പൂതിരി മ. 1910-2001
ഒടുവിൽ ഉണ്ണികൃഷ്ണൻ മ. (1944 -2006),
പി.സി.തോമസ് പന്നിവേലിൽ മ.(1938-2006)
മുട്ടാണിശ്ശേരിൽ എം.കോയാക്കുട്ടി മ. (1926-2013)
കണ്ടുകുരി വീരശാലിങ്കം മ.(1848-1919), 
സർദാർ ഹുക്കം സിങ് മ. ( 1895-1983)
അജയ്‌കുമാർ മുഖർജി മ. (1901-1986)
മിനു മസാനി മ. (1905 -1998)
ജഗ്‌ജിത്‌സിംഗ് ല്യാല്‍പുരി മ. (1917-2013) 
ലിറോയ് റോബർട്ട് റിപ്ലെ മ. (1890-1949)
/sathyam/media/media_files/2025/05/27/82af3373-dbd2-447c-8b4b-9861b890c291-540071.jpg)
ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി, ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ് രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച, ഒപ്പം രാജ്യാന്തര തലത്തിൽ ചേരിചേരാനയം അവതരിപ്പിച്ചും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണിപ്പോരാളിയായി മാറിയ, ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964ൽ മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച സോഷ്യലിസത്തിലൂന്നിയ രാഷ്ട്രീയ ദർശനങ്ങളാൽ നാലുപതിറ്റാണ്ടോളം ഇന്ത്യയെ നയിച്ച, ജവഹർലാൽ നെഹ്രു(നവംബർ 14, 1889 - മേയ് 27, 1964)
വ്യാഖ്യാതാവ്, നിരൂപകൻ, ഗവേഷകൻ, ശാസ്ത്രജ്ഞൻ, കവി എന്നീ നിലകളിലെല്ലാം ശ്രദ്ധേയമായ സംഭാവനകൾ നൽകുകയും ശാസ്ത്ര വിഷയങ്ങൾ മലയാളത്തിൽ പ്രതിപാദിക്കുന്നതിനായി, സാങ്കേതിക പദങ്ങളുണ്ടാക്കുന്നതിനായി കഠിന പ്രയത്നം നടത്തുകയും ചെയ്ത ബഹുഭാഷ പണ്ഡിതനായിരുന്ന ഐ.സി. ചാക്കോ (25 ഡിസംബർ 1875 - 27 മേയ് 1966)
/sathyam/media/media_files/2025/05/27/61588a58-c3b1-4663-886c-f2dc31f3b0c5-180829.jpg)
കേരളത്തിന്റെ പച്ചപ്പ്, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയതയുടെ നേർച്ചിത്രങ്ങൾ കവിതകളിലേക്ക് ആവാഹിച്ച മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയും, തന്നെ പിൻതുടർന്ന അനേകം യുവകവികൾക്ക് പ്രചോദനമേകുകയും ചെയ്ത പി എന്നും മഹാകവി പി എന്നും അറിയപ്പെട്ടിരുന്ന പി. കുഞ്ഞിരാമൻ നായർ ( ഒക്ടോബർ 4, 1905 - മേയ് 27, 1978),
/sathyam/media/media_files/2025/05/27/bcfece92-5b60-4dba-a5bb-01c2dd80bde8-986396.jpg)
