നെയ്യാറ്റിന്‍കര പിരായിമൂട്ടില്‍ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു; വിവാഹം കഴിഞ്ഞത് 3 ദിവസം മുമ്പ്‌

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, January 27, 2021

തിരുവനന്തപുരം : നെയ്യാറ്റിന്‍കര പിരായിമൂട്ടില്‍ ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. ആറാലുംമൂട് സ്വദേശി ഉണ്ണികൃഷ്ണന്റ ഭാര്യ സുനിതയാണ് മരിച്ചത്. മൂന്ന് ദിവസം മുമ്പായിരുന്നു ഇവരുടെ വിവാഹം.

സുനിതയുടെ രണ്ടാം വിവാഹമായിരുന്നുവെന്നും ഒരു കുട്ടിയുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വൈകിട്ടാണ് നെയ്യാറില്‍ ഒഴുകിയെത്തിയ നിലയില്‍ ജഡം കണ്ടത്. ശരീരത്തില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. ഉണ്ണികൃഷ്ണനെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

×