/sathyam/media/media_files/2eAEVWsme3mE6qp8dbm9.jpg)
ചരിത്രത്തിൽ ഇന്ന് , വർത്തമാനവും …
**************************************
🌅ജ്യോതിർഗ്ഗമയ🌅
.
1199 തുലാം 2
തൃക്കേട്ട / പഞ്ചമി
2023 / ഒക്ടോബര്‍ 19, വ്യാഴം
ഇന്ന് ;
ലോക പീഡിയാട്രിക് ബോൺ ആൻഡ് ജോയിന്റ് ദിനം !
*********************************
[World Peadiatric bone and Joint day; രോഗബാധിതർക്ക് പിന്തുണ പ്രകടമാക്കിയും ആരോഗ്യമുള്ള എല്ലുകളുടെയും സന്ധികളുടെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തിക്കൊണ്ടും ലോക പീഡിയാട്രിക് ബോൺ, ജോയിന്റ് ദിനം ആഘോഷിക്കൂ]
Conflict Resolution Day !
[സമാധാനപരമായ സംഘർഷലഘൂകരണം ലക്ഷ്യം വെച്ചുകൊണ്ട് എല്ലാ വർഷവും ഒക്ടോബറിലെ മൂന്നാമത്തെ വ്യാഴാഴ്ച സംഘർഷ പരിഹാരദിനം ആചരിക്കുന്നു.]
- International Gin and Tonic Day !
[Mac and cheese, PB and J, Pickles and Rye…Gin and Tonic is a classic combination beloved by all. Mix them together, add some lime, and feel the refreshment.] /sathyam/media/media_files/BfQsuQ3nBL5CdIR1H9ey.jpg)
* അൽബേനിയ: മദർ തെരേസ ദിനം !
* ന്യുയെ (Niue) : ഭരണഘടന ദിനം !
* USA;
National New Friends Day
National LGBT Center Awareness Day
National Get Smart About Credit Day
National Seafood Bisque Day
National Kentucky Day
Evaluate Your Life Day
* സൂര്യ ടി.വി. പ്രക്ഷേപണം, വാർഷികദിനം ! (1998)
ഇന്നത്തെ മൊഴിമുത്ത്
്്്്്്്്്്്്്്്്്്്്്
''തിണ്ണം ചെന്നിട്ടു തീയില്‍ തെളിവിനൊടു തിളയ്ക്കുന്ന പാലൊട്ടു പൊന്നിന്‍
കിണ്ണം കൊണ്ടമ്മ കാണാതടവിലുടനുടന്‍ മുക്കി, മുക്കില്‍ പതുങ്ങി
കര്‍ണ്ണം പാര്‍ത്തങ്ങു നിന്നിട്ടതു ചൊടിയിണകൊണ്ടൂതിയൂതിക്കുടിക്കും
കണ്ണന്‍ കല്യാണപൂര്‍ണന്‍ കളകമലദളക്കണ്ണനെന്‍ കണ്ണിലാമോ?''
[ -കാത്തുള്ളില്‍ അച്യുതമേനോന്‍ ]
പ്രമുഖ കവിയും ചലച്ചിത്ര ഭക്തി ഗാനരചയിതാവുമായ ആർ.കെ. ദാമോദരന്റെയും (1956),
ഹിന്ദിചലചിത്ര നടൻ ധർമ്മേന്ദ്രയുടെ മകനും, ചലചിത്ര അഭിനേതാവുമായ സണ്ണി ദിയോളിന്റേയും (1956)
ന്യൂയോർക്കിലെ ക്യൂൻസിൽ ജനിച്ച അമേരിക്കൻ നടനും സംവിധായകനുമായ ജോൺ ഫ്രാവ്‌റോ എന്ന് അറിയപ്പെടുന്ന ജോനാഥൻ കോലിയ ഫാവ്‌റോ യുടെയും (1966) ജന്മദിനം !
/sathyam/media/media_files/MBTEBoTzFIxkuC2AAnQ8.jpg)
ഇന്നത്തെ സ്മരണ !!!