കോൺഗ്രസ്സിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും, കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ മുഖപത്രമായ പ്രഭാതത്തിന്റെ പത്രാധിപരാകുകയും, പിന്നീട് കമ്മ്യൂണിസ്റ്റായി, മൊറാഴ സംഭവത്തെത്തുടർന്ന് പോലീസിന്റെ പിടിയലകപ്പെടാതിരിക്കാനായി ഒളിവിൽപോകുകയും, പാർട്ടി പിളർന്നപ്പോൾ സി.പി.ഐ.യുടെ കൂടെ നിൽക്കുകയും, നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരേ പൊരുതി, അവർക്കിടയിൽ പരിഷ്കരണത്തിനു നേതൃത്വം നൽകുകയും, യോഗക്ഷേമം എന്ന വാരികയിലൂടെ ഈ ലക്ഷ്യത്തിനുവേണ്ടി പരിശ്രമിക്കുകയും ചെയ്ത വിപ്ലവത്തിന്റെ ഈറ്റില്ലം എന്ന് വി.ടി. ഭട്ടതിരിപ്പാട് വിശേഷിപ്പിച്ച ഇട്ടിയാംപറമ്പ് ഇല്ലത്തിൽ ജനിച്ച സാമുദായിക പരിഷ്കർത്താവും രാഷ്ട്രീയനേതാവുമായിരുന്ന ഐ.സി.പി.നമ്പൂതിരി എന്ന ഇട്ടിയാംപറമ്പത്ത് ചെറിയ പരമേശ്വരൻ നമ്പൂതിരി(സെപ്റ്റംബർ 1929- 2001 മെയ് 27),
ഹാസ്യത്തിനും അഭിനയത്തിനും പ്രാധാന്യമുള്ള 400 ലധികം ചിത്രങ്ങളിൽ അഭിനയിച്ച മലയാളചലച്ചിത്രരംഗത്തെ പ്രശസ്തനായ  നടൻ ഒടുവിൽ ഉണ്ണികൃഷ്ണൻ (13 ഫെബ്രുവരി 1944 - 27 മെയ് 2006),/sathyam/media/media_files/2025/05/27/c132a3a4-4ce9-4aed-993d-271b1948f6b7-517291.jpg)
കടുത്തുരുത്തി നിയോജകമണ്ഡലത്തെ കേരള നിയമസഭയിൽ രണ്ടുതവണ പ്രതിനിധീകരിച്ച രാഷ്ട്രീയ പ്രവർത്തകനായിരുന്ന പി.സി. തോമസ് പന്നിവേൽ (1938 ഫെബ്രുവരി 26 – 2009 മേയ് 27),
ഖുർആൻ ശാസ്ത്ര ഗവേഷണത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഗ്രന്ഥരചനകളിലൂടെയും മഹത്തായ സംഭാവനകൾ നല്കിയ കേരളത്തിലെ ഒരു ഇസ്ലാമിക പണ്ഡിതനും എഴുത്തുകാരൻ മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി(14 ഓഗസ്റ്റ് 1926 - 27 മേയ് 2013),/sathyam/media/media_files/2025/05/27/b2f9b7d7-0b5e-4c75-864b-3e0069d7c1aa-865706.jpg)
പെൺകുട്ടികളെ പഠിപ്പിക്കാൻ പ്രോൽസാഹിപ്പിക്കുകയും ദോവെലൈസ്വരത്തിൽ ഒരു സ്കുൾ തുടങ്ങുകയും ചെയ്ത സാമുഹൃപ്രവർത്തകനും, സമൂഹ പരിഷ്കർത്താവും ആയിരുന്ന റാവു ബഹാദൂർ കണ്ടുകൂരി വീരസാലിങ്കം എന്ന കണ്ടുകുരി വീരശാലിങ്കം പന്തലു(16 ഏപ്രിൽ 1848-27 മെയ് 1919),
ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയിലെ ഒരംഗവും, രാജസ്ഥാനിലെ ഗവർണറും, അറിയപ്പെടുന്ന രാഷ്ട്രീയക്കാരനും മുൻ ലോകസഭാ സ്പീക്കറുമായിരുന്ന സർദാർ ഹുക്കം സിങ് (ആഗസ്റ്റ് 30 1895 - . 27 മേയ് 1983),
/sathyam/media/media_files/2025/05/27/c16e2b48-dbf2-4776-899a-d218fbd2e969-804508.jpg)
