സൈനികരുടെ ജീവനെടുത്തത് യുഎസ് നിര്‍മിത റൈഫിള്‍, ചിത്രം പുറത്തുവിട്ട് ഭീകരര്‍; ഉത്തരവാദിത്വം ഏറ്റെടുത്ത് പിഎഎഫ്എഫ്

ഇതാദ്യമായല്ല കശ്മീരില്‍ ഭീകരര്‍ അതിശക്തവും നൂതനവുമായ ആയുധങ്ങള്‍ ഉപയോഗിക്കുന്നത്.

New Update
us rifles.jpg

പൂഞ്ച് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ (എല്‍ഇടി) പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തു. യുഎസ് നിര്‍മിത എം4 കാര്‍ബൈന്‍ റൈഫിളുകള്‍  ഉപയോഗിച്ച് ആക്രമണം നടത്തുന്ന ചിത്രം ഭീകരര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഇന്നലെ സൈനിക വാഹനത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. 

Advertisment

1980-കളില്‍ യുണൈറ്റഡ് സ്റ്റേറ്റ്സില്‍ വികസിപ്പിച്ചെടുത്തിരുന്ന ഭാരം കുറഞ്ഞ കാര്‍ബൈനാണ് M4 കാര്‍ബൈന്‍. യുഎസ് സായുധ സേനയുടെ പ്രാഥമിക കാലാള്‍പ്പടയുടെ ആയുധമാണിത്. ഇത് പിന്നീട് മറ്റ് എണ്‍പതിലധികം രാജ്യങ്ങളില്‍ പ്രചാരത്തില്‍ വന്നു. ക്ലോസ്-ക്വാര്‍ട്ടേഴ്‌സ് പോരാട്ടത്തിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ റൈഫിള്‍ കൃത്യവും വിശ്വസനീയവും വൈവിധ്യമാര്‍ന്ന യുദ്ധസാഹചര്യങ്ങള്‍ക്ക് നന്നായി യോജിച്ചതുമാണ്. ഇത് പൊതുവെ സൈനിക, നിയമ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കിടയിലെ ഒരു ജനപ്രിയ റൈഫിളാണ്. 

ഇതാദ്യമായല്ല കശ്മീരില്‍ ഭീകരര്‍ അതിശക്തവും നൂതനവുമായ ആയുധങ്ങള്‍ ഉപയോഗിക്കുന്നത്. 2016 മുതല്‍, പ്രദേശത്ത് കൊല്ലപ്പെട്ട ജെയ്‌ഷെ മുഹമ്മദ് (ജെഎം) ഭീകരരില്‍ നിന്ന് സ്റ്റീല്‍ ബുള്ളറ്റുകളുള്ള നാല് എം4 റൈഫിളുകള്‍ സുരക്ഷാ സേന കണ്ടെടുത്തിരുന്നു. ഈ സ്റ്റീല്‍ ബുള്ളറ്റുകള്‍ക്ക് വലിയ നാശം വരുത്താന്‍ കഴിയും. കൂടാതെ വാഹനങ്ങളിലേക്കും മറ്റ് തരത്തിലുള്ള സംരക്ഷണ കവചത്തിലേക്കും എളുപ്പത്തില്‍ തുളച്ചുകയറാനും കഴിയും.

jammu kashmir#
Advertisment