്്്്്്്്്്്്്്്്്്
കാത്തുള്ളില്‍ അച്ചുതമേനോൻ മ. (1851-1909 )
കെ. വാസുദേവൻ മൂസ്സത് മ.(1888-1965)
കൊട്ടാരക്കര ശ്രീധരൻ നായർ മ. (1922-1986)
ശ്രീവിദ്യ മ. (1953 - 2006)
കാക്കനാടൻ മ. (1935 -2011)
കെ.രാഘവൻ മ. (1913 - 2013)
ജോയ് കുളനട മ. (1950- 2015)
ജി. വിശ്വനാഥ ശര്‍മ്മ മ. (1912-1998)
വിദ്വാൻ ഇസഹാഖ് ഗുരുക്കൾ മ. ( -1998)
ജർസി പോപ്പുലസ്ക്കോ മ. (1947 - 1984)
അലിജാ ബെഗോവിച് മ. (1925 - 2003)
ജോ നാഥൻ സ്വിഫ്റ്റ് മ. (1667-1745)
ഏർണസ്റ്റ് റൂഥർ ഫോർഡ് മ. (1871-1937)
ഗോർഡൻ ചൈൽഡ് മ. 1892-1957
കുരിശിന്റെ വിശുദ്ധ പൗലോസ് മ. (1694-1775)
പുത്തേഴഞ്ഞ് രാമൻ മേനോൻ ജ.
(1891-1973)
ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ജ.(1923-2021)
എസ്. ചന്ദ്രശേഖർ ജ. (1910 - 1995)
മാതംഗിനി ഹാജ്റ ജ. (1879-1942)
പാണ്ഡുരംഗ ശാസ്ത്രി ജ. (1910-2003)
ഉംബർത്തോ ബോച്ചിയോനി ജ.(1882-1916)
ചരിത്രത്തിൽ ഇന്ന് …
***************************
1781 - അമേരിക്കൻ വിപ്ലവ യുദ്ധം അവസാനിക്കുന്നു.
1933 - ബർലിൻ ഒളിമ്പിക്സ് മുതൽ ബാസ്കറ്റ് ബാൾ മത്സര ഇനമായി ഉൾപ്പെടുത്തുവാൻ തീരുമാനിച്ചു…
1943 - റട്ഗേഴ്സ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്ര്ജ്ഞർ ക്ഷയരോഗത്തിന്റെ പ്രതിവിധിയായ സ്ട്രെപ്റ്റോമൈസിൻ വേർതിരിച്ചെടുത്തു.
1950 - ടിബറ്റ് വിമോചനത്തിനായ ചൈന-ടിബറ്റ് യുദ്ധം സമാപിച്ചു.
1952 - തെലുങ്ക് ഭാഷ സംസാരിക്കുന്നവർക്കായി പ്രത്യേക സംസ്ഥാനം എന്ന ആവശ്യം ഉന്നയിച്ച് ആന്ധ്രപ്രദേശ് രൂപീകരണത്തിനായി പോറ്റി ശ്രീരാമലു നിരാഹാര സമരം തുടങ്ങി. ഡിസംബർ 15ന്, 58 മത്തെ ദിവസം ഉപവാസത്തിനിടെ മരണപ്പെട്ടു. ഇത്തരത്തിൽ മരണപ്പെടുന്ന ആദ്യ വ്യക്തി എന്ന നിലയിൽ ചരിത്രത്തിൽ സ്ഥാനം പിടിച്ചു.
1954 - ലോകത്തിലെ ആറാമത്തെ ഉയരം കൂടിയ പർവ്വതനിര ചോ ഓ യു ആദ്യമായി 3 പേർ ചേർന്ന് കീഴടക്കി.
/sathyam/media/media_files/SUxnRTag9yr6MmLPsu7b.jpg)
1991 - വടക്കൻ ഇറ്റലിയിലുണ്ടായ റിച്റ്റർ സ്കെയിലിൽ 7.0 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 2000 പേർ മരിച്ചു.
1998 - മലയാളത്തിലെ രണ്ടാമത്തെ സ്വകാര്യ ടി.വി. ചാനലായ സൂര്യ ടി.വി. പ്രക്ഷേപണം ആരംഭിച്ചു.
2003 - മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള (beat ified) നടപടികൾ പോപ്പ് ജോൺ പോൾ രണ്ടാമൻ തുടങ്ങി.