1967-ലും 1969-ലും കമ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) മുഖ്യ പങ്കാളിയായുള്ള ഐക്യമുന്നണി മന്ത്രിസഭകളുടെയും, 1971-ൽ മാർക്സിസ്റ്റിതര ജനാധിപത്യ ഷഡ്കക്ഷിസഖ്യ മന്ത്രിസഭയുടെയും നേതൃത്വം വഹിച്ച് മൂന്നു തവണ പശ്ചിമബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബംഗ്ലാ കോൺഗ്രസിന്റെ സ്ഥാപകൻ അജയ്‌കുമാർ മുഖർജി (1901ഏപ്രിൽ 15 - മെയ് 27, 1986),
സ്വതന്ത്രാ പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും, ഗുജറാത്തിലെ രാജ്കോട്ട് മണ്ഡലത്തെ പ്രതിനിധീകരിച്ച് മൂന്ന് തവണ ലോക് സഭാംഗമായ സമുന്നതനായ ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവായിരുന്ന Minocher Rustom Masani മിനോച്ചർ റസ്റ്റം മസാനി എന്ന മിനു മസാനി(1905 നവംബർ 20 -27 മെയ് 1998),/sathyam/media/media_files/2025/05/27/b6e0b7b0-e496-4b22-97e3-352c5a9ca40c-590105.jpg)
സിപിഎമ്മില്‍ നിന്ന് വേര്‍പെട്ട് രൂപീകൃതമായ മാര്‍ക്‌സിസ്‌റ്റ് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ യുണൈറ്റഡിന്റെ (എംസിപിഐയു) ജനറല്‍ സെക്രട്ടറിയും മുതിർന്ന കമ്യുണിസ്റ്റ് നേതാവും ആയിരുന്ന ജഗ്‌ജിത് സിംഗ് ല്യാല്‍പുരി (10 ഏപ്രിൽ 1917 - 27 മെയ് 2013) ,
അമേരിക്കൻ കാർട്ടൂണിസ്റ്റ്, വ്യവസായ സംഘാടകൻ, വാസനാ സിദ്ധമായി നരവംശ. ശാസ്ത്രജ്ഞനും "റി പ്ലെയ്സ് ബിലീവ് ഇറ്റ് ഓർ നോട്ട് " എന്ന പരമ്പരയുടെ സൃഷ്ടാവും ആയിരുന്ന ലിറോയ് റോബർട്ട് റിപ്ലെ(ഡിസംബർ 25, 1890 -മെയ് 27, 1949),
ചരിത്രത്തിൽ ഇന്ന്…
*********
1703 - മഹത്തായ വടക്കൻ യുദ്ധത്തിലെ വിജയങ്ങളിലൂടെ ബാൾട്ടിക് കടലിലേക്കുള്ള പ്രവേശനം നേടിയ ശേഷം, 1703 മെയ് 27 ന് സാർ പീറ്റർ ഒന്നാമൻ സെൻ്റ് പീറ്റേഴ്‌സ്ബർഗ് നഗരത്തെ പുതിയ റഷ്യൻ തലസ്ഥാനമായി സ്ഥാപിച്ചു.
1798 - അയർലണ്ടിലെ വെക്സ്ഫോർഡിൽ ഔലാർട്ട് ഹിൽ യുദ്ധം നടന്നു ; ഐറിഷ് വിമത നേതാക്കൾ മിലിഷ്യയുടെ ഒരു ഡിറ്റാച്ച്മെൻ്റിനെ പരാജയപ്പെടുത്തുകയും കൊല്ലുകയും ചെയ്യുന്നു.
1799 - രണ്ടാം സഖ്യത്തിൻ്റെ യുദ്ധം : ഓസ്ട്രിയൻ സൈന്യം സ്വിറ്റ്സർലൻഡിലെ വിൻ്റർതൂരിൽ ഫ്രഞ്ചുകാരെ പരാജയപ്പെടുത്തി .
/sathyam/media/media_files/2025/05/27/b975f92e-f899-41dd-9231-b63fffc35fe8-403348.jpg)
1813 - 1812 ലെ യുദ്ധം : കാനഡയിൽ അമേരിക്കൻ സൈന്യം ജോർജ്ജ് ഫോർട്ട് പിടിച്ചെടുത്തു.
1851 - ലോകത്തിലെ ആദ്യത്തെ ചെസ്സ് ടൂർണമെൻ്റ് ലണ്ടനിൽ നടന്നു
1851-ലെ ഗ്രേറ്റ് എക്സിബിഷനു സമാന്തരമായി നടന്ന ടൂർണമെൻ്റിൽ റൊക്ലാവിൽ നിന്നുള്ള ഗണിത അധ്യാപകനായ അഡോൾഫ് ആൻഡേഴ്സൻ വിജയിച്ചു.
