റബ്ബർ കർഷകരെ സാമൂഹ്യസുരക്ഷ പെൻഷൻ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയ നടപടി സർക്കാർ പിൻവലിക്കണം എന്ന് നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് (എൻ‌എഫ്‌ആർ‌പി‌എസ്)

author-image
Charlie
New Update

publive-image

കോട്ടയം : എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് റബ്ബറിന് വില ഉണ്ടായിരുന്ന കാലഘട്ടത്തിൽ കർഷർക്ക് അനുവദിച്ച (1600 രൂപ ) സാമൂഹ്യസുരക്ഷ പെൻഷൻ ഇപ്പോൾ റബ്ബറിന് വില ഇല്ലാതെ കർഷകർ കഷ്ടപ്പെടുന്ന അവസരത്തിൽ കേരള ധനകാര്യ വകുപ്പിന്റെ 16/4/2022 ലെ 1174016 എസ്. എഫ്. സി. ബി 2/ 2019 ധന കത്ത് അനുസരിച്ച് രണ്ട് ഏക്കർ മുകളിൽ റബ്ബർ കൃഷി ഉള്ള റബ്ബർ കർഷകർ പണ്ട് റബ്ബർ ഇൻസെന്റിവ് വാങ്ങിച്ചു എന്ന പേരിൽ പെൻഷൻ നിഷേധിച്ചത് ഈ സർക്കാരിന്റെ കർഷക ദ്രോഹനടപടിയായി മാത്രമേ കാണാൻ പറ്റുകയുള്ളു എന്ന് നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ് ആരോപിച്ചു.

Advertisment

കേരള സർക്കാർ റബ്ബർ കർഷകർക്ക് 250 രൂപ റബ്ബർ വില നൽകാം എന്ന് ഇലക്ഷൻ വാഗ്ദാനം നൽകി ജയിച്ച ശേഷം , റബ്ബർ കർഷകർ പണ്ട് റബ്ബർ ഇൻസെന്റിവ് വാങ്ങിച്ചു എന്ന പേരിൽ പെൻഷൻ നിഷേധിച്ചത് തികച്ചും കർഷക വഞ്ചനയാണ് . റബ്ബർ കർഷകരെ പറ്റിക്കുന്ന നയങ്ങൾ തിരുത്താൻ ഇനിയെങ്കിലും ഈ സർക്കാർ തയ്യാറാകണം ഈ കർഷക ദ്രോഹനടപടി കേരള സർക്കാർ പിൻവലിക്കണം എന്ന് ദേശീയ പ്രസിഡന്റ് ജോർജ് ജോസഫ് വാതപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ ആവശ്യപ്പെട്ടു.

ഇപ്പോൾ റബ്ബർ കർഷകന് റബ്ബർ ഇൻസെന്റിവ് ഇല്ല, പെൻഷനും ഇല്ല ഈ അവസ്ഥ ഒരു ന്യായികരണം ഇല്ലാത്ത കേരള സർക്കാരിന്റെ പ്രവൃത്തി ആണ് എൻ‌. എഫ്‌ .ആർ‌. പി‌. എസ് കമ്മിറ്റി അഭിപ്രായപ്പെട്ടു . യോഗത്തിൽ വൈസ് പ്രസിഡന്റ്മാരായ പി കെ കുര്യാക്കോസ് ശ്രീകണ്ടാപുരം,ജോയ് കുര്യൻ കോഴിക്കോട്, സി എം സെബാസ്റ്റ്യൻ കാഞ്ഞിരപ്പള്ളി, പ്രദിപ് കുമാർ മാർത്താണ്ഡം, രാജൻ ഫിലിപ്സ് മംഗലാപുരം, സദാനന്ദൻ കൊട്ടാരക്കര , ജനറൽ സെക്രട്ടറി താഷ്ക്കന്റ് പൈകട , സെക്രട്ടറിമാരായ രാജൻ മടിക്കൈ,ട്രഷറർ കെ പി പി നമ്പ്യാർ എന്നിവർ പ്രസംഗിച്ചു

Advertisment