2005 - സദ്ദാം ഹുസൈനെതിരായ കുറ്റവിചാരണ ഇറാക്കിലെ അമേരിക്കൻ പാവ ഗവൺമെന്റ് തുടങ്ങി.
2005 - വിൽമ ഹരിക്കേൻ ഏറ്റവും ശക്തമായ അറ്റ്‌ലാന്റിക് ഹരിക്കേൻ ആയി റെക്കോഡ് ഇടുന്നു.
2010 - നാഷനൽ ഗ്രീൻ ട്രിബ്യൂണൽ നിലവിൽ വന്നു.
2016 - ശ്രീനാരായണ ഗുരു രചിച്ച ദൈവദശകം 100 ഭാഷകളിലേക്ക് തർജ്ജമ ചെയ്തതിന്റെ ഭാഗമായി തപാൽവകുപ്പ് 'ദൈവദശകം സ്റ്റാമ്പ് ' പ്രകാശനം ചെയ്തു.
2017 - 37 കാരി ജസിന്താ ആർഡൻ ന്യൂസിലാൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രസിഡണ്ടായി. പദവിയിലിരിക്കെ അമ്മയായി അവർ വീണ്ടും വാർത്ത സൃഷ്ടിച്ചു.
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്
/sathyam/media/media_files/V6ZkmUcq4meiHknbSAnm.jpg)
ഇന്ന്,
ഉപന്യാസകാരൻ, ചെറുകഥാകൃത്ത് , നോവലിസ്റ്റ്, ജീവചരിത്രകാരൻ, ഹാസ്യസാഹിത്യകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്ന പുത്തേഴത്ത് രാമൻ മേനോനെയും ( 1973 സെപ്റ്റംബർ 22-1891 ഒക്ടോബര്‍ 19 ),
വെണ്‍മണിപ്രസ്ഥാനത്തിന്റെമുന്‍നിരകവികളിൽ ഒരാളായിരുന്ന കാത്തുള്ളില്‍ അച്ചുതമേനോനെയും ( 1851 ജനുവരി 19- 1909 ഒക്ടോബർ 19),
ശശിധരൻ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തു പ്രവേശിക്കുകയും, ചെമ്മീനിലെ ചെമ്പൻകുഞ്ഞ്, അരനാഴികനേരത്തിലെ കുഞ്ഞാനാച്ചൻ, കുട്ടി ചാത്തനിലെ മന്ത്രവാദി തുടങ്ങി 300ൽ ഏറെ സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ച കൊട്ടാരക്കര ശ്രീധരൻ നായരെയും(11 സെപ്റ്റംബർ 1922– 19 ഒക്ടോബർ 1986).
മലയാള സിനിമയിൽ അവിസ്മരണിയമായ ഒട്ടനവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അഭിനേത്രിയും, ടി വി സീരിയൽ താരവും, പിന്നണി ഗായികയും ആയിരുന്ന ശ്രീവിദ്യയെയും (1953 ജൂലൈ 24-ഒക്റ്റോബർ 19, 2006),
മലയാളത്തിലെഅസ്‌തിത്വവാദാത്മകമായ ആധുനികതയുടെ മികച്ച മാതൃകകളായി കരുതപ്പെടുന്ന ഉഷ്ണമേഖല, വസൂരി തുടങ്ങിയ നോവലുകൾ രചിച്ച മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ എന്ന കാക്കനാടനെയും (ഏപ്രിൽ 23 1935 - ഒക്ടോബർ 19 2011),
/sathyam/media/media_files/KOCLovmQ5xAQSrwlwEAy.jpg)
മലയാള ചലച്ചിത്രസംഗീതരംഗത്തെ പ്രശസ്തനായ സംഗീത സംവിധായകനും ഗായകനും സംഗീതാദ്ധ്യാപകനും ആയിരുന്ന രാഘവൻ മാസ്റ്റർ എന്നറിയപ്പെടുന്ന കെ.രാഘവനെയും (ഡിസംബർ 2 1913 - ഒക്ടോബർ 19 2013),