1860 - ഇറ്റാലിയൻ ഏകീകരണത്തിൻ്റെ യുദ്ധങ്ങളുടെ ഭാഗമായ പലേർമോ ഉപരോധം ഗ്യൂസെപ്പെ ഗാരിബാൾഡി ആരംഭിച്ചു .
1908 - അഹ്മദിയാ ഖിലാഫത് ആരംഭിച്ചു/sathyam/media/media_files/2025/05/27/a6e8f9a6-c515-41aa-90b6-6fe1f8f8e6e2-775327.jpg)
1919 - അറ്റ്ലാൻറിക് സമുദ്രത്തിന് കുറുകെ ആദ്യമായി വിമാനം പറന്നു.
1935 - പ്രസിഡൻ്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റിൻ്റെ "ന്യൂ ഡീൽ" ലെജിസ്ലേറ്റീവ് പ്രോഗ്രാമിൻ്റെ പ്രധാന ഘടകമായ നാഷണൽ ഇൻഡസ്ട്രിയൽ റിക്കവറി ആക്‌ട് 1935-ൽ യു.എസ് സുപ്രീം കോടതി, ഷെച്ചർ പൗൾട്രി കോർപ്പറേഷൻ v. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഐകകണ്ഠ്യേന റദ്ദാക്കി.
1936 - കുനാർഡ് ലൈനർ ആർഎംഎസ് ക്വീൻ മേരി ഇംഗ്ലണ്ടിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള ആദ്യ യാത്രയിൽ പുറപ്പെട്ടു.
1937 - 1937 - സാൻ ഫ്രാൻസിസ്കോയെയും കാലിഫോർണിയയിലെ മരിൻ കൗണ്ടിയെയും ബന്ധിപ്പിക്കുന്ന പുതുതായി പൂർത്തിയാക്കിയ ഗോൾഡൻ ഗേറ്റ് പാലം കാൽനട യാത്രക്കാർക്കായി തുറന്നുകൊടുത്തു (അടുത്ത ദിവസം വാഹനങ്ങൾ കടക്കാൻ തുടങ്ങി). ഈ തൂക്കുപാലം യുണൈറ്റഡ് സ്റ്റേറ്റ്സ് വാസ്തുവിദ്യയുടെ ഏറ്റവും അംഗീകൃത സൃഷ്ടികളിൽ ഒന്നാണ്./sathyam/media/media_files/2025/05/27/ee7a0043-a930-4c07-9ac1-d3854bd90586-380913.jpg)
1941 - രണ്ടാം ലോകമഹായുദ്ധം: ജർമ്മൻ പടക്കപ്പലായ ബിസ്മാർക്ക് അറ്റ്‌ലാന്റിക് സമുദ്രത്തിൽ മുങ്ങി ഏകദേശം 2100 പേർ മരണമടഞ്ഞു.
1941 - വർദ്ധിച്ചുവരുന്ന ലോക സംഘർഷങ്ങൾക്കിടയിൽ, പ്രസിഡൻ്റ് ഫ്രാങ്ക്ലിൻ ഡി. റൂസ്‌വെൽറ്റ് വൈറ്റ് ഹൗസിൽ നിന്നുള്ള ഒരു റേഡിയോ പ്രസംഗത്തിനിടെ "പരിധിയില്ലാത്ത ദേശീയ അടിയന്തരാവസ്ഥ" പ്രഖ്യാപിച്ചു.
1947 - പി.എൻ പണിക്കരുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ഗ്രന്ഥശാല സംഘം രജിസ്റ്റർ ചെയ്യപ്പെട്ടു.
1969 - കർദ്ദിനാൾ സ്ഥാനം ലഭിച്ച ആദ്യ കേരളീയ മെത്രാൻ ആർച്ച് ബിഷപ്പ് ജോസഫ് ബിഷപ് ജോസഫ് പാറേക്കാട്ടിൽ ചുമതലയേറ്റു./sathyam/media/media_files/2025/05/27/e2d0034f-b19a-4a45-a9de-7f47d021bdb0-695635.jpg)
1977 - 265 മത്തെ മാർപാപ്പയായി ബെനഡിക്ട് പതിനാറാമൻ സ്ഥാനാരോഹണം ചെയ്തു.
