കൊച്ചി: അൽ ഖായിദ ഭീകരൻ എന്ന് സംശയിക്കുന്ന മുർഷിദ് ഹസനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പുലര്‍ച്ചെ രണ്ടു മണിക്കാണ് എറണാകുളം പാതാളത്തെ വീട്ടില്‍ എൻഐഎ എത്തിയത്. മുര്‍ഷിദിനെ പിടികൂടിയശേഷം മുറിയിലും വീട്ടിലും വ്യാപക തിരച്ചില്‍നടത്തി.
/sathyam/media/post_attachments/3Y54PLtPeEw5PRdfWLFp.jpg)
മുർഷിദ് ഹസൻ ഉൾപെടെ മൂന്നു പേരെയാണ് എന്‍ഐഎയുടെ കേരളത്തിൽ നിന്നു പിടികൂടിയത്. യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈന്‍ എന്നിവരാണ് മറ്റു രണ്ടു പേർ. എൻഐഎ പിടികൂടിയവര്‍ പൊലീസിന്‍റെയും നിരീക്ഷണത്തിലായിരുന്നു.
ഭീകരവാദ നിലപാടുള്ള സൈറ്റുകള്‍ ഇവര്‍ തിരയുന്നത് ശ്രദ്ധിച്ചിരുന്നു. കുറ്റകൃത്യങ്ങളില്‍ പങ്കെടുക്കാത്തതിനാലായിരുന്നു കസ്റ്റഡിയിലെടുക്കാത്തത്.