.കേരളാ കാര്‍ട്ടൂണ്‍ അക്കാദമി വൈസ് ചെയര്‍മാനും, കേരളാ അനിമേഷന്‍ അക്കാദമി ചെയര്‍മാനും ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി കാർട്ടൂൺ വരയ്ക്കുകയും മുന്നു -നാലു പുസ്തകങ്ങൾ രചിക്കുകയും, കേരളാ ലളിതകലാ അക്കാദമി പുരസ്‌കാരം, ഹിന്ദുസ്ഥാന്‍ ടൈംസ് കാര്‍ട്ടൂണ്‍ അവാര്‍ഡ്, വൈഎംസിഎ അവാര്‍ഡ്, സംസ്‌കാര സാഹിത പുരസ്‌കാരം എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിക്കുകയും ചെയ്ത പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ജോയ് കുളനടയെയും (1950-ഒക്റ്റോബർ 19, 2015)
ഭാരതീയ ശാസ്ത്ര ദർശനം എന്ന കൃതി രചിക്കുകയും, സംസ്കൃതം സാര്‍വ ജനീനമാക്കി മാറ്റാനും വ്യവഹാര ഭാഷയാക്കി മാറ്റാനും വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച മഹദ് വ്യക്തികളിൽ ഒരാളായ ജി.വിശ്വനാഥ ശര്‍മ്മയെയും (1912-ഒക്ടോബർ 19, 1998),
മൂലകങ്ങളുടെ ശിധിലീകരണത്തെപ്പറ്റിയുള്ള പഠനത്തിനും റേഡിയോ ആക്റ്റീവ് മൂലകങ്ങളുടെ രസതന്ത്രം സംബന്ധിച്ച പഠനത്തിനും രസതന്ത്രത്തിനു നോബൽ സമ്മാനം ലഭിച്ച ഏണസ്റ്റ് റഥർഫോർഡിനെയും (ആഗസ്റ്റ് 30,1871- ഒക്റ്റോബർ 19, 1937)
പോളണ്ടിലെ കമ്യൂണിസ്റ്റ് നിരീശ്വരവാദത്തിന്റെ പീഡനങ്ങൾക്കെതിരായി പ്രവർത്തിച്ച റോമൻ കത്തോലിക്കാ സഭയിലെ ഒരു വാഴ്ത്തപ്പെട്ടവനായ ജർസി പോപ്പുലസ്ക്കോയെയും (1947 സെപ്റ്റംബർ 14 - 1984 ഒക്ടോബർ 19),
/sathyam/media/media_files/Hl17yrNRnetq0ex8B3CW.jpg)
ബോസ്നിയ ഹെർസഗോവീനിയയുടെ ആദ്യത്തെ പ്രസിഡന്റും, പ്രസിദ്ധമായ ഇസ്ലാം രാജമാർഗം അടക്കം ഏറെ ഗ്രന്ഥങ്ങളുടെ കർത്താവും ആയിരുന്ന ബോസ്നിയൻ ചിന്തകനും ആക്റ്റിവിസ്റ്റും, നിയമജ്ഞനുമായ അലിജാ ഇസ്സത്ത് ബെഗോവിച്ചിനെയും (ഓഗസ്റ്റ് 8, 1925 – ഒക്ടോബർ 19, 2003),
ഫിസിക്‌സ്,അസ്‌ട്രോഫിസിക്‌സ്,അപ്ലൈഡ് മാത്തമാറ്റിക്‌സ് എന്നീ മേഖലകളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയും ചന്ദ്രശേഖർ പരിധി (Chandrasekhar limit) എന്ന പേരിലറിയപ്പെടുന്ന കണ്ടെത്തൽ ശാസ്‌ത്രലോകത്തിനു നൽകുകയും ചെയ്ത് ,1983 ലെ ഭൗതിക ശാസ്‌ത്രത്തിനുള്ള നോബൽ പുരസ്‌കാരം നേടിയ ഭാരതത്തിൽ ജനിച്ച് ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തി പിൽക്കാലത്ത് അമേരിക്കൻ പൗരത്വം നേടിയ ജ്യോതിഭൗതിക ശാസ്‌ത്രജ്ഞൻ സുബ്രഹ്മണ്യം ചന്ദ്രശേഖർ എന്ന എസ്. ചന്ദ്രശേഖറിനെയും (ഒക്ടോബർ 19, 1910 - ഓഗസ്റ്റ് 21, 1995) ഓർമ്മിക്കാം.!
By ' ടീം തത്ത്വമസി - ജ്യോതിർഗ്ഗമയ '
************************************
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us