1995 - തിരൂരങ്ങാടി ഉപ തിരഞ്ഞെടുപ്പിൽ എ.കെ ആന്റണി വിജയിച്ചു.
1998 - ഒക്ലഹോമ സിറ്റി ബോംബിംഗ് : തീവ്രവാദ ഗൂഢാലോചനയെക്കുറിച്ച് അധികാരികൾക്ക് മുന്നറിയിപ്പ് നൽകുന്നതിൽ പരാജയപ്പെട്ടതിന് മൈക്കൽ ഫോർട്ടിയറിന് 12 വർഷം തടവും 200,000 ഡോളർ പിഴയും വിധിച്ചു .
1999 - അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യുന്ന ആദ്യത്തെ ഷട്ടിൽ ദൗത്യമായ STS-96- ൽ സ്പേസ് ഷട്ടിൽ ഡിസ്കവറി വിക്ഷേപിച്ചു ./sathyam/media/media_files/2025/05/27/fd171cae-ec86-44c1-a312-489a4f374c73-827095.jpg)
2001 - ഫിലിപ്പൈൻസിലെ പലവാനിലെ സമ്പന്നമായ ഒരു ദ്വീപ് റിസോർട്ടിൽ നിന്ന് ഇസ്ലാമിസ്റ്റ് വിഘടനവാദി ഗ്രൂപ്പായ അബു സയാഫിലെ അംഗങ്ങൾ ഇരുപത് ബന്ദികളെ പിടികൂടി . 2002 ജൂൺ വരെ ബന്ദി പ്രതിസന്ധി പരിഹരിക്കപ്പെടില്ല.
2005 - ബോംബെ ഹൈയിലുണ്ടായ തീപിടുത്തത്തിൽ കനത്തനാശം
2006 - 6.4 M w   യോഗ്യകർത്താ ഭൂകമ്പം സെൻട്രൽ ജാവയെ നടുക്കി, MSK തീവ്രത VIII ( നാശമുണ്ടാക്കുന്നു ), 5,700-ലധികം പേർ മരിക്കുകയും 37,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു./sathyam/media/media_files/2025/05/27/dac19767-1805-419f-8910-a1c99ad52062-506261.jpg)
2016 - ഹിരോഷിമ പീസ് മെമ്മോറിയൽ പാർക്ക് സന്ദർശിക്കുകയും ഹിബകുഷയെ കാണുകയും ചെയ്യുന്ന യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റെ ആദ്യത്തെ പ്രസിഡൻ്റാണ് ബരാക് ഒബാമ .
2017 - കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡയുടെ നേതാവായി റോണ ആംബ്രോസിന് ശേഷം ആൻഡ്രൂ ഷീർ ചുമതലയേറ്റു .
/sathyam/media/media_files/2025/05/27/f482c44d-c753-46db-91c0-241afeb1d3c2-141667.jpg)
2018 - മേരിലാൻഡ് ഫ്‌ളഡ് ഇവൻ്റ് : പടാപ്‌സ്‌കോ താഴ്‌വരയിൽ ഉടനീളം ഒരു വെള്ളപ്പൊക്കം സംഭവിക്കുന്നു , ഒരു മരണത്തിന് കാരണമായി, എല്ലിക്കോട്ട് സിറ്റിയിലെ മെയിൻ സ്ട്രീറ്റിലെ കെട്ടിടങ്ങളുടെ ഒന്നാം നിലകൾ മുഴുവൻ നശിപ്പിക്കുകയും കാറുകൾ മറിഞ്ഞു വീഴുകയും ചെയ്തു.
2020 - ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) പ്രസിഡന്റ്, ഡോ. നരീന്ദർ ധ്രുവ് ബാത്രയെ (63) ഒളിമ്പിക് ചാനൽ കമ്മീഷൻ അംഗമായി നിയമിച്ചു.
/sathyam/media/media_files/2025/05/27/f13b4c90-314f-4117-a2c3-67a2bc39ee5c-102611.jpg)
.      By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
.       ************
   Rights Reserved by Team Jyotirgamaya
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us