Advertisment

നെയ്യാര്‍,അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ തുറന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ജലനിരപ്പ്‌ ഉയര്‍ന്നതിനെ തുടര്‍ന്ന്‌ തിരുവനന്തപുരം ജില്ലയിലെ അരുവിക്കര, നെയ്യാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു. നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകള്‍ ഒരിഞ്ച്‌ വീതമാണ്‌ തുറന്നിട്ടുള്ളത്‌. കനത്തമഴ പെയ്‌താല്‍ പെട്ടെന്ന്‌ അണക്കെട്ട്‌ തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ്‌ അണക്കെട്ട്‌ തുറന്നത്‌.

Advertisment

publive-image

82.02 മീറ്റര്‍ സംഭരണശേഷിയെത്തിയപ്പോഴാണ്‌ ഡാം തുറന്നത്‌. 84.75 മീറ്ററാണ്‌ പരമാവധി സംഭരണശേഷി.അരുവിക്കര ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു. 50 സെന്‍റിമീറ്റര്‍ വീതമാണ് ഓരോ ഷട്ടറുകളും തുറന്നത്. ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തുന്നതിനായാണ് ഷട്ടറുകള്‍ തുറന്നത്.

ഡാമുകളില്‍ നിന്ന് നേരിയ തോതില്‍ മാത്രം വെള്ളം തുറന്നു വിടുന്നതിനാല്‍ ജലാശയങ്ങളില്‍ ജലനിരപ്പ് പെട്ടെന്ന് ഉയരുന്ന സാഹചര്യം ഉണ്ടാകില്ലെന്നും അതുകൊണ്ടുതന്നെ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

neyyar dam
Advertisment