മുപ്പത് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വർഷത്തിലൊരിക്കൽ സൗജന്യ ആരോ​ഗ്യപരിശോധന

New Update

തിരുവനന്തപുരം ഇനി മുപ്പത് വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വർഷത്തിലൊരിക്കൽ സൗജന്യ ആരോ​ഗ്യപരിശോധന നടപ്പാക്കാൻ ഒരുങ്ങി മന്ത്രി വീണാ ജോർജ്ജ്. 140 പഞ്ചായത്തുകളിൽ ഈ പരിശോധന ആരംഭിച്ചതായി മന്ത്രി അറിയിച്ചു. ഇതുവരെ 1.3 ലക്ഷം പേരെ പരിശോധിച്ചു കഴിഞ്ഞു. വൃക്കരോ​ഗം തടയാൻ കാമ്പയിൻ നടത്തും. ചെലവേറിയ ഹീമോ ഡയാലിസിസിനുപകരം വീട്ടിൽ ചെയ്യാവുന്ന പെരിറ്റോണിയൽ ഡയാസിസിസിനു പ്രചാരം നൽകുമെന്നും മന്ത്രി പറഞ്ഞു.

Advertisment

publive-image

ജീവിതശൈലി രോ​ഗങ്ങളും അതിനുള്ള സാധ്യതയും കണ്ടെത്താനാണ് വർഷത്തിലൊരിക്കൽ സൗജന്യ ആരോ​ഗ്യപരിശോധന കൊണ്ട് ഉദേശിക്കുന്നത്. ഇതുവരെ 11 ജില്ലകളിൽ പദ്ധതി തുടങ്ങി. മൂന്നിടത്ത് ഉടൻ ആരംഭിക്കും. സംസ്ഥാനത്താകെ 97 ആരോ​ഗ്യസ്ഥാപനങ്ങളിൽ ഡയാലിസിസ് കേന്ദ്രങ്ങളുണ്ടെന്നും മന്ത്രി അറിയിച്ചു.

Advertisment