/sathyam/media/post_attachments/RWJ4PRhCkWmRx1BCFEjg.jpg)
പാലാ:പാലാ നഗരസഭയുടെ ചരിത്രത്തിലാദ്യമായി സിപിഎം അംഗം നഗരസഭാ ചെയര്‍മാന്‍റെ കസേരയില്‍. നിലവിലെ വൈസ് ചെയര്‍പേഴ്സണും ആക്ടിംങ്ങ് ചെയര്‍പേഴ്സണുമായ സിജി പ്രസാദാണ് ഇന്ന് നഗരസഭാധ്യക്ഷയുടെ കസേരയിലിരുന്ന് കൗണ്‍സില്‍ നടപടികള്‍ നിയന്ത്രിച്ചത്.
നഗരസഭാ ഭരണകക്ഷിയിലെ ധാരണ പ്രകാരം കേരള കോണ്‍ഗ്രസ് - എം അംഗം ആന്‍റോ പടിഞ്ഞാറേക്കര ചയര്‍മാന്‍ സ്ഥാനം രാജിവച്ചതോടെയാണ് വൈസ് ചെയര്‍പേഴ്സണായ സിജി പ്രസാദിന് ചെയര്‍മാന്‍റെ ചുമതല നല്‍കിയത്. ഇനിയുള്ള ഒരു വര്‍ഷം സിപിഎമ്മിനാണ് ചെയര്‍മാന്‍ പദവി. വീണ്ടും അവസാന രണ്ട് വര്‍ഷം കേരള കോണ്‍ഗ്രസ് - എം ചെയര്‍മാന്‍ പദവി ഏറ്റെടുക്കും.
പുതിയ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് 19 -നാണ്. കൗണ്‍സിലര്‍മാര്‍ക്കിടയിലെ മുതിര്‍ന്ന സിപിഎം അംഗം എന്ന നിലയില്‍ സിജി പ്രസാദിനു തന്നെ ചെയര്‍മാന്‍ പദവി ലഭിക്കാനാണ് സാധ്യത. സീനിയര്‍ കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം ചെയര്‍മാന്‍ പദവിക്കായി രംഗത്തുണ്ടെങ്കിലും സിപിഎമ്മിന്‍റെ സംഘടനാ മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കണം പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാനെന്ന കര്‍ശന നിര്‍ദേശം ജില്ലാ കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്. 3 വര്‍ഷം മുമ്പ് മാത്രം ബിജെപിയില്‍ നിന്നും സിപിഎമ്മിലെത്തിയ ബിനുവിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാന ഘടകം ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തിയത്.
പാലാ നഗരസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് സിപിഎം അംഗം ഈ പദവിയിലെത്തുക. സിപിഎമ്മിനെ സംബന്ധിച്ച് അഭിമാനകരമാണിത്. അതിനിടയില്‍ ആക്ടിങ്ങ് ചെയര്‍മാനെന്ന നിലയില്‍ കൗണ്‍സിലര്‍ അധ്യക്ഷത വഹിച്ചതോടെ നഗരസഭയുടെ ചരിത്രത്തിലിടം നേടിയിരിക്കുകയാണ് സിജി പ്രസാദ്. എന്നു മാത്രമല്ല, ബഹളമയമായിരുന്ന ഇന്നത്തെ കൗണ്‍സില്‍ യോഗം വളരെ തന്‍മയത്വത്തോടെ നിയന്ത്രിച്ച സിജി എതിരാളികളുടെ പോലും പ്രശംസയും നേടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us