Advertisment

ഇറാഖിനെതിരെ സായുധ പോരാട്ടം നടത്തി; തൊടുപുഴ സ്വദേശി സുബഹാനി ഹാജാ മൊയ്തീൻ കുറ്റക്കാരനെന്നു എൻഐഎ പ്രത്യേക കോടതി, ശിക്ഷ 28നു വിധിക്കും

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

കൊച്ചി: ഇന്ത്യയുമായി സൗഹാർദമുള്ള ഏഷ്യൻ രാജ്യമായ ഇറാഖിനെതിരെ സായുധ പോരാട്ടം നടത്തിയെന്ന കേസിൽ തൊടുപുഴ മാർക്കറ്റ് റോഡിൽ സുബഹാനി ഹാജാ മൊയ്തീൻ (34) കുറ്റക്കാരനെന്നു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതി കണ്ടെത്തി. ജീവപര്യന്തം തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾക്കാണു സുബഹാനി വിചാരണ നേരിട്ടത്. ശിക്ഷ 28നു വിധിക്കും.

Advertisment

publive-image

സഖ്യരാഷ്ട്രത്തിന് എതിരെ ഇന്ത്യൻ പൗരൻ യുദ്ധം ചെയ്ത സംഭവത്തിൽ കേരളത്തിൽ റജിസ്റ്റർ ചെയ്ത ആദ്യ കേസാണിത്. ഭീകര സംഘടനയായ ഐഎസിനൊപ്പം ചേർന്നാണു പ്രതി ഇറാഖിനെതിരെ പോരാടിയത്.

എഎസ്പി എ.പി. ഷൗക്കത്തലി അന്വേഷിച്ച കേസിൽ എൻഐഎ കോടതി ജഡ്ജി പി. കൃഷ്ണകുമാറാണ് പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. എൻഐഎ അന്വേഷിക്കുന്ന മറ്റു യുഎപിഎ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) കേസുകളിലും സുബഹാനി പ്രതിയാണ്.

2015ൽ തുർക്കി വഴി ഇറാഖിലേക്കു കടന്ന സുബഹാനി ഐഎസിൽ ചേർന്ന് ആയുധ പരിശീലനം നേടിയ ശേഷമാണു മൊസൂളിനടുത്തു യുദ്ധഭൂമിയിൽ മറ്റുള്ളവർക്കൊപ്പം എത്തിയത്. 2016ൽ കണ്ണൂർ കനകമലയിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു വേണ്ടി ഗൂഢാലോചന നടത്തിയ കേസിലെ പ്രതികൾക്കൊപ്പമാണു സുബഹാനിയെ എൻഐഎ കസ്റ്റഡിയിലെടുത്തത്.

nia
Advertisment