ദില്ലി: ജമ്മുകശ്മീരില്‍ മൂന്ന് ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായ സംഭവവുമായി ബന്ധപ്പെട്ട് ഒരു വ്യാപാരി നേതാവ് പിടിയില്‍. കശ്മീരിലെ ട്രേഡ് അസോസിയേഷന്‍ പ്രസിഡന്‍റ് തന്‍വീര്‍ അഹമ്മദ് വാനിയാണ് എന്‍ഐഎയുടെ പിടിയിലായത്.
/sathyam/media/post_attachments/lX22d8wIr1aGJU4TYbBc.jpg)
അറസ്റ്റിലായ ഭീകരന്‍ നവീദ് മുസ്താഖുമായി തന്‍വീര്‍ അഹമ്മദ് വാനിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് അറസ്റ്റ്. ദില്ലിയില്‍ നിന്നും ഇയാളെ ജമ്മുകശ്മീരിലെത്തിച്ചു.
രാജ്യത്തെ ഭീകരപ്രവര്‍ത്തനത്തിന് പാകിസ്ഥാനില്‍ നിന്ന് പണമെത്തുന്നതിന്‍റെ ഇടനിലക്കാരനായി വാനി പ്രവര്‍ത്തിച്ചതായും അന്വേഷണ ഏജന്‍സിക്ക് വിവരം ലഭിച്ചിട്ടുണ്ട്. കേസിലെ ആറാമത്തെ അറസ്റ്റാണ് വാനിയുടേത്. കഴിഞ്ഞ മാസം 11 നാണ് ഭീകരര്‍ക്കൊപ്പം കുല്‍ഗാമില്‍ നിന്ന് ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിംഗിനെയും മൂന്ന് ഹിസ്ബുൽ ഭീകരരേയും പിടികൂടിയത്.