വധു ഫിസിയോതെറാപ്പിസ്റ്റാണ്, ആദ്യം പരീക്ഷ, പിന്നെ വിവാഹം, മന്ത്രകോടിക്ക് മുകളിൽ കോട്ടിട്ട് അണിഞ്ഞ് ഒരുങ്ങി ശ്രീലക്ഷമി പരീക്ഷ ഹാളിലേക്ക്

author-image
Neenu
New Update
Kerala-Bride-To-Exam-Hall-Video.jpg

നിങ്ങളുടെ വിവാഹ ദിവസത്തിന്റെ അന്നു തന്നെ പ്രാക്റ്റിക്കൽ പരീക്ഷ വന്നാൽ എന്തു സംഭവിക്കും? രണ്ടും ചെയ്യുമെന്നാണ് ഈ നവവധു പറയുന്നത്. വിവാഹ വസ്ത്രവും ധരിച്ച് ലാബ് കോട്ടുമുണിഞ്ഞ് പ്രക്റ്റിക്കൽ പരീക്ഷയ്‌ക്കെത്തുന്ന വധുവിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Advertisment

ബേതാനി നവജീവൻ കോളേജിലെ ഫിസിയോതെറാപ്പി വിദ്യാർത്ഥിയാണ് വധുവായ ശ്രീലക്ഷ്മി അനിൽ. ശ്രീലക്ഷ്മിയെ ക്ലാസ്‌മുറിയിലേക്ക് ചിരിയോടാണ് കൂട്ടുക്കാർ സ്വീകരിക്കുന്നത്. മഞ്ഞ സാരിയും ആഭരണങ്ങളുമണിഞ്ഞെത്തിയ വധു കൂട്ടുക്കാരെ നോക്കി കൈവീശുന്നതും കാണാം.

സാരിയിലെ പ്ലീറ്റ് അഡ്‌ജസ്റ്റ് ചെയ്യുന്നതിൽ ശ്രീലക്ഷ്‌മിയെ സഹായിക്കുന്നുണ്ട് സുഹൃത്തുക്കൾ. പരീക്ഷയ്ക്കു ശേഷം പുറത്തിറങ്ങി അമ്മയെ കെട്ടിപ്പിടിക്കുകയാണ് ശ്രീലക്ഷ്‌മി.

ഏഴു ദിവസം മുൻപ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ഒരു മില്യണിലധികം വ്യൂസ് ലഭിച്ചിട്ടുണ്ട്. ചിലർ ശ്രീലക്ഷ്മിയെ അഭിനന്ദിച്ചപ്പോൾ മറ്റു ചിലർ വിമർശിക്കുകയാണ് ഉണ്ടായത്. പരീക്ഷയാണെന്നറിഞ്ഞപ്പോൾ വിവാഹം മാറ്റിവയ്ക്കായിരുന്നില്ലേ എന്നായിരുന്നു ചോദ്യം.

Advertisment