കുട്ടി സംരംഭകന് പ്രായം 13 വയസ് മാത്രം; നോക്കി നടത്തുന്നത് കോടികളുടെ ബിസിനസ്

author-image
Neenu
New Update
Youngest-Indian-entrepreneur-Tilak-Mehta-has-a-100-crore-turnover-company-2-450x300.jpg

മുംബൈ: മുംബൈയിലെ ഡബ്ബാവാലകളുമായി സഹകരിച്ച് ഏകദിന പാഴ്‌സൽ സേവനങ്ങൾ നൽകുന്ന ഡിജിറ്റൽ കൊറിയർ കമ്പനിയായ 'പേപ്പേഴ്‌സ് ആൻ പാഴ്‌സൽസ്' എന്ന സ്ഥാപനത്തിന് നേതൃത്വം നൽകുന്നത് കൗമാരക്കാരൻ. മുംബൈയിൽ ആപ്പ് മുഖേനയാണ് കൊറിയർ സേവനങ്ങൾ. ആപ്പ് അധിഷ്ഠിത കൊറിയര്‍ സംവിധാനം എന്ന ആശയമാണ് തിലക് മേത്ത കൊണ്ടുവന്ന ഇന്നവേഷൻ. തന്നെയുമല്ല മുംബൈ നിവാസികൾക്ക് കുറ‌ഞ്ഞ നിരക്കിൽ പാഴ്സൽ സേവനങ്ങൾ ലഭ്യമാക്കുക എന്ന ആഗ്രഹവും ഇതിനൊപ്പമുണ്ടായിരുന്നു.

Advertisment

പേനയും പ്രധാന പേപ്പര്‍ വര്‍ക്കുകളും ഒക്കെ ഇങ്ങനെ കൊറിയര്‍ ചെയ്യാം. ആയിരക്കണക്കിന് ആളുകൾക്കാണ് ഒരു ദിവസം കുറഞ്ഞ നിരക്കിൽ സേവനങ്ങൾ നൽകുന്നത്. ദിവസേന വീട്ടു പടിക്കൽ എത്തി പാഴ്സലുകൾ ശേഖരിച്ച് അര്‍ഹതപെട്ടവരിൽ എത്തിക്കും. 1,200 പാഴ്സലുകൾ വരെയാണ് ഒരു ദിവസം എത്തിക്കുന്നത്. ഡിജിറ്റൽ വാലറ്റുകളിലൂടെയാണ് കമ്പനി പെയ്മൻറുകൾ സ്വീകരിക്കുന്നത്. 2018-ൽ ആണ് ഈ സ്റ്റാര്‍ട്ടപ്പ് തുടങ്ങിയത്. 2020-ൽ സ്ഥാപനം ഒരു മൾട്ടി നാഷണൽ കമ്പനി ഏറ്റെടുത്തിരുന്നു.

അസാധാരണ ബുദ്ധിവൈഭവമുള്ള സംരംഭകന് നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. പേപ്പര്‍ ആൻ പാഴ്സൽ എന്ന കമ്പനിയിൽ ജോലി ചെയ്യുന്നത് 200-ലധികം ജീവനക്കാര്‍. 300-ഓളം ഡബ്ബാവാലകളുമായി ചേര്‍ന്നാണ് സേവനങ്ങൾ നൽകുന്നത്. പതോളജി ലാബുകളും, ബുട്ടീക്കുകളും, ബ്രോക്കറേജ് സ്ഥാപനങ്ങളും വരെയുണ്ട് കമ്പനിയുടെ ഉപഭോക്താക്കളായി. കുട്ടികളെ മാത്രമല്ല മുതിര്‍ന്ന സംരംഭകരെയും പ്രചോദിപ്പിക്കുന്ന ഒരു മോട്ടിവേഷൻ സ്പീക്കറാണിപ്പോൾ മേത്ത.

Advertisment